Webdunia - Bharat's app for daily news and videos

Install App

ഗ്രേറ്റ്ഫാദര്‍ സംവിധായകന്‍റെ അടുത്ത ചിത്രത്തിലും മമ്മൂട്ടി?

Webdunia
ചൊവ്വ, 2 മെയ് 2017 (12:43 IST)
ദി ഗ്രേറ്റ്ഫാദര്‍ എന്ന മെഗാഹിറ്റ് ഒരുക്കിയ ഹനീഫ് അദേനി തന്‍റെ അടുത്ത ചിത്രവും മമ്മൂട്ടിയെ നായകനാക്കി ഒരുക്കുമെന്ന് സൂചന. ഇതും ഒരു ആക്ഷന്‍ ഫാമിലി ഡ്രാമയായിരിക്കുമെന്നാണ് സൂചന.
 
മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റാണ് ഗ്രേറ്റ്ഫാദര്‍. വെറും ആറുകോടി നിര്‍മ്മാണച്ചെലവില്‍ ഒരുക്കിയ സിനിമ 50 കോടി കടന്നപ്പോള്‍ അത് മലയാളം ഇന്‍ഡസ്ട്രിക്ക് തന്നെ വലിയ അഭിമാനമായി. ഒപ്പം ഹനീഫ് അദേനി എന്ന മിടുക്കനായ യുവ സംവിധായകനെയും മലയാളത്തിന് ലഭിച്ചു.
 
ഒരു പൃഥ്വിരാജ് ചിത്രവും ഒരു മോഹന്‍ലാല്‍ ചിത്രവുമാണ് ഹനീഫ് അദേനി അടുത്തതായി പ്ലാന്‍ ചെയ്തിരിക്കുന്നതെന്നാണ് നേരത്തേ വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പുതിയ വിവരം അനുസരിച്ച് ഒരു മമ്മൂട്ടിച്ചിത്രവും ഹനീഫ് അദേനി ഉടന്‍ പ്ലാന്‍ ചെയ്യുന്നുണ്ട്.
 
ശ്യാംധര്‍ സംവിധാനം ചെയ്യുന്ന കുടുംബചിത്രവും ഷാംദത്തിന്‍റെ സ്ട്രീറ്റ് ലൈറ്റ്സ് എന്ന ത്രില്ലറും അജയ് വാസുദേവിന്‍റെ കാമ്പസ് ത്രില്ലറുമാണ് ഈ വര്‍ഷം മമ്മൂട്ടിയുടെ പ്രധാന റിലീസുകള്‍.

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

All India Strike: ഇന്ന് അര്‍ധരാത്രി മുതല്‍ അഖിലേന്ത്യാ പണിമുടക്ക്

മന്ത്രവാദിനികളെന്ന് ആരോപിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേരെ ജനക്കൂട്ടം കൊലപ്പെടുത്തി; സംഭവം ബീഹാറില്‍

Nipah Virus: സംസ്ഥാനത്തെ നിപ സമ്പര്‍ക്ക പട്ടികയില്‍ 461 പേര്‍, ഹൈറിസ്‌ക് വിഭാഗത്തില്‍ 27 പേര്‍

വൃദ്ധസദനത്തിലെ പ്രണയം; വിജയരാഘവനും സുലോചനയും ഇനി ഒന്നിച്ച്, വിവാഹം സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം

പാക് ചാരവൃത്തി ആരോപിക്കപ്പെട്ട് അറസ്റ്റിലായ ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയത് സര്‍ക്കാര്‍ ക്ഷണപ്രകാരം; വിവരാവകാശ രേഖകള്‍

അടുത്ത ലേഖനം
Show comments