Webdunia - Bharat's app for daily news and videos

Install App

വൈശാഖ് ചിത്രത്തില്‍ മമ്മൂട്ടിക്ക് ഡബിള്‍ റോള്‍ ?!

മമ്മൂട്ടി - വൈശാഖ് ടീം ചിത്രം വരുന്നു, ഒരു കോമഡി ആക്ഷന്‍ ത്രില്ലര്‍ !

Webdunia
തിങ്കള്‍, 24 ഒക്‌ടോബര്‍ 2016 (12:59 IST)
പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാകും. ഉദയ്കൃഷ്ണ തിരക്കഥ രചിക്കുന്ന ചിത്രം ടോമിച്ചന്‍ മുളകുപ്പാടമാണ് നിര്‍മ്മിക്കുന്നത്. 
 
‘മൈ ഗ്രേറ്റ് ഫാദര്‍’ എന്ന സിനിമയുടെ ലൊക്കേഷനിലെത്തി വൈശാഖും ഉദയ്കൃഷ്ണയും പുതിയ ചിത്രത്തിന്‍റെ കഥ മമ്മൂട്ടിയോട് പറഞ്ഞു. കഥ കേട്ട് ഇഷ്ടമായ മമ്മൂട്ടി ഉടന്‍ തന്നെ പ്രൊജക്ട് ആരംഭിക്കാനുള്ള ഗ്രീന്‍ സിഗ്നല്‍ നല്‍കി. ഉദയ്കൃഷ്ണ തിരക്കഥാ രചന ആരംഭിച്ചു.
 
പോക്കിരിരാജയ്ക്ക് ശേഷം വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്ന പ്രൊജക്ടാണിത്. പോക്കിരിരാജയേക്കാള്‍ വലിയ ഒരു ഹ്യൂമര്‍ സബ്ജക്ടാണ് പുതിയ മമ്മൂട്ടി സിനിമയ്ക്ക് വേണ്ടി വൈശാഖ് പ്ലാന്‍ ചെയ്തിരിക്കുന്നത്. മമ്മൂട്ടിക്ക് പുതിയ ലുക്ക് ആയിരിക്കും സിനിമയില്‍. തകര്‍പ്പന്‍ ആക്ഷന്‍ സീക്വന്‍സുകളും ഉണ്ടാകും. ചിത്രത്തില്‍ മമ്മൂട്ടിക്ക് ഡബിള്‍ റോള്‍ ആയിരിക്കുമെന്നും സൂചനയുണ്ട്. 
 
അതേസമയം, പുലിമുരുകന്‍റെ തകര്‍പ്പന്‍ വിജയത്തോടെ വൈശാഖ് - ഉദയ്കൃഷ്ണ ടീമിനായി നിര്‍മ്മാതാക്കള്‍ ക്യൂ നില്‍ക്കുകയാണ്. എന്നാല്‍ അടുത്ത രണ്ടുവര്‍ഷത്തേക്കുള്ള പ്രൊജക്ടുകള്‍ ഈ ടീമിന് ബുക്കായിക്കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ട്.

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

അനധികൃത കുടിയേറ്റം: വീണ്ടും ഇന്ത്യക്കാരെ തിരിച്ചയച്ച് യു എസ് വിമാനങ്ങൾ

ഐഎസ്എല്‍- ശനിയാഴ്ച കൊച്ചി മെട്രോ സര്‍വീസ് രാത്രി 11 മണി വരെ

രൺവീർ അല്ലാബാഡിയ സുപ്രീം കോടതിയിൽ, അടിയന്തിരമായി പരിഗണിക്കേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ്

അനധികൃത കുടിയേറ്റക്കാരെ അമേരിക്ക തിരിച്ചയച്ചാല്‍ ഇന്ത്യ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

മണിപ്പൂരില്‍ സിആര്‍പിഎഫ് ക്യാമ്പില്‍ വെടിവെപ്പ്; രണ്ട് സഹപ്രവര്‍ത്തകരെ കൊലപ്പെടുത്തി ജവാന്‍ ജീവനൊടുക്കി

അടുത്ത ലേഖനം
Show comments