Webdunia - Bharat's app for daily news and videos

Install App

പിസ്സാറോ- ഇംപ്രഷനിസത്തിന്‍റെ പിതാവ്

ടി.ശശി മോഹന്‍

Webdunia
WDWD
മരണാനന്തരം കൂടുതല്‍ ആദരവു നേടിയ പ്രമുഖ ഫ്രഞ്ച് ചിത്രകാരനും ഇംപ്രഷനിസ്റ്റ് പെയിന്‍ററുമാണ് കാമില്ലെ പിസ്സാറോ. ഇംപ്രഷനിസത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്ന പിസ്സാറോയുടെ ചരമ ശതാബ്ദി 2003 ലായിരുന്നു.

ഫ്രഞ്ച് ജീവിതമാണ് പിസ്സാറോയുടെ ഇഷ്ട വിഷയം. ഗ്രാമീണജ-ീവിതമാണ് . ഫ്രാന്‍സിലെ ഗ്രാ മങ്ങളും നഗരങ്ങളും പകര്‍ത്തുന്ന ഭൂപ്രദേശങ്ങള്‍ അദ്ദേഹം വരച്ചു കൂട്ടി അവ വെറും സീനറികളായിരുന്നില്ല ഫ്രഞ്ച് ജ-ീവിതത്തിന്‍റെ തുടിപ്പുകളായിരുന്നു.

വയലില്‍ പണിയെടുക്കുന്നവരും പിസ്സാറോയില്‍ കൗതുകം കൂട്ടി. പാരീസിനോട് ചേര്‍ന്നുള്ള മോണ്ട് മാര്‍ട്രെ എന്ന കുന്നായിരുന്നു പലപ്പോഴും പിസ്സാറോയുടെ ചിത്രങ്ങളുടെ വിഷയവും പശ്ചാത്തലവും.

1903 നവംബര്‍ 13ന് പാരീസില്‍ പിസ്സാറോ അന്തരിച്ചു. പാരീസിലെ പെരെ ലാഞ്ചെസിലാണ്
അടക്കം ചെയ്തത്.

ജീവിതകാലത്ത് തന്‍റെ മനോഹരചിത്രങ്ങള്‍ നല്ല വിലയ്ക്ക് വില്‍ക്കാന്‍ പിസ്സാറോയ്ക്ക് ആയില്ല. അടുത്തകാലത്ത് 45 ലക്ഷം ഡോളറിനാണ് അദ്ദേഹത്തിന്‍റെ ചിത്രങ്ങള്‍ വിറ്റു പോയത്.
WDWD


1830 ജൂലായ് പത്തിന് യു.എസ്. വിര്‍ജിന്‍ ഐലണ്ട്സില്‍ സെന്‍റ് തോമസ് എന്നറിയപ്പെടുന്ന സ്ഥലത്താണ് കാമില്ലെ പിസ്സാറോ ജനിച്ചത്.

1855 ല്‍ അദ്ദേഹം ഫ്രാന്‍സിലേക്ക് പോയി. അവിടെ ഫ്രഞ്ച് ലാന്‍റ്സ്കേപ് പെയിന്‍റര്‍മാരായ ടിന്‍ ബാവ്റ്റിസ്റ്റ്, കാമില്ലെ കോറോട്ട് എന്നിവരുടെ കീഴില്‍ ചിത്രകല അഭ്യസിച്ചു.

വിഖ്യാത പെയിന്‍റര്‍മാരായ പോള്‍ ഗോഗിന്‍, പോള്‍ സെസെനെ എന്നിവര്‍ പിസ്സാറോയുടെ ശിഷ്യന്മാരാണ്.

പരമ്പരാഗത പെയിന്‍റിംഗില്‍ നിന്നുള്ള ശക്തമായ വ്യതിയാനമായിരുന്നു ഇംപ്രഷനിസ്റ്റ് പെയിന്‍റിംഗുകള്‍. 19-ാം നൂറ്റാണ്ടിന്‍റെ അവസാനകാലത്താണ് ഈ രചനാസങ്കല്പം ഫ്രാന്‍സില്‍ വളര്‍ന്നു വന്നത്.

ഭൂപ്രദേശങ്ങളിലും വ്യക്തികളിലും മാത്രമല്ല മനുഷ്യജീവിതവും ചിത്രങ്ങളില്‍ ഉള്‍ച്ചേരണമെന്ന അഭിവാഞ്ച ഇംപ്രഷനിസത്തിന്‍റെ പ്രേരണയാണ്. വെളിച്ചത്തിനും കാലത്തിനും ചിത്രങ്ങളില്‍ നല്‍കുന്ന പ്രാമുഖ്യാണ് മറ്റൊരു സവിശേഷത.

ക്ളോസെ മോനെറ്റ്, അഗസ്തെ റെനോയിര്‍, എഡ്ഗാര്‍ ഡെഗാസ്, ബെര്‍ത്തെ മോറോസോട്ട്, ആല്‍ഫ്രഡ് സിസിലെ തുടങ്ങിയ 19-ാം നൂറ്റാണ്ടിലെ ഇംപ്രഷനിസ്റ്റ് പെയിന്‍റര്‍മാര്‍ക്ക് ഒപ്പമാണ് പിസ്സാറോയുടെ സ്ഥാനം.

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

Show comments