Webdunia - Bharat's app for daily news and videos

Install App

മോഹന്‍ലാലിന്‍റെ പ്രിന്‍സിപ്പലോ മമ്മൂട്ടിയുടെ പ്രൊഫസറോ? ബോക്സോഫീസില്‍ ആര് കൊടിപാറിക്കും?

Webdunia
തിങ്കള്‍, 8 മെയ് 2017 (15:54 IST)
മോഹന്‍ലാല്‍ കോളജ് പ്രിന്‍സിപ്പലാകുന്നു. മമ്മൂട്ടി പ്രൊഫസറും. അടിപൊളി അല്ലേ? മമ്മൂട്ടി - മോഹന്‍ലാല്‍ ആരാധകര്‍ക്ക് ആഘോഷിക്കാന്‍ ഇതിലേറെ എന്തുവേണം? പ്രൊഫസറായി മമ്മൂക്കയും പ്രിന്‍സിപ്പലായി ലാലേട്ടനും അടിച്ചുപൊളിക്കുമ്പോള്‍ മെഗാഹിറ്റ് മാത്രമല്ലേ പ്രതീക്ഷിക്കാനാവൂ.
 
ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മോഹന്‍ലാല്‍ പ്രിന്‍സിപ്പലാകുന്നത്. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് പ്രൊഫസറായി മമ്മൂട്ടി എത്തുന്നത്. ലാല്‍ജോസ് - മോഹന്‍ലാല്‍ ചിത്രത്തിന് തിരക്കഥയെഴുതുന്നത് ബെന്നി പി നായരമ്പലം. അജയ് വാസുദേവ് - മമ്മൂട്ടി പ്രൊജക്ടിന് തിരക്കഥ സാക്ഷാല്‍ ഉദയ്കൃഷ്ണ.
 
ആശീര്‍വാദ് സിനിമയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് മോഹന്‍‌ലാല്‍ - ലാല്‍ ജോസ് സിനിമ നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ പൃഥ്വിരാജും മുഖ്യവേഷത്തിലെത്തുന്നുണ്ട്. ഒരു മുഴുനീള കോമഡി എന്റര്‍ടയിനര്‍ ആയിരിക്കും എന്നാണ് ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ വെളിപ്പെടുത്തുന്നത്. ഇതിനുമുന്‍പ് മോഹന്‍ലാല്‍ കോളജ് അധ്യാപകന്‍റെ റോള്‍ അവതരിപ്പിച്ചിട്ടുള്ളത് പ്രിയദര്‍ശന്റെ 'ചെപ്പ്', ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്ത 'വടക്കുംനാഥന്‍' എന്നീ ചിത്രങ്ങളിലാണ്. എന്നാല്‍ അതില്‍ നിന്നൊക്കെ തീര്‍ത്തും വ്യത്യസ്തമായ റോള്‍ ആണ് ഈ ചിത്രത്തില്‍ മോഹന്‍ലാലിന് നല്‍കിയിരിക്കുന്നത് എന്ന് ലാല്‍ ജോസ് മാധ്യമങ്ങളെ അറിയിച്ചു. 
 
അജയ് വാസുദേവ് - മമ്മൂട്ടിച്ചിത്രമാകട്ടെ ഒരു കോളജ് പ്രൊഫസറുടെ ചില സാഹസികതകളാണ് ചിത്രീകരിക്കുന്നത്. ഭയങ്കര ദേഷ്യക്കാരനും പെട്ടെന്നു പ്രതികരിക്കുന്നവനും ചട്ടമ്പിയുമായ പ്രൊഫസറാണ് ഈ സിനിമയില്‍ മമ്മൂട്ടി. എഡ്വേര്‍ഡ് ലിവിംസ്റ്റണ്‍ എന്നാണ് കഥാപാത്രത്തിന്‍റെ പേര്. എഡ്ഡി എന്നുവിളിക്കും. എഡ്ഡി എന്നുതന്നെയായിരിക്കും ചിത്രത്തിന്‍റെയും പേര്.
 
ഈ രണ്ട് ചിത്രങ്ങളും ഓണത്തിന് പ്രദര്‍ശനത്തിനെത്തും. പുലിമുരുകന്‍ - തോപ്പില്‍ ജോപ്പന്‍, ഗ്രേറ്റ്ഫാദര്‍ - 1971 ഏറ്റുമുട്ടലുകള്‍ക്ക് ശേഷം പ്രൊഫസറും പ്രിന്‍സിപ്പലും ഓണത്തിന് ഏറ്റുമുട്ടുമ്പോള്‍ വിജയം ആര്‍ക്കൊപ്പമായിരിക്കും? പ്രവചിക്കുക അസാധ്യം, അല്ലേ?

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വടക്കഞ്ചേരിയിൽ നാലു പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

വിധവകളുടെ നഗരം: ഈ ഇന്ത്യന്‍ നഗരം 'വിധവകളുടെ വീട്' എന്നറിയപ്പെടുന്നുവെന്ന് നിങ്ങള്‍ക്കറിയാമോ?

ഓണക്കിറ്റ് ഇത്തവണ 6 ലക്ഷം കുടുംബങ്ങൾക്ക്, തുണിസഞ്ചി ഉൾപ്പടെ 15 ഇനം സാധനങ്ങൾ

കെപിഎസി രാജേന്ദ്രന്‍ അന്തരിച്ചു

ബസിൽ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് പിടിയിൽ

അടുത്ത ലേഖനം
Show comments