കൃത്യം ഒരുവര്‍ഷം കഴിഞ്ഞു, നിവിന്‍ പോളി വന്നിട്ടുണ്ട്; കേരളക്കര വീണ്ടും കറുത്ത ഷര്‍ട്ടിടും!

ഒരുവര്‍ഷം കഴിഞ്ഞപ്പോള്‍ ഞെട്ടിക്കാന്‍ നിവിന്‍ പോളി വീണ്ടും വന്നു!

Webdunia
ശനി, 25 ജൂണ്‍ 2016 (18:30 IST)
നിവിന്‍ പോളി വീണ്ടും വന്നു. തന്‍റെ ആയുധങ്ങളിലെ ഏറ്റവും മാരകമായ ഒന്നുമായി. അതേ, നിവിന്‍റെ ഏറ്റവും വലിയ ഹിറ്റ് ചിത്രം ‘പ്രേമം’ വീണ്ടും കേരളത്തില്‍ റിലീസ് ചെയ്തു. കരുനാഗപ്പള്ളി കാര്‍ണിവല്‍ തിയേറ്ററിലാണ് പ്രേമം വീണ്ടും എത്തിയിരിക്കുന്നത്.
 
2015 മേയ് 29നാണ് പ്രേമം റിലീസായത്. കേരളത്തില്‍ 100ലധികം ദിവസം പ്രദര്‍ശിപ്പിച്ച സിനിമ തമിഴ്നാട്ടില്‍ 300 ദിവസമാണ് ഓടിയത്. അതായത് കേരളത്തിലേക്കാള്‍ വലിയ വിജയമാണ് തമിഴില്‍ പ്രേമം നേടിയത്.
 
കേരളത്തിലാണെങ്കില്‍ ദൃശ്യം കഴിഞ്ഞാല്‍ പിന്നെ ഏറ്റവുമധികം കളക്ഷന്‍ നേടിയ സിനിമയായി പ്രേമം മാറി. ടി വി ചാനലുകളില്‍ പലതവണ പ്രേമം സംപ്രേക്ഷണം ചെയ്തെങ്കിലും ഈ സിനിമ ബിഗ് സ്ക്രീനില്‍ കാണാന്‍ ഇപ്പോഴും ജനങ്ങള്‍ ആഗ്രഹിക്കുന്നതിനാലാണ് കേരളത്തില്‍ വീണ്ടും പ്രേമം റിലീസ് ചെയ്തിരിക്കുന്നത്.
 
കൂടുതല്‍ തിയേറ്ററുകളിലേക്ക് അടുത്ത ദിവസങ്ങളില്‍ പ്രേമപ്പനി പടരുമെന്ന് പ്രതീക്ഷിക്കാം. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം നിര്‍മ്മിച്ചത് അന്‍‌വര്‍ റഷീദാണ്.

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇൻഡിഗോ പ്രതിസന്ധി, സാഹചര്യം മുതലെടുത്ത് വിമാനകമ്പനികൾ,ടിക്കറ്റുകൾക്ക് എട്ടിരട്ടി വില, ആകാശക്കൊള്ള!

വിവാഹപ്രായമായില്ലെങ്കിലും ഒരുമിച്ച് ജീവിക്കാം, ലിവ് ഇൻ ബന്ധമാകാമെന്ന് ഹൈക്കോടതി

യുഎസിന് റഷ്യയിൽ നിന്നും എണ്ണ വാങ്ങാം, ഇന്ത്യയ്ക്ക് പറ്റില്ലെന്നാണോ? ചോദ്യം ചെയ്ത് പുടിൻ

ഇൻഡിഗോയിലെ പ്രതിസന്ധി തുടരുന്നു, രാജ്യവ്യാപകമായി റദ്ദാക്കിയത് 550- ലധികം വിമാനസർവീസുകൾ

എച്ച് 1 ബി, എച്ച് 4 വിസ: അപേക്ഷകർ സാമൂഹിക മാധ്യമ അക്കൗണ്ട് പരസ്യമാക്കണം

അടുത്ത ലേഖനം
Show comments