Webdunia - Bharat's app for daily news and videos

Install App

Ele Veezha Poonchira Review: വിമര്‍ശകര്‍ക്ക് മറുപടിയുമായി സൗബിന്‍; ഉദ്വേഗം ജനിപ്പിച്ച് 'ഇലവീഴാപൂഞ്ചിറ'

Webdunia
വെള്ളി, 15 ജൂലൈ 2022 (15:25 IST)
Ele Veezha Poonchira Review: സമീപകാലത്ത് ഇറങ്ങിയ സിനിമകളിലെ പ്രകടനത്തിനു സോഷ്യല്‍ മീഡിയയില്‍ ഏറെ ട്രോള്‍ ചെയ്യപ്പെട്ട നടനാണ് സൗബിന്‍ ഷാഹിര്‍. എന്നാല്‍ ഇത്തവണ ട്രോളാനും വിമര്‍ശിക്കാനും ഒരു പഴുത് പോലും ബാക്കിവയ്ക്കാതെ സൗബിന്‍ എന്ന നടന്‍ അഴിഞ്ഞാടി. അതെ ഇന്ന് തിയറ്ററുകളിലെത്തിയ ഇലവീഴാപൂഞ്ചിറയിലെ സൗബിന്റെ പ്രകടനത്തെ ഇതിലുമപ്പുറം വിശേഷിപ്പിക്കാന്‍ സാധിക്കില്ല. 
 
ജോസഫ്, നായാട്ട് എന്നീ സിനിമകളുടെ തിരക്കഥാകൃത്തായ ഷാഹി കബീറിന്റെ ആദ്യ സംവിധാന സംരഭമാണ് ഇലവീഴാപൂഞ്ചിറ. ആദ്യാവസാനം പ്രേക്ഷകനെ മുള്‍മുനയില്‍ നിര്‍ത്തിയാണ് ഷാഹി കബീര്‍ ഈ ചിത്രത്തില്‍ തന്റെ കയ്യൊപ്പ് ചാര്‍ത്തിയിരിക്കുന്നത്. 
 
ഇലവീഴാപൂഞ്ചിറയിലെ വയര്‍ല്ലെസ് സ്റ്റേഷനില്‍ നിയമിതരായ രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് ചിത്രം പറയുന്നത്. പൊലീസുകാരായ മധു, സുധി എന്നിവരുടെ കഥ. മധു എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയിരിക്കുന്ന സൗബിന്‍ ഷാഹിറാണ്. സൗബിനൊപ്പം മത്സരിച്ച് അഭിനയിച്ച് സുധി എന്ന കഥാപാത്രത്തെ സുധി കോപ്പയും മികച്ചതാക്കി. ഇരുവരുടേയും പ്രകടനം തന്നെയാണ് സിനിമയുടെ ആദ്യത്തെ പ്ലസ് പോയിന്റ്. 
 
ഒരു സ്ത്രീയുടെ ശരീരഭാഗങ്ങള്‍ ഇലവീഴാപൂഞ്ചിറയില്‍ നിന്നും തൊട്ടടുത്ത മറ്റ് പരിസരങ്ങളില്‍ നിന്നും ലഭിക്കുന്നതോടെയാണ് സിനിമ അതിന്റെ പ്രധാന ഭാഗത്തേക്ക് കടക്കുന്നത്. പിന്നീടങ്ങോട്ട് പ്രേക്ഷകരെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുകയാണ് ചിത്രം. ഒരു ക്രൈമും  ആ ക്രൈമിനു പിന്നിലുള്ള രഹസ്യങ്ങളും ഓരോന്നായി പുറത്തുകൊണ്ടുവരുമ്പോള്‍ ഇലവീഴാപുഞ്ചിറ പ്രേക്ഷകര്‍ക്ക് മികച്ച ദൃശ്യാനുഭവം സമ്മാനിക്കുന്നു. ഡാര്‍ക്ക് മൂഡിലുള്ള ത്രില്ലര്‍ എല്ലാ വിഭാഗത്തിലുമുള്ള പ്രേക്ഷകരെ സംതൃപ്തപ്പെടുത്തുന്നതാണ്. ഷാജി മാറാട്, നിതീഷ് ജി. എന്നിവരുടെ തിരക്കഥ കയ്യടി അര്‍ഹിക്കുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

Cabinet Meeting Decisions:ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍

ഒരു മാസത്തില്‍ എത്ര തവണ ഷേവ് ചെയ്യണം? പുരുഷന്മാര്‍ ഇക്കാര്യം അറിഞ്ഞിരിക്കണം

'ചായക്കടയിലെ മനുഷ്യനെ പോലും ദ്വയാര്‍ത്ഥ പ്രയോഗങ്ങളോടെ പുച്ഛിക്കുന്ന വ്യക്തിയാണ് അയാള്‍': മാലാ പാര്‍വതി

പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളെ ജയിലിലെത്തി സന്ദര്‍ശിച്ച് സിപിഎം നേതാക്കളായ പിപി ദിവ്യയും പികെ ശ്രീമതിയും

സംസ്ഥാന സ്‌കൂള്‍ കലോത്സവം: സ്വര്‍ണകപ്പ് തൃശൂരിന്, പാലക്കാട് രണ്ടാമത്

അടുത്ത ലേഖനം
Show comments