Webdunia - Bharat's app for daily news and videos

Install App

മോഹന്‍ലാലിന്‍റെ ഒടിയന്‍റെ ക്ലൈമാക്സ് 12 മിനിറ്റ്, അടിയോടടി!

Webdunia
തിങ്കള്‍, 30 ഒക്‌ടോബര്‍ 2017 (13:26 IST)
മോഹന്‍ലാലിന്‍റെ കരിയറിലെ ഏറ്റവും വിസ്മയചിത്രമായ ഒടിയന്‍ ചിത്രീകരണം പുരോഗമിക്കുകയാണ്. 12 മിനിറ്റ് ദൈര്‍ഘ്യമുള്ള ക്ലൈമാക്സ് രംഗമാണ് ചിത്രത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത.
 
പീറ്റര്‍ ഹെയ്ന്‍ ഒരുക്കുന്ന തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങള്‍ അടങ്ങുന്നതാണ് ഒടിയന്‍റെ ക്ലൈമാക്സ് രംഗങ്ങള്‍. മോഹന്‍ലാലിന്‍റെ അമാനുഷികമായ സാഹസിക പ്രകടനങ്ങളാണ് ക്ലൈമാക്സിലെ സംഘട്ടന രംഗങ്ങളില്‍ ചിത്രീകരിക്കുന്നത്.
 
ഈ സിനിമയ്ക്കായി മറ്റ് രണ്ട് ബ്രഹ്മാണ്ഡ ചിത്രങ്ങളാണ് പീറ്റര്‍ ഹെയ്ന്‍ വേണ്ടെന്നുവച്ചത്. അത്രത്തോളം ഒടിയന്‍ പീറ്റര്‍ ഹെയ്നിനെ ആവേശിച്ചുകഴിഞ്ഞു. ഈ സിനിമയിലൂടെ മറ്റൊരു ദേശീയ പുരസ്കാരം പീറ്റര്‍ഹെയ്നെ തേടിയെത്തിയാലും അത്ഭുതപ്പെടേണ്ടതില്ല.
 
ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീകുമാര്‍ മേനോന്‍ ചിത്രം സംവിധാനം ചെയ്യുന്നു. 
 
ദേശീയപുരസ്കാരജേതാവായ ഹരികൃഷ്ണന്‍റെ തിരക്കഥയില്‍ ഒരുങ്ങുന്ന ‘ഒടിയന്‍’ മോഹന്‍ലാലിന്റെ അഭിനയജീവിതത്തിലെ തന്നെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിലൊന്നായിരിക്കും. കൗതുകമുണര്‍ത്തുന്ന ഒരു പ്രോജക്ട് ആണത്, ഒപ്പം വെല്ലുവിളിയുമുണ്ടെന്ന് ശ്രീകുമാര്‍ മേനോന്‍ പറയുന്നു. 
 
മാജിക്കല്‍ റിയലിസത്തിന്റെ തലത്തില്‍ വരുന്ന സിനിമയാകും ഇത്‍. മണ്ണിന്റെ മണമുള്ള ഒരു ത്രില്ലറായിരിക്കും. മനുഷ്യന്‍ മൃഗത്തിന്റെ വേഷം കെട്ടി, ഇരുട്ടിനെ മറയാക്കി ആളുകളെ പേടിപ്പിക്കാന്‍ ക്വട്ടേഷനെടുക്കുന്ന ഒരു സംഘമുണ്ടായിരുന്നു പണ്ട്. അവരാണ് ആദ്യത്തെ ക്വട്ടേഷന്‍ സംഘം. അവരുടെ കഥയാണ് ഒടിയന്‍. ജീവിച്ചിരിക്കുന്ന അവസാനത്തെ ഒടിയനാണ് മോഹന്‍ലാലിന്റെ കഥാപാത്രം.
 
മഞ്ജുവാര്യര്‍ നായികയാകുന്ന ഈ ചിത്രത്തില്‍ വില്ലനായി പ്രകാശ് രാജാണ് എത്തുന്നത്. വി എഫ് എക്സിന്‍റെ നവ്യാനുഭവമാകും ‘ഒടിയന്‍’ സമ്മാനിക്കുക. തസറാക്ക്, പാലക്കാട്, ഉദുമല്‍പേട്ട്, പൊള്ളാച്ചി, ഹൈദരാബാദ്, ബനാറസ് എന്നിവിടങ്ങളാണ് ഒടിയന്‍റെ പ്രധാന ലൊക്കേഷനുകള്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

യുവാവിനെ തട്ടിക്കൊണ്ടു പോയി സ്വര്‍ണാഭരണം കവര്‍ന്നു സുമതി വളവിൽ തള്ളിയ സംഘം പിടിയിൽ

ബലാല്‍സംഗ കേസില്‍ റാപ്പര്‍ വേടനെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

കുട്ടികളെ രണ്ടാം തരം പൗരന്‍മാരായി കാണരുത്, കണ്‍സഷന്‍ ഔദാര്യമല്ല; സ്വകാര്യ ബസുകള്‍ക്കെതിരെ വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വലിയ ഇടിവ്; ഇന്നത്തെ വില അറിയാം

സനാതന ധര്‍മ്മത്തിനെതിരെ പ്രസംഗിച്ച കമല്‍ഹാസന്റെ കഴുത്തുവെട്ടുമെന്ന് ഭീഷണി; സീരിയല്‍ നടനെതിരെ പരാതി

അടുത്ത ലേഖനം
Show comments