Webdunia - Bharat's app for daily news and videos

Install App

ഡാവിഞ്ചിയുടെ പറക്കും യന്ത്രം

ജയദേവ് മുകുന്ദന്‍

Webdunia
മെയ് 2 ഡാവിഞ്ചിയുടെ ചരമദിനം

ലിയാണാര്‍ഡോ ഡാവിഞ്ചി ഒരു ചിത്രകാരന്‍ മാത്രമായിരുന്നില്ല. അദ്ദേഹം ഒരു ശില്പിയും പാട്ടുകാരനും എഞ്ചിനീയറും ശാസ്ത്രജ്ഞനുമൊക്കെയായിരുന്നു.

1496 ജനുവരി മൂന്നിന് ഡാവിഞ്ചി ഒരു പറക്കും യന്ത്രം കണ്ടു പിടിച്ചു. പക്ഷേ അത് ഒരു വിജയമായി കരുതാന്‍ കഴിയില്ലെങ്കിലും ആദ്യത്തെ പറക്കും യന്ത്രത്തിനുള്ള ബഹുമതി ഡാവിഞ്ചിക്കാണ്.

ലാസ്റ്റ് സപ്പറും മൊണാലിസയും ഉള്‍പ്പടെ നിരവധിചിത്രങ്ങളും ശരീരശാസ്ത്രം, ജ്യോതി ശാസ്ത്രം, സിവില്‍ എഞ്ചിനീയറിംഗ് മുതലായ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ചു.

ഇറ്റലിയിലെ വിഞ്ചി നഗരത്തിനടുത്ത് ആന്‍കിയാനോ എന്ന സ്ഥലത്താണ് ഡാവിഞ്ചിയുടെ ജനനം. വക്കീലായ സര്‍ പിയറോ ഡാവിഞ്ചിക്ക് കാത്തറീന എന്ന കര്‍ഷക സ്ത്രീയില്‍ അവിഹിത ബന്ധത്തില്‍ ഉണ്ടായ സന്തതിയാണ് ലിയാണാര്‍ഡോ ഡാവിഞ്ചി.

ഫ്ളോറന്‍സിന്‍ അദ്ദേഹത്തിന്‍റെ അച്ഛന്‍റെ കൂടെയാണ് ലിയാണാര്‍ഡോ കുട്ടിക്കാലം ചെലവഴിച്ചത്. 1466 ല്‍ ചിത്രകാരനായ ആന്‍ഡ്രിയോ ഡെല്‍ വെറോഷിയോയുടെ സഹായിയായി ചേര്‍ന്നു. ഫ്ളോന്‍സില്‍ അദ്ദേഹം പോപ്പ് അലക്ളാണ്ടറുടെ മകനായ സെസേര്‍ബോര്‍ഗിയയുടെ സൈന്യത്തില്‍ എഞ്ചിനീയറായി ചേര്‍ന്നു. 1506 ല്‍ മിലാനിലേക്ക് പോയി.


1507 ല്‍ ഫ്രഞ്ച് രാജകുടുംബാംഗമായ കൗണ്ട് ഫ്രാന്‍സെസ്കോ മെല്‍സിയെ പരിചയപ്പെടുകയും 15 വയസ്സുള്ള മെല്‍സിയയെ ഭാര്യയാക്കുകയും ചെയ്തു.

1513 - 1516 വരെ ഡാവിഞ്ചി റോമിലായിരുന്നു താമസം. ആ സമയത്താണ് ചിത്രകാരന്മാരായ റാഫേലും മൈക്കിള്‍ ആഞ്ചലോയുമൊക്കെ ജീവിച്ചിരുന്നത്. 1519 ല്‍ ഫ്രാന്‍സിലെ ക്ളോക്സ് എന്ന സ്ഥലത്ത് വച്ചാണ് ലിയണാര്‍ഡോ ഡാവിഞ്ചി മരിച്ചത്.

ലിയാണാര്‍ഡോ ഒട്ടനവധി ചിത്രങ്ങള്‍ വരച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്‍റെ ശ്രേഷ്ട സൃഷ്ടി എന്നു കരുതപ്പെടുന്നത് 1498 ല്‍ വരച്ച ലാസ്റ്റ് സപ്പറും 1503-1506 കാലയളവില്‍ വരച്ച മോണോലിസയുമാണ്. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന്‍റെ പതിനേഴ് ചിത്രങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ശില്പങ്ങളൊന്നും തന്നെ അവശേഷിക്കുന്നില്ല. ഡാവിഞ്ചിക്ക് പല ശില്പങ്ങളും ചിത്രങ്ങളും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല.

1481 ല്‍ അഡറേഷന്‍ ഓഫ് മാഗി എന്ന ഒരു അള്‍ത്താര പെയിന്‍റ് ചെയ്യാന്‍ ലിയാണാര്‍ഡോയെ ഏല്‍പ്പിച്ചു. എന്നാല്‍ അതും പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. തുടര്‍ന്ന് അദ്ദേഹം മിലാനിലേക്ക് പോയി. മിലാനില്‍ വച്ച് 24 അടി പൊക്കമുള്ള ഓടിലുള്ള ഒരു കുതിരയുടെ പ്രതിമ നിര്‍മ്മിക്കാന്‍ തുടങ്ങി. എന്നാല്‍ അതും പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല.

ഫ്ളോറന്‍സില്‍ തിരിച്ചെത്തിയതിന് ശേഷം ബാറ്റില്‍ ഓഫ് ആങ്ഖിനറി എന്ന ഒരു ലഘു ചുവര്‍ചിത്രത്തിന്‍റെ പണിയില്‍ അദ്ദേഹം ഏര്‍പ്പെട്ടു. ഈ സമയം എതിര്‍ഭിത്തിയില്‍ പ്രശസ്ത ചിത്രകാരനായ മൈക്കിള്‍ ആഞ്ചലോ ചിത്രം വരയ്ക്കുകയായിരുന്നു. പക്ഷേ കുറേ പഠനങ്ങള്‍ക്ക് ശേഷം സാങ്കേതിക കാരണങ്ങള്‍ മൂലം ഡാവിഞ്ചി ചിത്രം വരയ്ക്കല്‍ ഉപേക്ഷിക്കുകയാണുണ്ടായത്.


ഒരു പക്ഷേ അദ്ദേഹത്തിന്‍റെ ചിത്രങ്ങളെക്കാള്‍ കൂടുതല്‍ മനസ്സില്‍ പതിയുന്നത് ശാസ്ത്രസാങ്കേതിക രംഗത്തെ കണ്ടുപിടിത്തമായിരിക്കാം. ഇത് 13,000 പേജുകളുള്ള ഒരു നോട്ട്ബുക്കില്‍ അദ്ദേഹം കുറിച്ചിട്ടിരുന്നു.

മനുഷ്യന്‍റെ ശരീരശാസ്ത്രത്തെക്കുറിച്ചുള്ള പഠനം ഒരു യന്ത്രമനുഷ്യന്‍ ഉണ്ടാക്കുന്നതില്‍ വരെ കൊണ്ടെത്തിച്ചു. 1495 രൂപരേഖ തയ്യാറാക്കിയ ഈ യന്ത്ര മനുഷ്യനാണ് ചരിത്രത്തിലെ ആദ്യത്തെ റോബോട്ട്.

1502 ല്‍ കോണ്‍സ്റ്റാന്‍റിനോപ്പിളിലെ സുല്‍ത്താന്‍ ബെയാസിഡ് രണ്ടാമനു വേണ്ടി ലിയാണാര്‍ഡോ ഡാവിഞ്ചി 720 അടി നീളമുള്ള ഒരു പാലം ഉണ്ടാക്കാന്‍ തയാറായി. പക്ഷേ ആ പാലം ഉണ്ടാക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. 2001 ല്‍ ഡാവിഞ്ചിയുടെ മാതൃകയില്‍ ചെറിയ ഒരു പാലം നോര്‍വെയില്‍ ഉണ്ടാക്കി.

മെഷീന്‍ഗണ്ണുകള്‍, ടാങ്കുകള്‍, ക്ളസ്റ്റല്‍ ബോംബുകള്‍ മുതലായവ അദ്ദേഹം കണ്ടു പിടിച്ചിരുന്നു. അന്തര്‍വാഹിനി, കാല്‍ക്കുലേറ്റര്‍, സ്പ്രിംഗ് ഉപയോഗിച്ചുള്ള കാര്‍ മുതലായവ അദ്ദേഹത്തിന്‍റെ മറ്റു കണ്ടുപിടിത്തങ്ങളാണ്.

ലിയാണാര്‍ഡോ അദ്ദേഹത്തിന്‍റെ നോട്ട് ബുക്ക് പ്രസിദ്ധീകരിച്ചിരുന്നില്ല. അതുകാരണം 19-ാം നൂറ്റാണ്ടു വരെ അത് ആരുമറിയാതെ കിടന്നു.

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

Show comments