Webdunia - Bharat's app for daily news and videos

Install App

ലാല്‍ ജോസിന് നല്‍കാന്‍ മോഹന്‍ലാലിന് സമയമില്ല, തല്‍ക്കാലം ദുല്‍ക്കര്‍ പടം!

ലാല്‍ ജോസ് - മോഹന്‍ലാല്‍ ചിത്രം വൈകുന്നു, കാരണമെന്തെന്നോ?

Webdunia
ചൊവ്വ, 20 സെപ്‌റ്റംബര്‍ 2016 (21:45 IST)
ലാല്‍ ജോസ് - മോഹന്‍ലാല്‍ ചിത്രം എന്ന് തുടങ്ങും? അക്കാര്യത്തില്‍ കൃത്യമായ ഒരുത്തരം നല്‍കാന്‍ ആര്‍ക്കും കഴിയുന്നില്ല. കാരണം മോഹന്‍ലാലിന്‍റെ തിരക്കുതന്നെ. വിസ്മയം, ജനതാ ഗാരേജ് എന്നീ അന്യഭാഷാ ചിത്രങ്ങള്‍ മെഗാഹിറ്റായതിന് പിന്നാലെ ‘ഒപ്പം’ എന്ന ബ്ലോക്ബസ്റ്റര്‍ കൂടി സംഭവിച്ചതോടെ മോഹന്‍ലാലിന്‍റെ ഡേറ്റിനായി നിര്‍മ്മാതാക്കള്‍ പരക്കം പായുകയാണ്.
 
ഒട്ടേറെ വമ്പന്‍ സംവിധായകര്‍ മോഹന്‍ലാലിന്‍റെ ഡേറ്റിനായി ക്യൂവിലാണ്. അതിനിടയില്‍ ലാല്‍ ജോസ് ചിത്രത്തിന് എപ്പോള്‍ സമയം കണ്ടെത്തുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ബെന്നി പി നായരമ്പലത്തിന്‍റെ തിരക്കഥയിലാണ് ലാല്‍ ജോസ് മോഹന്‍ലാല്‍ ചിത്രം പ്ലാന്‍ ചെയ്തത്. ഒരു ഫാമിലി എന്‍റര്‍ടെയ്നറായിരുന്നു ലാല്‍ ജോസ് ഉദ്ദേശിച്ചത്.
 
എന്തായാലും മോഹന്‍ലാല്‍ ചിത്രത്തേപ്പറ്റി പിന്നീട് ആലോചിക്കാമെന്ന നിലപാടിലാണ് ഇപ്പോള്‍ ലാല്‍ ജോസ്. ഒരു ദുല്‍ക്കര്‍ സല്‍മാന്‍ ചിത്രം ചെയ്യാനുള്ള ഒരുക്കത്തിലാണ് ലാലു. ഉണ്ണി ആറിന്‍റെ തിരക്കഥയില്‍ ഒരു ഫാമിലി ത്രില്ലറാണ് ലക്‍ഷ്യമിടുന്നത്. ജോമോന്‍ ടി ജോണായിരിക്കും ഛായാഗ്രഹണം. 
 
സത്യന്‍ അന്തിക്കാടിന്‍റെയും അമല്‍ നീരദിന്‍റെയും ചിത്രങ്ങള്‍ പൂര്‍ത്തിയായാലുടന്‍ ദുല്‍ക്കര്‍ സല്‍മാന്‍ ലാല്‍ ജോസിന്‍റെ സിനിമയില്‍ ജോയിന്‍ ചെയ്യും.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

Los Angeles Wildfire: ചൊവ്വാഴ്ച മുതൽ പടരുന്ന കാട്ടുതീ, ലോസ് ആഞ്ചലസിൽ കത്തിനശിച്ചത് 10,000ത്തിലേറെ കെട്ടിടങ്ങൾ, മരണസംഖ്യ പതിനൊന്നായി

പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാർത്ഥിനിയുടെ മരണം; ഡോക്ടർമാർക്കും ജീവനക്കാർക്കുമെതിരെ കേസ്

13 വയസ് മുതൽ പീഡനം, 60ലേറെ പേർ പീഡിപ്പിച്ചു, 34 ആളുകളുടെ പേരെഴുതിവെച്ചു, 30 പേരുടെ നമ്പറുകളും, കാമുകനുൾപ്പടെ അറസ്റ്റിൽ

60 ലേറെ പേര്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് 18 കാരിയുടെ വെളിപ്പെടുത്തല്‍; അഞ്ച് പേര്‍ അറസ്റ്റില്‍

P V Anvar: ഡിഎംകെയിലേക്കല്ല, പി വി അൻവർ തൃണമൂൽ കോൺഗ്രസിൽ: അഭിഷേക് ബാനർജി അംഗത്വം നൽകി

അടുത്ത ലേഖനം
Show comments