Webdunia - Bharat's app for daily news and videos

Install App

കസറി പൃഥ്വിരാജും സുരാജും; 'ജന ഗണ മന' ഞെട്ടിച്ചു (റിവ്യു)

Webdunia
വ്യാഴം, 28 ഏപ്രില്‍ 2022 (14:30 IST)
ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത് പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച 'ജന ഗണ മന' തിയറ്ററുകളില്‍ ശ്രദ്ധിക്കപ്പെടുന്നു. റിലീസ് ദിനം തന്നെ മികച്ച അഭിപ്രായങ്ങളാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. പൃഥ്വിരാജിന്റേയും സുരാജിന്റേയും മികച്ച പ്രകടനമാണ് സിനിമയുടെ നട്ടെല്ല്. ഇരുവരും മത്സരിച്ച് അഭിനയിച്ചിരിക്കുകയാണ്. 
 
കെട്ടുറപ്പുള്ള തിരക്കഥയും മികച്ച സംവിധാനവുമാണ് സിനിമയെ വേറെ ലെവല്‍ ആക്കുന്നത്. പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍ സിനിമയ്ക്ക് സാധിക്കുന്നുണ്ട്. കഥ ആവശ്യപ്പെടുന്ന ട്വിസ്റ്റുകള്‍ പ്രേക്ഷകരില്‍ ഉദ്വേഗം ജനിപ്പിച്ച് അവതരിപ്പിക്കുന്നതില്‍ സംവിധായകന്‍ വിജയിച്ചിരിക്കുന്നു. സാമൂഹ്യപ്രസക്തിയുള്ള വിഷയങ്ങളും സിനിമ കൈകാര്യം ചെയ്യുന്നുണ്ട്. 
 
ദുരൂഹമായ ഒരു കൊലപാതകത്തിലൂടെയാണ് സിനിമയുടെ കഥ ആരംഭിക്കുന്നത്. ഈ കേസ് അന്വേഷിക്കാന്‍ വരുന്നത് സജ്ജന്‍ കുമാര്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനാണ്. ഈ കഥാപാത്രത്തെ സുരാജ് വളരെ കയ്യടക്കത്തോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ആദ്യ പകുതിയില്‍ സുരാജ് നിറഞ്ഞാടുകയാണ്. 
 
രണ്ടാം പകുതിയിലേക്ക് എത്തുമ്പോള്‍ കിടിലന്‍ പെര്‍ഫോമന്‍സുമായി പൃഥ്വിരാജിന്റെ അരവിന്ദ് സ്വാമിനാഥന്‍ എന്ന കഥാപാത്രം പ്രേക്ഷകരെ ത്രസിപ്പിക്കുന്നു. മറ്റ് അഭിനേതാക്കളും മികച്ച പ്രകടനം കാഴ്ചവെച്ചു. 
 
സംവിധായകന്‍ ഡിജോ ജോസ് ആന്റണി തന്നെയാണ് സിനിമയെ ഇത്രത്തോളം മികച്ചതാക്കിയതില്‍ നിര്‍ണായക പങ്കുവഹിച്ചത്. ഷാരിസ് മുഹമ്മദിന്റെ കരുത്തുറ്റ തിരക്കഥയ്ക്ക് അനുയോജ്യമായ രീതിയില്‍ തന്നെ സംവിധാനം ഒരുക്കിയിരിക്കുകയാണ് ഡിജോ. ജേക്‌സ് ബിജോയിയുടെ പശ്ചാത്തല സംഗീതവും മികച്ചുനിന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്ലിനിക്കാൽ ചികിത്സ തേടി എത്തിയ യുവതിയെ പീഡിപ്പിച്ച അക്യൂപങ്ച്ചർ തെറാപ്പിസ്റ്റ് അറസ്റ്റിൽ

എല്ലാ പെണ്‍കുട്ടികളുടെയും ഫോണില്‍ ഈ ആപ്പ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം!

ചൈനയില്‍ മണിക്കൂറില്‍ 650 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനുകള്‍ ഓടുന്നു; ഇവിടെ കുറ്റി ഊരുന്നുവെന്ന് സജി ചെറിയാന്‍

ഇന്ത്യയിലും ജനനനിരക്ക് കുറയുന്നുവെന്ന് യു എൻ കണക്ക്, പ്രായമുള്ളവരുടെ എണ്ണം കൂടുന്നത് രാജ്യത്തിന് വെല്ലുവിളി, മുന്നിലുള്ളത് വലിയ പ്രതിസന്ധിയോ?

ഇനി പെറ്റികളുടെ കാലം, എഐ കാമറകള്‍ പണി തുടങ്ങി; കെല്‍ട്രോണിന് മോട്ടോര്‍ വാഹന വകുപ്പ് നല്‍കാനുണ്ടായിരുന്ന കുടിശ്ശിക തീര്‍ത്തു

അടുത്ത ലേഖനം
Show comments