Webdunia - Bharat's app for daily news and videos

Install App

മോഹന്‍ലാലിന്‍റെ വില്ലനില്‍ മഞ്ജുവാര്യര്‍ നായികയല്ല, അപ്പോള്‍ നായികയാര്? ലാലേട്ടനെ നേരിടാന്‍ റഷ്യയില്‍ നിന്നും ഫ്രാന്‍സില്‍ നിന്നും താരങ്ങള്‍ !

Webdunia
ചൊവ്വ, 28 മാര്‍ച്ച് 2017 (14:13 IST)
മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ‘വില്ലന്‍’ എന്നാണ് പേര്. ചിത്രത്തില്‍ മഞ്ജു വാര്യര്‍ നായികയാകുന്നു എന്നായിരുന്നു ഇതുവരെ വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പുതിയ വിവരം അനുസരിച്ച് മഞ്ജുവാര്യര്‍ ഈ സിനിമയില്‍ നായികയല്ല.
 
ഒരു എക്സ്റ്റന്‍ഡഡ് കാമിയോ റോളിലാണ് മഞ്ജു വില്ലനില്‍ അഭിനയിക്കുന്നത്. ഫ്ലാഷ്ബാക്കില്‍ മാത്രമായിരിക്കും മഞ്ജുവിന്‍റെ സാന്നിധ്യം. ഒരു മുഴുനീള കഥാപാത്രത്തെയല്ല മഞ്ജു അവതരിപ്പിക്കുന്നതെന്ന് സാരം. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ ഭാര്യാകഥാപാത്രത്തെയായിരിക്കും മഞ്ജു അവതരിപ്പിക്കുക എന്നും സൂചനയുണ്ട്. 
 
തെന്നിന്ത്യയിലെ സൂപ്പര്‍ നായിക ഹന്‍‌സിക മൊട്‌വാണിയും വില്ലനില്‍ അതിഥിവേഷത്തില്‍ എത്തുന്നുണ്ട്. റാഷി ഖന്നയും പ്രധാന സ്ത്രീ കഥാപാത്രമാകും. സോള്‍ട്ട് ആന്‍റ് പെപ്പര്‍ ലുക്കിലുള്ള മോഹന്‍ലാലിനെയാണ് ഈ ചിത്രത്തില്‍ കാണാനാവുക. തകര്‍പ്പന്‍ ഒരു ആക്ഷന്‍ ത്രില്ലറായിരിക്കും ചിത്രം.
 
പീറ്റര്‍ ഹെയ്ന്‍, സ്റ്റണ്ട് സില്‍‌വ, രവിവര്‍മ്മ എന്നിവരാണ് ചിത്രത്തിന്‍റെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത്. ഫ്രാന്‍സില്‍ നിന്നും റഷ്യയില്‍ നിന്നുമൊക്കെയുള്ള ഫൈറ്റേഴ്സ് പങ്കെടുക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ പ്രേക്ഷകരെ ഞെട്ടിക്കുന്ന രീതിയിലാണ് ചിത്രീകരിക്കുന്നത്. 
 
ഷങ്കര്‍ ചിത്രമായ ‘നന്‍‌പന്‍’ ഷൂട്ട് ചെയ്ത മനോജ് പരമഹംസയായിരിക്കും ക്യാമറ ചലിപ്പിക്കുക. ഗൌതം മേനോന്‍ സംവിധാനം ചെയ്ത ‘വിണ്ണൈത്താണ്ടി വരുവായാ’ എന്ന മെഗാഹിറ്റ് സിനിമയുടെ ക്യാമറയും മനോജ് പരമഹംസ തന്നെയായിരുന്നു. ‘ചിന്നമ്മ കുഞ്ഞിപ്പെണ്ണമ്മ’, ‘മിനുങ്ങും മിന്നാമിനുങ്ങേ’ തുടങ്ങിയ ‘ഒപ്പം’ പാട്ടുകളിലൂടെ ശ്രദ്ധേയരായ 4 മ്യൂസിക്സ് ആണ് സംഗീതസംവിധാനം. വി എഫ് എക്സ് നിര്‍വഹിക്കുന്നത് പോളണ്ടില്‍ നിന്നുള്ള ഒരു കമ്പനിയാണ്.
 
30 കോടി ബജറ്റില്‍ ഒരുങ്ങുന്ന സിനിമ നിര്‍മ്മിക്കുന്നത് റോക്‍ലൈന്‍ വെങ്കിടേഷാണ്. വിശാല്‍ ഈ സിനിമയില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കും. തെലുങ്ക് താരം ശ്രീകാന്തും ഈ ചിത്രത്തിലൂടെ മലയാളത്തിലെത്തുന്നു. 

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

പോലീസുമായി വാക്ക് തര്‍ക്കത്തിന് ശേഷം റോഡിന് കുറുകെ ലോറി നിര്‍ത്തി താക്കോലുമായി ഡ്രൈവര്‍ മുങ്ങി; ഗതാഗതക്കുരുക്കില്‍ കുഴപ്പത്തിലായി പോലീസ്

ഹരിയാന മുന്‍മുഖ്യമന്ത്രി ഓംപ്രകാശ് ചൗട്ടാല അന്തരിച്ചു

ഗുരുതരാവസ്ഥയിലുള്ളവരെ മാത്രം ഇനി മെഡിക്കല്‍ കോളജുകളിലേക്ക് റഫര്‍ ചെയ്താല്‍ മതി; നിര്‍ദേശവുമായി ആരോഗ്യവകുപ്പ് മന്ത്രി

ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തിന് കാരണം മനുഷ്യപ്പിശകാണെന്ന് റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments