Webdunia - Bharat's app for daily news and videos

Install App

Guruvayoorambala Nadayil Review: പൊട്ടിച്ചിരിപ്പിച്ച ആദ്യ പകുതി, പ്രിയദര്‍ശന്‍ ചിത്രങ്ങളെ അനുസ്മരിപ്പിച്ച രണ്ടാം പകുതി; ഗുരുവായൂരമ്പല നടയില്‍ കുടുംബസമേതം കാണാമെന്ന് പ്രേക്ഷകര്‍

പൃഥ്വിരാജിന്റെ കോമഡി രംഗങ്ങള്‍ നന്നായിട്ടുണ്ട്. ആദ്യ പകുതിയില്‍ കൂടുതല്‍ കൈയടി വാങ്ങുന്നത് ബേസില്‍ ജോസഫാണ്

രേണുക വേണു
വ്യാഴം, 16 മെയ് 2024 (15:58 IST)
Guruvayoorambala Nadayil Movie Review

Guruvayoorambala Nadayil Review: പൃഥ്വിരാജ് സുകുമാരന്‍, ബേസില്‍ ജോസഫ്, അനശ്വര രാജന്‍, നിഖില വിമല്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിപിന്‍ ദാസ് സംവിധാനം ചെയ്ത 'ഗുരുവായൂരമ്പല നടയില്‍' തിയറ്ററുകളില്‍. ആദ്യ ഷോ പൂര്‍ത്തിയാകുമ്പോള്‍ എങ്ങുനിന്നും മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിനു ലഭിക്കുന്നത്. ഗംഭീര ആദ്യ പകുതിയെന്നും ശരാശരിക്ക് മുകളില്‍ നില്‍ക്കുന്ന രണ്ടാം പകുതിയെന്നുമാണ് പ്രേക്ഷകരുടെ പ്രതികരണം. കുടുംബസമേതം ആസ്വദിക്കാവുന്ന കോമഡി പടമെന്നാണ് കൂടുതല്‍ പ്രേക്ഷകരുടെയും അഭിപ്രായം. 
 
പൃഥ്വിരാജിന്റെ കോമഡി രംഗങ്ങള്‍ നന്നായിട്ടുണ്ട്. ആദ്യ പകുതിയില്‍ കൂടുതല്‍ കൈയടി വാങ്ങുന്നത് ബേസില്‍ ജോസഫാണ്. മുന്‍പ് ബേസില്‍ ചെയ്തിട്ടുള്ള കോമഡി വേഷങ്ങളോട് താരതമ്യം ചെയ്യാമെങ്കിലും ഇതില്‍ ഒരുപടി കൂടി കടന്ന് എന്റര്‍ടെയ്നറായി അഴിഞ്ഞാടിയിരിക്കുകയാണ്. ആദ്യ പകുതിയുടെ അത്ര കോമഡികള്‍ ഇല്ലെങ്കിലും രണ്ടാം പകുതിയും കുടുംബസമേതം ആസ്വദിക്കാം. പ്രിയദര്‍ശന്‍ സിനിമകളെ അനുസ്മരിപ്പിക്കുന്ന വിധം എല്ലാ കഥാപാത്രങ്ങളെയും ഒന്നിച്ചു കൊണ്ടുവരുന്ന ക്ലൈമാക്‌സാണ് സംവിധായകന്‍ ഉദ്ദേശിച്ചിരിക്കുന്നത്. അത് ചില സ്ഥലങ്ങളില്‍ കല്ലുകടിയായി എന്നതൊഴിച്ചാല്‍ മികച്ചൊരു എന്റര്‍ടെയ്ന്‍മെന്റ് ആയാണ് ചിത്രം അവസാനിക്കുന്നത്. ക്ലൈമാക്‌സിലെ നന്ദനം റഫറന്‍സ് ഇഷ്ടപ്പെട്ടെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു. 
 
അനശ്വര രാജന്റെ സഹോദരനായാണ് പൃഥ്വിരാജ് ചിത്രത്തില്‍ വേഷമിടുന്നത്. അനശ്വരയും ബേസിലും തമ്മിലുള്ള വിവാഹവും അതുമായി ബന്ധപ്പെട്ട രസകരമായ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. നടന്‍ അജു വര്‍ഗീസ് ചിത്രത്തില്‍ ഒരു ഗാനം ആലപിച്ചിട്ടുണ്ട്. ദീപ പ്രദീപിന്റേതാണ് കഥ. ക്യാമറ നീരജ് രവി. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റേയും ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റിന്റെയും ബാനറില്‍ സുപ്രിയ മേനോന്‍, മുകേഷ് ആര്‍ മേത്ത, സി.വി.ശരത്തി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയ്ക്ക് വീണ്ടും പണി നല്‍കി അമേരിക്ക; ഇന്ത്യന്‍ നിയന്ത്രണത്തിലുള്ള ഇറാനിലെ ചബഹാര്‍ തുറമുഖ പദ്ധതിക്ക് നല്‍കിയ ഉപരോധ ഇളവുകള്‍ പിന്‍വലിച്ചു

ആഗോള അയ്യപ്പ സംഗമം നാളെ: പങ്കെടുക്കുന്നത് 3000ത്തിലധികം പ്രതിനിധികള്‍, ഉദ്ഘാടനം മുഖ്യമന്ത്രി

അയ്യപ്പന്റെ നാല് കിലോ സ്വര്‍ണം കൊള്ളയടിച്ചിട്ടാണ് അയ്യപ്പ സംഗമം നടത്താന്‍ പോകുന്നത്; ഭക്തരോട് ഉത്തരം പറയണമെന്ന് വിഡി സതീശന്‍

രാഹുൽ മാങ്കൂട്ടത്തിലിനും രമേശ് പിഷാരടിക്കുമെതിരെ യൂത്ത് കോൺഗ്രസ് വനിതാ നേതാവ്

ഇന്ത്യയും ചൈനയും പുരാതന നാഗരിഗതകൾ, ഭീഷണി ഏൽക്കില്ല, യുഎസിനോട് റഷ്യ

അടുത്ത ലേഖനം
Show comments