Webdunia - Bharat's app for daily news and videos

Install App

മോഹൻലാൽ നാലുകാലിൽ ഓടും, തെങ്ങിൻറെ ഉയരത്തിൽ ചാടും !

Webdunia
ചൊവ്വ, 18 ജൂലൈ 2017 (12:17 IST)
മലയാളികളുടെ മനസിൽ മോഹൻലാലിൻറെ സ്ഥാനം ആകാശംമുട്ടെ ഉയരത്തിലാണ്. സാധാരണക്കാർക്ക് ചെയ്യാൻ കഴിയാത്തതു പലതും മോഹൻലാലിന് ചെയ്യാൻ കഴിയുമെന്ന് അവർ വിശ്വസിക്കുന്നു. അതുകൊണ്ടാണ് മോഹൻലാൽ പുലിയെ നിസാരമായി വേട്ടയാടുമ്പോൾ നാം അവിശ്വസിക്കാത്തത്. അദ്ദേഹത്തിന് അത് കഴിയുമെന്ന് നാം വിശ്വസിക്കുന്നു.
 
ഇനി വരുന്ന മോഹൻലാൽ ചിത്രവും അമാനുഷികമായ കഴിവുകളുള്ള മാണിക്യൻ എന്ന കഥാപാത്രത്തെയാണ് കാണിച്ചുതരുന്നത്. വി എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ഒടിയൻ ഓഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കുകയാണ്. ഒടിയൻ പരമ്പരയിലെ അവസാന കണ്ണിയായ മാണിക്യനെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്.
 
മാണിക്യൻ ഒരു ഒന്നാന്തരം അത്‌ലറ്റാണ്. അയാൾക്ക് നാലുകാലിൽ ഓടാനും തെങ്ങുയരത്തിൽ ചാടാനുമുള്ള കഴിവുണ്ട്. ഒരു കൺകെട്ട് വിദ്യക്കാരൻറെ കൗശലത്തോടെ ജനങ്ങളെ മായവിദ്യകാട്ടി ഭ്രമിപ്പിക്കാനുമറിയാം. ഒടിയൻ എന്ന സങ്കൽപ്പത്തിൻറെ രസകരമായ ചിത്രീകരണമായിരിക്കും ഈ സിനിമ.
 
ദേശീയ അവാർഡ് ജേതാവായ ഹരികൃഷ്ണൻ തിരക്കഥയെഴുതുന്ന സിനിമയിൽ പ്രകാശ് രാജ്, മഞ്ജു വാര്യർ എന്നിവരും സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പാലക്കാടും വാരാണസിയുമായിരിക്കും പ്രധാന ലൊക്കേഷനുകൾ. 

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്കയുമായുള്ള വ്യാപാര ചര്‍ച്ചകള്‍ അവസാനിപ്പിച്ചിട്ടില്ലെന്ന് വാണിജ്യ മന്ത്രി പീയുഷ് ഗോയല്‍

ഇന്ത്യയ്ക്ക് നല്‍കുന്ന ക്രൂഡോയില്‍ വില കുത്തനെ കുറച്ച് റഷ്യ; ബാരലിന് നാല് ഡോളര്‍ വരെ കുറയും

September 5, Teachers' Day 2025: അധ്യാപകദിനം ചരിത്രം

Donald Trump: 'ചൈന-റഷ്യ കൂട്ടുകെട്ടിനെ ഞങ്ങള്‍ എന്തിനു പേടിക്കണം'; വീരവാദം മുഴക്കി ട്രംപ്

ചൈനയില്‍ സൈനിക പരേഡ് തുടങ്ങി; ഒരു ശക്തിക്കും ചൈനയുടെ വളര്‍ച്ച തടയാനാകില്ലെന്ന് ചൈനീസ് പ്രസിഡന്റ്

അടുത്ത ലേഖനം
Show comments