Webdunia - Bharat's app for daily news and videos

Install App

ജൂലൈ നാലിനല്ല, രാമലീല വരുന്നത് ജൂലൈ 7ന്; ദിലീപ് വീണ്ടും വിജയവഴിയില്‍ !

Webdunia
വെള്ളി, 16 ജൂണ്‍ 2017 (20:00 IST)
വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം രാധിക ശരത്കുമാര്‍ മലയാളത്തില്‍ അഭിനയിക്കുന്ന സിനിമ. ലയണിനും നാടോടിമന്നനും ശേഷം ദിലീപ് അഭിനയിക്കുന്ന രാഷ്ട്രീയ സിനിമ. അരുണ്‍ ഗോപി എന്ന നവാഗത സംവിധായകന്‍റെ സിനിമ. എല്ലാത്തിലുമുപരി, പുലിമുരുകന്‍ എന്ന ബ്രഹ്മാണ്ഡഹിറ്റിന് ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിച്ച സിനിമ - ‘രാമലീല’. ചിത്രം പ്രദര്‍ശനത്തിന് തയ്യാറാവുകയാണ്.
 
സമീപകാലത്ത് ദിലീപിന്‍റേതായി പുറത്തുവന്നിട്ടുള്ള എല്ലാ സിനിമകളില്‍ നിന്നും വ്യത്യസ്തമാണ് രാമലീല. കഥയുടെ കാര്യത്തിലായാലും ട്രീറ്റുമെന്‍റിന്‍റെ കാര്യത്തിലായാലും പതിവ് ദിലീപ് ചിത്രങ്ങളില്‍ നിന്ന് ഇത് വേറിട്ടുനില്‍ക്കുമെന്ന് തീര്‍ച്ചയാണ്.
 
രാമലീലയുടെ ചിത്രീകരണം പൂര്‍ത്തിയായി. സച്ചി തിരക്കഥയെഴുതിയിരിക്കുന്ന ചിത്രത്തിന്‍റെ ഒരു മേക്കിംഗ് വീഡിയോ ദിലീപും അരുണ്‍ ഗോപിയും പുറത്തുവിട്ടിട്ടുണ്ട്. സിനിമയുടെ എനര്‍ജി ലെവല്‍ എന്തായിരിക്കുമെന്ന് വ്യക്തമാക്കുന്നതാണ് മേക്കിംഗ് വീഡിയോ.
 
ജൂലൈ നാല് എന്നത് ദിലീപിന്‍റെ ഭാഗ്യദിനമാണെന്ന ഒരു വിശ്വാസം മുമ്പ് ഉണ്ടായിരുന്നു. എന്നാല്‍ ഇത്തവണ അത് മാറ്റിപ്പിടിക്കുകയാണ്. രാമലീല റിലീസാകുന്നത് ജൂലൈ ഏഴിനാണ്. 
 
രാമനുണ്ണി എന്ന രാഷ്ട്രീയക്കാരനായാണ് ദിലീപ് ഈ സിനിമയില്‍ അഭിനയിക്കുന്നത്. ഒരു അഭിഭാഷകന്‍ കൂടിയാണ് രാമനുണ്ണി. ഇയാള്‍ എം എല്‍ എ ആയിക്കഴിയുമ്പോള്‍ ഉള്ള സംഭവവികാസങ്ങളാണ് രാമലീലയുടെ ഹൈലൈറ്റ്.
 
പ്രയാഗ മാര്‍ട്ടിന്‍ നായികയാകുന്ന ചിത്രത്തില്‍ രണ്‍ജി പണിക്കര്‍, മുകേഷ്, സിദ്ദിക്ക്, സലിംകുമാര്‍, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

വായിക്കുക

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

War 2 Review: കണ്ട് മറന്ന അവതരണത്തിൽ പാളിപ്പോയ വിഎഫ്എക്സും, വാർ 2 സ്പൈ സീരീസിലെ ദുർബലമായ സിനിമ

'എത്ര വലിയവനാണെങ്കിലും നിയമത്തിന് അതീതനല്ല'; കൊലക്കേസില്‍ നടന്‍ ദര്‍ശന്‍ വീണ്ടും ജയിലിലേക്ക്; ജാമ്യം റദ്ദാക്കി

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

അവധിക്ക് യാത്രയ്‌ക്കൊരുങ്ങുകയാണോ, കേരളത്തിലെ ഏറ്റവും മികച്ച ഏഴുബീച്ചുകള്‍ ഇവയാണ്

രാഹുലിനെതിരെ പരാതിയൊന്നും കിട്ടിയിട്ടില്ല, എംഎൽഎ സ്ഥാനം രാജിവെയ്ക്കേണ്ടതില്ലെന്ന് ദീപാ ദാസ് മുൻഷി

അധ്യക്ഷ സ്ഥാനം ഇങ്ങ് തന്നേക്ക്, രാജി മുഴക്കി അബിൻ വർക്കിയടക്കമുള്ള ഭാരവാഹികൾ

'ഗുരുതരമായുള്ള ആരോപണങ്ങള്‍ ആണ്' മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനു 'ആണോ' എന്ന പരിഹാസം; രാഹുലിനെ തള്ളാതെ ഷാഫി

രാഹുലിനെ കേള്‍ക്കാന്‍ കോണ്‍ഗ്രസ്; രാജി എഴുതിവാങ്ങിയതെന്ന് സൂചന

അടുത്ത ലേഖനം
Show comments