ഡ്രാമ ഒരു സൂപ്പർ എന്റർ‌ടെയ്‌നർ, പ്രതീക്ഷയ്ക്കുമപ്പുറം ഈ രഞ്ജിത് ചിത്രം!

എസ് ഹർഷ
വ്യാഴം, 1 നവം‌ബര്‍ 2018 (15:02 IST)
അപ്രതീക്ഷിതമായി വരുന്ന അതിഥിയാണ് മരണം. നാം കരുതുന്നത് പോലെയേ ആകില്ല നമ്മുടെ മരണവും അതിനുശേഷമുള്ള മരണാനന്തര ചടങ്ങുകളും. ഒരു മരണത്തിലൂടെ ഉണ്ടാകുന്ന നൂലാമാലകൾ നമ്മൾ ചിന്തിക്കുന്നതിലും അപ്പുറമാകും. അത്തരമൊരു വിഷയത്തെ ആധാരമാക്കിയാണ് രഞ്ജിത് ‘ഡ്രാമ’ ഒരുക്കിയിരിക്കുന്നത്. 
 
അരുന്ധതി നാഗ് അവതരിപ്പിച്ച റോസമ്മ എന്ന കഥാപാത്രത്തിന്റെ മരണവും മരണാനന്തര ചടങ്ങുകളുമാണ് ചിത്രത്തിന്റെ പ്രധാന ഇതിവൃത്തം. ആറ് മക്കളുടെ അമ്മയാണ് റോസമ്മ. തന്റെ ജീ‍വിതത്തിന്റെ അവസാന കാലം മകളോടൊത്ത് നിൽക്കാമെന്ന ആഗ്രഹത്തോടെ ലണ്ടനിലെത്തിയ റോസമ്മ അവിടെ വെച്ച് മരണപ്പെടുന്നു. 
 
പക്ഷേ, ജീവിച്ചിരുന്നപ്പോൾ തന്നെ റോസമ്മ മക്കളോട് ഒരു കാര്യം പറഞ്ഞിരുന്നു. ഭർത്താവിന്റെ ശവകുടീരത്തിന് അടുത്ത് തന്നെ അടക്കണമെന്ന കാര്യം. എന്നാൽ, റോസമ്മയുടെ ഈ ആഗ്രഹത്തിന് വിലകൊടുക്കാതെ പണക്കാരായ മക്കൾ ലണ്ടനിൽ തന്നെ ചടങ്ങ് നടത്താൻ തീരുമാനിക്കുന്നു. ഇതിനായി അവർ സമീപിക്കുന്നത് രാജുവെന്ന രാജഗോപാലിനെ.
 
ലണ്ടനിൽ മരണാനന്തര ചടങ്ങുകൾ നടത്തികൊടുക്കുന്ന ഏജൻസിയിൽ ആണ് രാജഗോപാലെന്ന രാജു ജോലി ചെയ്യുന്നത്. മോഹൻലാൽ അവതരിപ്പിക്കുന്ന രാജുവിനാണ് റോസമ്മയുടെ മരണാനന്തര ചടങ്ങുകളുടെ വർക്ക് കിട്ടുന്നത്. അതേ തുടർന്ന് ഉണ്ടാകുന്ന പൊല്ലാപ്പുകളും പ്രശ്നവും പരിഹാരവുമാണ് ചിത്രം പറയുന്നത്.
 
വളരെ രസകരമായി തന്നെയാണ് കഥ പോകുന്നത്. ആർക്കും ചിരിക്കാനും ചിന്തിക്കാനും വേണ്ടുവോളമുള്ള വിധത്തിലാണ് ചിത്രം സഞ്ചരിക്കുന്നത്. ലോഹത്തിന് ശേഷം രഞ്ജിത്തും മോഹൻലാലും ഒന്നിച്ച ചിത്രമാണ് ഡ്രാമ. സംവിധായകൻ തന്നെ പറഞ്ഞത് പോലെ ‘സീറ്റ് എഡ്ജ് അല്ലാതെ ചാരി ഇരുന്ന് കണ്ട് ആസ്വദിക്കാവുന്ന‘ ശരാശരിക്കു മുകളിൽ നിൽക്കുന്ന അനുഭവം. അതാണ് ഡ്രാമ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. 
 
ആർക്കും ചിരിക്കാനും ചിന്തിക്കാനും വേണ്ടുവോളമുള്ള വിധത്തിലാണ് ചിത്രം സഞ്ചരിക്കുന്നത്. മികച്ച തിരക്കഥയിലും മികച്ച സംവിധാനത്തിലും മികച്ച അഭിനയത്തിലും മുൻപന്തിയിൽ നിൽക്കുന്ന ചിത്രമാണ് ഡ്രാമയെന്ന് നിസംശയം പറയാം.
 
ദിലീഷ് പോത്തൻ, രൺജി പണിക്കർ, ജോണി ആന്റണി തുടങ്ങിയവരുടെ അഡാറ് അഭിനയം. ഇന്റർവെൽ വരെ ഒട്ടും ബോറടിപ്പിക്കാതെ നീങ്ങിയപ്പോൾ, ഇടവേളക്ക് ശേഷം അല്പനേരം മുഷിപ്പിക്കുന്നുണ്ട്. പിന്നീട് ട്രാക്കിലേക്ക് വന്നു. ഗ്ലാമറായ മോഹൻലാലിനെ കണ്ടിരിക്കാൻ ഒരു പ്രത്യേക ഭംഗിയാണ്. 
 
റേറ്റിംഗ്: 3.5/5
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞു; ഒരാള്‍ മരിച്ചു, രണ്ട് പേരുടെ നില ഗുരുതരം

കൈയില്‍ കീറിയതോ തീപിടിച്ചതോ ആയ നോട്ടുകളുണ്ടോ? ഇക്കാര്യം അറിയണം

കോടതിയലക്ഷ്യ നടപടി: കശുവണ്ടി കുംഭകോണ കേസില്‍ സര്‍ക്കാരിനെതിരെ വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം

ഡിറ്റ് വാ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തോട് അടുക്കുന്നു; 54 വിമാനങ്ങള്‍ റദ്ദാക്കി, സ്‌കൂളുകള്‍ അടച്ചു

അതിജീവിതയെ പൊതുസമൂഹത്തിനു മനസിലാകുന്ന തരത്തില്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട് സന്ദീപ് വാര്യര്‍

അടുത്ത ലേഖനം
Show comments