Webdunia - Bharat's app for daily news and videos

Install App

മിക്കി നന്ദി പറയുന്നു , സ്റ്റീം ബോട്ട് വില്ലിയോട്

Webdunia
PROPRO
ലോകമെമ്പാടും കൊച്ചുകുട്ടികള്‍ മുതല്‍ വയോവൃദ്ധര്‍ വരെ ആരധകരായുള്ള മിക്കി മൗസും കാമുകി മിന്നി മൗസും ലോകം കീഴടക്കി വിലസുന്നു. ഈ ജനപ്രീതി മിക്കിക്കു നേടിക്കൊടുത്തത് സ്റ്റീം ബോട്ട് വില്ലി എന്ന കാര്‍ട്ടൂണിലൂടെയുള്ള അവരുടെ രണ്ടാം രണ്ടാം വരവായിരുന്നു - 1928 നവംബര്‍ 18 ന്.ഇന്ന് ഇരുവരുടേയും 80 മത് പിറന്നാളാണ്

ശബ്ദവും ചിത്രവും ഒരുമിച്ച് റെക്കോര്‍ഡ് ചെയ്യുന്ന സാങ്കേതികവിദ്യ ഈ ചിത്രത്തെ ചരിത്രത്തിന്‍റെ ഭാഗമാക്കി. അതുവരെ ശബ്ദം ആദ്യം റെക്കോര്‍ഡ് ചെയ്ത് ചിത്രത്തോടൊപ്പം പ്രവര്‍ത്തിപ്പിക്കുന്ന രീതിയായിരുന്നു നിലനിന്നിരുന്നത്.

ബസ്റ്റര്‍ കീറ്റോണിന്‍റെ സ്റ്റീംബോട്ട് ബില്‍ ജൂനിയര്‍ എന്ന സിനിമയുടെ പാരഡിയായാണ് വാള്‍ട്ട് ഡിസ്നി സ്റ്റീം ബോട്ട് വില്ലി സൃഷ്ടിച്ചത്. ഈ കാര്‍ട്ടൂണ്‍ ചിത്രം യഥാര്‍ത്ഥ സിനിമയേക്കാള്‍ പ്രശസ്തമായി മാറുകയായിരുന്നു.

ഈ ചിത്രം രൂപകല്‍പന ചെയ്തത് വാള്‍ട്ട് ഡിസ്നിയും. കഥാപാത്രങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും വാള്‍ട്ട് ഡിസ്നി ചലനാത്മകത നല്‍കിയത് കൂട്ടുകാരന്‍ ഉബ് ഇവര്‍ക്സും ചേര്‍ന്നായിരുന്നു.

അമേരിക്കന്‍ ആനിമേറ്ററായ വാള്‍ട്ട് ഡിസ്നിയുടെ പൂര്‍ണ്ണനാമം വാള്‍ട്ടര്‍ ഏലിയാസ് ഡിസ്നി എന്നാണ്. ഇദ്ദേഹത്തിന്‍റെ വാള്‍ട്ട് ഡിസ്നി എന്ന സ്ഥാപനം പിന്നീട് വളര്‍ന്ന് ദി വാള്‍ട്ട് ഡിസ്നി കമ്പനി ആയി മാറുകയും ഡിസ്നിലാന്‍റ് പോലുള്ള തീം പാര്‍ക്കുകള്‍ സ്ഥാപിക്കുകയും ചെയ്തു.

1901 മാര്‍ച്ച് 24 ന് മിസ്സോറിയിലെ കാന്‍സാസ് സിറ്റിയിലാണ് ഡച്ച് വംശജ-നായ ഉബ് ഇവര്‍ക്കസ് ജനിച്ചത്. ഇദ്ദേഹത്തിന്‍റെ പൂര്‍ണ്ണനാമം ഉബ്ബൈ ഏര്‍ട്ട് ഇവ്വര്‍ക്സ് എന്നാണ്. ആദ്യകാലങ്ങളില്‍ മിക്കി മൗസിനെ കൗതുകം ഉണര്‍ത്തുന്ന രീതിയില്‍ ചലിപ്പിച്ചത് ഇവ്വര്‍ക്സ് ആയിരുന്നു.

ഡിസ്നിയുടെയും ഇവ്വര്‍ക്സിന്‍റെയും സൗഹൃദം പിന്നീട് തകരുകയും ഡിസ്നിയുടെ എതിര്‍ കമ്പനിയുമായി ചേര്‍ന്ന് ഇവ്വര്‍ക്സ് ഒരു പുതിയ സ്റ്റുഡിയോ തുടങ്ങുകയും ചെയ്തു.

1996 ല്‍ അമേരിക്കയില്‍ വന്ന കോപ്പി റൈറ്റ് നിയമം സ്റ്റീം ബോട്ട് വില്ലിയെ വിവാദത്തില്‍ കൊണ്ടുവരുകയും പ്രദര്‍ശനം തടസ്സപ്പെടുകയും ചെയ്തു. പിന്നീട് 2004 ല്‍ വന്ന പുതിയ നിയമ പ്രകാരം ഡിസ്നിക്ക് സ്റ്റീം ബോട്ട് വില്ലിവാള്‍ട്ട് ലഭിക്കുകയും പ്രദര്‍ശനം തുടരുകയും ചെയ്തു.

സ്റ്റീം ബോട്ട് വില്ലിയിലെ മുഖ്യകഥാപാത്രങ്ങളായിരുന്നു മിക്കി എന്ന 69 സെന്‍റീ മീറ്റര്‍ ഉയരവും പത്തു കിലോ ഭാരവുമുള്ള സാങ്കല്‍പിക എലിക്കുട്ടിയും കാമുകി മിന്നിയും. മിന്നിക്ക് മിനര്‍വ മൗസ് എന്ന ഒരു പേരുകൂടിയുണ്ട്.

മിക്കി പിന്നീട് അമേരിക്കന്‍ പതാകയേക്കാള്‍ അമേരിക്കയിലും പുറം നാടുകളിലും പ്രസിദ്ധി നേടിയ അമേരിക്കന്‍ ചിഹ്നമായി മാറി. ഇവരുടെ വന്‍ ജ-നപ്രിയത കണക്കിലെടുത്ത് മിന്നിയുടെ അച്ഛന്‍ മാര്‍ക്കസ് മൗസും അമ്മയും മുത്തച്ഛന്‍ മാര്‍വല്‍ മൗസും മുത്തശ്ശി മാറ്റില്‍ഡയും പ്രിയപ്പെട്ട അമ്മാവന്‍ മോര്‍ട്ടിന്‍ മൗസും എല്ലം ഡിസ്നിയിലൂടെ വന്നു.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്ലിനിക്കാൽ ചികിത്സ തേടി എത്തിയ യുവതിയെ പീഡിപ്പിച്ച അക്യൂപങ്ച്ചർ തെറാപ്പിസ്റ്റ് അറസ്റ്റിൽ

എല്ലാ പെണ്‍കുട്ടികളുടെയും ഫോണില്‍ ഈ ആപ്പ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം!

ചൈനയില്‍ മണിക്കൂറില്‍ 650 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനുകള്‍ ഓടുന്നു; ഇവിടെ കുറ്റി ഊരുന്നുവെന്ന് സജി ചെറിയാന്‍

ഇന്ത്യയിലും ജനനനിരക്ക് കുറയുന്നുവെന്ന് യു എൻ കണക്ക്, പ്രായമുള്ളവരുടെ എണ്ണം കൂടുന്നത് രാജ്യത്തിന് വെല്ലുവിളി, മുന്നിലുള്ളത് വലിയ പ്രതിസന്ധിയോ?

ഇനി പെറ്റികളുടെ കാലം, എഐ കാമറകള്‍ പണി തുടങ്ങി; കെല്‍ട്രോണിന് മോട്ടോര്‍ വാഹന വകുപ്പ് നല്‍കാനുണ്ടായിരുന്ന കുടിശ്ശിക തീര്‍ത്തു

Show comments