Webdunia - Bharat's app for daily news and videos

Install App

മോഹന്‍ലാലിന് താടിവളര്‍ത്താന്‍ ഷൂട്ടിംഗ് ഒന്നരമാസം നീട്ടി‍; ഒടിയന്‍ വരുന്നു, ചെലവ് 100 കോടി!

Webdunia
വെള്ളി, 9 ജൂണ്‍ 2017 (19:58 IST)
മലയാള സിനിമാചരിത്രത്തിലെ എല്ലാ റെക്കോര്‍ഡുകളും തിരുത്തിക്കുറിച്ച പുലിമുരുകന് ശേഷം മറ്റൊരു ബ്രഹ്മാണ്ഡചിത്രവുമായി മോഹന്‍ലാല്‍ എത്തുന്നു. അതും ഇതുവരെ മലയാള സിനിമ കേട്ടിട്ടില്ലാത്ത ബജറ്റില്‍. ‘ഒടിയന്‍’ എന്ന മോഹന്‍ലാല്‍ ചിത്രത്തിന് ബജറ്റ് 100 കോടിയാണ്. ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീകുമാര്‍ മേനോന്‍ ചിത്രം സംവിധാനം ചെയ്യുന്നു. 
 
ദേശീയപുരസ്കാരജേതാവായ ഹരികൃഷ്ണന്‍റെ തിരക്കഥയില്‍ ഒരുങ്ങുന്ന ‘ഒടിയന്‍’ മോഹന്‍ലാലിന്റെ അഭിനയജീവിതത്തിലെ തന്നെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിലൊന്നായിരിക്കും. കൗതുകമുണര്‍ത്തുന്ന ഒരു പ്രോജക്ട് ആണത്, ഒപ്പം വെല്ലുവിളിയുമുണ്ടെന്ന് ശ്രീകുമാര്‍ മേനോന്‍ പറയുന്നു. 
 
മാജിക്കല്‍ റിയലിസത്തിന്റെ തലത്തില്‍ വരുന്ന സിനിമയാകും ഇത്‍. മണ്ണിന്റെ മണമുള്ള ഒരു ത്രില്ലറായിരിക്കും. മനുഷ്യന്‍ മൃഗത്തിന്റെ വേഷം കെട്ടി, ഇരുട്ടിനെ മറയാക്കി ആളുകളെ പേടിപ്പിക്കാന്‍ ക്വട്ടേഷനെടുക്കുന്ന ഒരു സംഘമുണ്ടായിരുന്നു പണ്ട്. അവരാണ് ആദ്യത്തെ ക്വട്ടേഷന്‍ സംഘം. അവരുടെ കഥയാണ് ഒടിയന്‍. ജീവിച്ചിരിക്കുന്ന അവസാനത്തെ ഒടിയനാണ് മോഹന്‍ലാലിന്റെ കഥാപാത്രമെന്നും സംവിധായകന്‍ പറയുന്നു.
 
ജൂണില്‍ ചിത്രീകരണം ആരംഭിക്കാനാണ് ആദ്യം പദ്ധതിയിട്ടിരുന്നതെങ്കിലും പിന്നീട് അത് ഓഗസ്റ്റിലേക്ക് മാറ്റുകയായിരുന്നു. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന് ആവശ്യമായ നീളമുള്ള താടിവളര്‍ത്തുന്നതിനായാണ് ഒന്നരമാസം ചിത്രീകരണം നീട്ടിയത്. 
 
മഞ്ജുവാര്യര്‍ നായികയാകുന്ന ഈ ചിത്രത്തില്‍ വില്ലനായി പ്രകാശ് രാജാണ് എത്തുന്നത്. പീറ്റര്‍ ഹെയ്ന്‍ ആക്ഷന്‍ രംഗങ്ങളൊരുക്കുന്നു. വി എഫ് എക്സിന്‍റെ നവ്യാനുഭവമാകും ‘ഒടിയന്‍’ സമ്മാനിക്കുക.
 
തസറാക്ക്, പാലക്കാട്, ഉദുമല്‍പേട്ട്, പൊള്ളാച്ചി, ഹൈദരാബാദ്, ബനാറസ് എന്നിവിടങ്ങളാണ് ഒടിയന്‍റെ പ്രധാന ലൊക്കേഷനുകള്‍.

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

മുണ്ട് മടക്കി കുത്താനും തെറി പറയാനും അറിയാമെന്ന് ബിജെപി പ്രസിഡന്റ്; ലൂസിഫര്‍ ഞങ്ങളും കണ്ടിട്ടുണ്ടെന്ന് സോഷ്യല്‍ മീഡിയ

കേരളത്തിലുള്ളത് 102 പാകിസ്ഥാൻ പൗരന്മാർ, ഉടൻ തിരിച്ചുപോകാൻ നിർദേശം

ഭീകരവാദികളെ സഹായിക്കാറുണ്ടെന്ന് വെളിപ്പെടുത്തി പാക് പ്രതിരോധ മന്ത്രി; പാക്കിസ്ഥാന്‍ ആണവായുധം കൈവശമുള്ള രാജ്യമാണെന്ന് ഇന്ത്യ ഓര്‍മിക്കണമെന്ന് മുന്നറിയിപ്പ്

India - Pakistan Conflict: പെഹൽഗാമിൽ അക്രമണം നടത്തിയവർ സ്വാതന്ത്ര്യസമര സേനാനികൾ, ഭീകരാക്രമണത്തെ പ്രശംസിച്ച് പാകിസ്ഥാൻ ഉപപ്രധാനമന്ത്രി

ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ. കസ്തൂരിരംഗന്‍ അന്തരിച്ചു

അടുത്ത ലേഖനം
Show comments