Webdunia - Bharat's app for daily news and videos

Install App

സിങ്കം 3 മാറ്റിവച്ചു, മോഹന്‍ലാലിന് കെണിയാകുമോ?

സൂര്യ വരുന്നു, മോഹന്‍ലാലിന് ഉറക്കം നഷ്ടമാകുമോ?

Webdunia
ശനി, 3 ഡിസം‌ബര്‍ 2016 (14:10 IST)
തമിഴ് സിനിമകള്‍ വരുമ്പോള്‍ മലയാള സിനിമകളെ മറക്കുന്ന ഒരേര്‍പ്പാട് മലയാളത്തിലെ തിയേറ്ററുകള്‍ പലപ്പോഴും വച്ചുപുലര്‍ത്താറുണ്ട്. ക്രിസ്മസ് കാലം അങ്ങനെയൊരു കാര്യത്തിന് സാക്‍ഷ്യം വഹിക്കുമോ എന്നാണ് മലയാള സിനിമാലോകം ഉറ്റുനോക്കുന്നത്.
 
സൂര്യയുടെ പുതിയ ചിത്രം സിങ്കം 3 (‘എസ് 3’ എന്നാണ് ഔദ്യോഗികനാമം) യാഥാര്‍ത്ഥത്തില്‍ ഡിസംബര്‍ മധ്യത്തോടെ റിലീസ് ചെയ്യാനിരുന്നതാണ്. എന്നാല്‍ ഇപ്പോള്‍ റിലീസ് ഒരാഴ്ച കഴിഞ്ഞ് മതി എന്നാണ് അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ ഡിസംബര്‍ 23ന് ക്രിസ്മസ് റിലീസായി എസ് 3 പ്രദര്‍ശനത്തിനെത്തും.
 
ഹരി സംവിധാനം ചെയ്ത എസ് 3 ഒരു ഹൈ വോള്‍ട്ടേജ് ആക്ഷന്‍ ത്രില്ലറാണ്. ചിത്രം കേരളത്തില്‍ നൂറിലധികം തിയേറ്ററുകളില്‍ റിലീസ് ചെയ്യുമെന്ന് നിസംശയം പറയാം. അതേസമയത്ത് മോഹന്‍ലാലിന്‍റെ സിനിമ ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’ പ്രദര്‍ശനത്തിനെത്തുന്നുണ്ട്.
 
എസ് 3 മോഹന്‍ലാലിന്‍റെ മുന്തിരിവള്ളികള്‍ക്ക് പാരയാകുമോ എന്ന ആശങ്ക ഇപ്പോള്‍ മലയാള സിനിമാപ്രേമികള്‍ക്കുണ്ട്. ആ സമയത്തുതന്നെ ദുല്‍ക്കര്‍ സല്‍മാന്‍റെ ജോമോന്‍റെ സുവിശേഷങ്ങളും തിയേറ്ററുകളിലുണ്ടാവും.
 
എന്തായാലും സൂര്യയുടെ എസ് 3 വലിയ ഹിറ്റാകുമോ എന്ന് കാത്തിരിക്കാം. വിജയ് കഴിഞ്ഞാല്‍ പിന്നെ കേരളത്തില്‍ സൂര്യ ആരാധകരാണ് കൂടുതല്‍ എന്നതിനാല്‍ മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ക്ക് ക്രിസ്മസ് കാലത്ത് അല്‍പ്പം ഉറക്കം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബീമാപള്ളി ഉറൂസ്: തിരുവനന്തപുരം നഗരസഭ പരിധിയില്‍ നാളെ അവധി

Sabarimala News: തീര്‍ഥാടകര്‍ ജാഗ്രത പാലിക്കുക; കരിമല, പുല്ലുമേട് കാനന പാതകളിലൂടെയുള്ള യാത്രയ്ക്കു നിരോധനം

പരസ്പര വിശ്വാസമില്ല, ഇന്ത്യ സഖ്യത്തിൽ അതൃപ്തി പരസ്യമാക്കി സിപിഐ

കനത്ത മഴ: രാത്രി കാലങ്ങളിലും പുലർച്ചെയും പുറത്തിറങ്ങുമ്പോൾ ശ്രദ്ധ വേണം, മുന്നറിയിപ്പുമായി കെഎസ്ഇബി

കനത്ത മഴ: കാസർകോട്ടെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

അടുത്ത ലേഖനം
Show comments