Webdunia - Bharat's app for daily news and videos

Install App

2018 Malayalam Movie Review: ഇതാണ് റിയല്‍ കേരള സ്റ്റോറി, തിയറ്ററുകളിലേക്ക് ജനപ്രളയം; ' 2018 ' , മലയാളി നിര്‍ബന്ധമായും കാണേണ്ട സിനിമ (റിവ്യു)

മഹാദുരന്തത്തിന്റെ തീവ്രത ഒട്ടും ചോരാതെ വെള്ളിത്തിരയിലെത്തിച്ചിരിക്കുകയാണ് ജൂഡ് ആന്റണി ജോസഫും സംഘവും

Webdunia
വെള്ളി, 5 മെയ് 2023 (15:35 IST)
2018 Malayalam Movie Review: ദുരന്തമുഖത്ത് കേരളം ജാതി, മത, വര്‍ഗ വ്യത്യാസങ്ങള്‍ മറന്ന് ഒറ്റക്കെട്ടായി കൈ കോര്‍ത്തപ്പോള്‍ ലോകജനത അതിനെ കൈയടിച്ച് വരവേറ്റു. ആ കാഴ്ച എത്ര കണ്ടാലും മതിവരില്ല, ആ കഥ എത്ര പറഞ്ഞാലും മടുക്കില്ല. ഇനി തലമുറകള്‍ക്ക് ആ കഥ കാണാനും കേള്‍ക്കാനും സാധിക്കും, ജൂഡ് ആന്റണിയുടെ 2018 എന്ന ചിത്രത്തിലൂടെ. 
 
2018 ലെ മഹാപ്രളയവും മലയാളിയുടെ അതിജീവനവുമാണ് '2018' എന്ന സിനിമയുടെ പ്രമേയം. ഓരോ മലയാളിയും തിയറ്ററുകളില്‍ നിന്ന് തന്നെ കുടുംബസമേതം കാണേണ്ട മനോഹര സിനിമ. ഇതാണ് യഥാര്‍ഥ കേരള സ്‌റ്റോറി എന്നാണ് സിനിമയുടെ ആദ്യ പ്രദര്‍ശനത്തിനു ശേഷം പ്രേക്ഷകര്‍ ഒന്നടങ്കം പ്രതികരിക്കുന്നത്. പ്രളയത്തിലുണ്ടാകുന്ന ദുരന്തങ്ങളും അതിനെ അതിജീവിക്കാന്‍ സര്‍ക്കാര്‍ തലം മുതല്‍ കേരളത്തിലെ മുക്കുവന്‍മാര്‍ വരെ അരയും തലയും മുറുക്കി രംഗത്തിറങ്ങുന്നയും ഉദ്വേഗം ജനിപ്പിക്കുന്ന വിധത്തിലാണ് സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. 
 
മഹാദുരന്തത്തിന്റെ തീവ്രത ഒട്ടും ചോരാതെ വെള്ളിത്തിരയിലെത്തിച്ചിരിക്കുകയാണ് ജൂഡ് ആന്റണി ജോസഫും സംഘവും. പതിഞ്ഞ താളത്തില്‍ തുടങ്ങി പിന്നീട് ഉദ്വേഗം ഉയര്‍ത്തി കൊണ്ടുവരാന്‍ സിനിമയ്ക്ക് സാധിച്ചിട്ടുണ്ട്. ജൂഡിന്റെ സംവിധാന മികവ് എടുത്തുപറയേണ്ട ഒന്നാണ്. ജൂഡിന്റെ ഏറ്റവും മികച്ച ചിത്രമെന്നായിരിക്കും 2018 ഇനി അറിയപ്പെടുക. അത്രത്തോളം ക്വാളിറ്റി പുലര്‍ത്തിക്കൊണ്ടാണ് ഓരോ സീനുകളും പ്ലേസ് ചെയ്തിരിക്കുന്നത്. രണ്ട് തിരക്കഥാകൃത്തുക്കളില്‍ ഒരാള്‍ കൂടിയാണ് ജൂഡ്. മറ്റൊരു തിരക്കഥാകൃത്ത് അഖില്‍ പി.ധര്‍മജന്‍ ആണ്. മഹാപ്രളയത്തിന്റെ തീവ്രത നേരിട്ടനുഭവിച്ച അഖില്‍ തന്റെ ജീവിതപരിസരങ്ങള്‍ കൂടിയാണ് തിരക്കഥയിലേക്ക് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 
 
പശ്ചാത്തല സംഗീതം, ക്യാമറ, എഡിറ്റിങ്, ഗ്രാഫിക്‌സ് എന്നിങ്ങനെ സിനിമയുടെ എല്ലാ തലങ്ങളിലും നൂറ് ശതമാനം ക്വാളിറ്റി പുലര്‍ത്താന്‍ അതിനു പിന്നില്‍ നിന്നവര്‍ക്ക് സാധിച്ചു. അഭിനയത്തിലേക്ക് വന്നാല്‍ ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, നരേന്‍, ലാല്‍, ഇന്ദ്രന്‍സ്, ശ്രീനിവാസന്‍, അപര്‍ണ ബാലമുരളി, തന്‍വി റാം, വിനീത കോശി എന്നിങ്ങനെ വന്‍ താരനിരയാണ് അണിനിരന്നിരിക്കുന്നത്. ഓരോരുത്തരും അവരവരുടെ കഥാപാത്രങ്ങള്‍ ഗംഭീരമാക്കി. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ബംഗ്ലാദേശികളെ പുറത്താക്കണം, കടുപ്പിച്ച് അസം, അതിർത്തികളിൽ സുരക്ഷ വർധിപ്പിച്ച് മേഘാലയ

പിഴത്തുകയിൽ നിന്ന് 16.76 ലക്ഷം തട്ടിയ പോലീസ് ഉദ്യോഗസ്ഥയ്ക്ക് സസ്പെൻ

ബ്രീത്ത് അനലൈസര്‍ പരിശോധനയില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ പരാജയപ്പെട്ടു, കാരണക്കാരന്‍ ചക്ക

Kerala Fever Outbreak:ആശങ്കയായി പനിക്കേസുകളിൽ വർധനവ്, സംസ്ഥാനത്ത് പ്രതിദിനം ചികിത്സ തേടുന്നത് 10,000ത്തിലധികം പേരെന്ന് കണക്കുകൾ

ലിറ്ററിന് അഞ്ഞൂറും കടന്ന് വെളിച്ചെണ്ണ വില, ഓണം ആഘോഷിക്കാൻ മലയാളി ലോണെടുക്കേണ്ട അവസ്ഥ, വിപണിയിൽ ഇടപെടുമെന്ന് ഭക്ഷ്യമന്ത്രി

അടുത്ത ലേഖനം
Show comments