Webdunia - Bharat's app for daily news and videos

Install App

വാന്‍ഗോഗ്-അനശ്വരതയുടെ ചിത്രകാരന്‍

ടി ശശി മോഹന്‍

Webdunia
WDWD
ആദരവും അംഗീകാരവും മരണാനന്തരം മാത്രം കിട്ടാന്‍ വിധിച്ച നിര്‍ഭാഗ്യവാനായ ചിത്രകാരനായിരുന്നു വിന്‍സെന്‍റ് വാന്‍ഗോഗ് ഇന്നൊരു പ്രതീകമാണ്. യൂറോപ്യന്‍ ചിത്രകലാ ചരിത്രത്തിലെ ഏറ്റവും മഹാനായ പെയിന്‍റര്‍മാരിലൊരാളാണ് അദ്ദേഹം.

1853 മാര്‍ച്ച് 30 നാണ് വില്ലെം വാന്‍ഗോഗ് ഹോളണ്ടിലെ സുന്ധര്‍ട്ടില്‍ ജ-നിച്ചത്. 1890 ജ-ൂലൈ 29 ന് അന്തരിച്ചു. ജ-ീവിതകാലത്ത് യാതനകളും ദാരിദ്യ്രവും മാനസിക ആഘാതവും അനുഭവിച്ച വാന്‍ഗോഗ് മരിച്ച് പതിനൊന്നാം കൊല്ലമാണ് പ്രശസ്തിയിലേക്ക് ഉയര്‍ത്തെഴുന്നേറ്റത്.

മരിക്കുന്നതിന് തൊട്ടുമുമ്പുള്ള പത്തു കൊല്ലം കൊണ്ടാണ് അദ്ദേഹം തന്‍റെ മഹത്തായ എല്ലാ ചിത്രങ്ങളും വരച്ചു തീര്‍ത്തത്. ചായം പൂശിയ തൊള്ളായിരം ചിത്രങ്ങളും, ഇരുളും വെളിച്ചവും കലര്‍ന്ന 1100 വരപ്പുകളും അദ്ദേഹത്തിന്‍റേതായിട്ടുണ്ട്.
WDWD


ചിത്രകാരനാവുംമുന്‍പ് ചെറിയ ചെറിയ ജേ-ാലികള്‍ ചെയ്തും മത പ്രസംഗങ്ങള്‍ നടത്തിയും ജീവിച്ച അദ്ദേഹം പത്തുകൊല്ലത്തെ പെയിന്‍റിംഗ് തപസ്യയ്ക്ക് ശേഷം കടുത്ത മാനസിക രോഗത്തിനടിമപ്പെട്ട് അലഞ്ഞു തിരിയുകയായിരുന്നു. ഒടുവില്‍ ആത്മഹത്യയിലൂടെ അദ്ദേഹം ചെറുപ്രായത്തില്‍ ഈ ലോകത്തോട് വിടപറഞ്ഞു.


WDWD
1901 മാര്‍ച്ച് 17ന് വാന്‍ഗോഗിന്‍റെ 71 ചിത്രങ്ങള്‍ പാരീസില്‍ പ്രദര്‍ശിപ്പിച്ചു. അതോടെ വാന്‍ഗോഗ് ലോകപ്രശസ്തനായി. അദ്ദേഹത്തിന്‍റെ ചിത്രങ്ങള്‍ ലോകമെങ്ങും പ്രശംസ നേടി.

ഇന്നേറ്റവും വിലപിടിപ്പുള്ളതാണ് വാന്‍ഗോഗിന്‍റെ പെയിന്‍റിംഗുകള്‍. 1990 ല്‍ ക്രിസ്റ്റി ലേലക്കമ്പനി അദ്ദേഹത്തിന്‍റെ പോര്‍ട്രെയിറ്റ് ഡോ.കാച്ചെറ്റ് 8.25 കോടി ഡോളറിനാണ് വിറ്റത്. 1987 ല്‍ അദ്ദേഹത്തിന്‍റെ ജ-ന്മദിനത്തില്‍ ഐറിസസ് എന്ന ചിത്രം 5.39 കോടി ഡോളറിന് ലേലത്തില്‍ പോയി. ഇവ രണ്ടും റെക്കോഡ് വില്‍പനകളായിരുന്നു.

പതിനാറാം വയസ്സില്‍ കലാവസ്തുക്കള്‍ കച്ചവടം നടത്തുന്ന ഗ്രൂപ്പിന്‍ ആന്‍റ് കമ്പനിയില്‍ വാന്‍ഗോഗ് ജേ-ാലിക്കാരനായി. ലണ്ടനിലേക്കും പാരീസിലേക്കും മറ്റും കമ്പനി വാന്‍ഗോഗിനെ സ്ഥലം മാറ്റി. ഒടുവില്‍ ജേ-ാലിക്ക് കൊള്ളില്ലെന്ന് പറഞ്ഞ് പിരിച്ചുവിട്ടു.

തന്നെക്കാള്‍ നാല് വയസ്സ് ഇളപ്പമുള്ള സഹോദരന്‍ തിയോ ആയിരുന്നു വാന്‍ഗോഗിന്‍റെ ഏറ്റവും വലിയ ചങ്ങാതി. തന്‍റെ വിഷമങ്ങളും പ്രയാസങ്ങളും തിയോയുമായി അദ്ദേഹം പങ്കുവച്ചു.

പിന്നെ കുറച്ചുകാലം ലണ്ടനില്‍ അദ്ധ്യാപകനായി കഴിഞ്ഞു. 1877 ദൈവശാസ്ത്രം പഠിക്കാന്‍ ആംസ്റ്റര്‍ഡാമില്‍ തിരിച്ചെത്തി. പക്ഷെ, അതും മുഴുമിപ്പിച്ചില്ല. ബെല്‍ജ-ിയത്തിലെ ഒരു ഖനിപ്രദേശത്ത് ജേ-ാലി ചെയ്യുന്നതിനിടെയാണ് വാന്‍ ഗോഗിലെ ചിത്രകാരന്‍ ഉണരുന്നത്. അദ്ദേഹം അവിടെ ചാര്‍ക്കോളില്‍ ഒട്ടേറെ ചിത്രങ്ങളും വരച്ചുകൂട്ടി.

സഹോദരന്‍റെ ഈ കഴിവ് കണ്ടറിഞ്ഞ തിയോ പെയിന്‍ററാവാന്‍ വാന്‍ഗോഗിനെ ഉപദേശിച്ചു. 1880 ല്‍ ആന്‍റണ്‍ മൗവേയുടെ കീഴില്‍ അദ്ദേഹം ചിത്രകല പഠിക്കുകയും ചെയ്തു. ഇതും ഏറെ നീണ്ടുനിന്നില്ല. കലാ ദര്‍ശനപരമായ അഭിപ്രായ വ്യത്യാസത്തെ ചൊല്ലി ഗുരുവും ശിഷ്യനും പിണങ്ങിപ്പിരിഞ്ഞു. പക്ഷെ ആന്‍റണിന്‍റെ ഹേയ്ഗ് സ്കൂളിന്‍റെ ചിത്രകലാസ്വാധീനം വാന്‍ഗോഗില്‍ നിലനിന്നു.


WDWD
ബ്രഷിന്‍റെ അലസമായ വരകള്‍ വെളിച്ചത്തിന്‍റെ ഉപയോഗം എന്നിവ ഹേയ്ഗ് ഇംപ്രഷനിസ്റ്റ് പാരമ്പര്യത്തിന്‍റെ ശേഷിപ്പുകളായിരുന്നു. എന്നാല്‍ കടുത്ത നിറങ്ങളുടെ പ്രയോഗം ചിത്രങ്ങളിലെ ഇരുളിന്‍റെ സ്വാധീനം എന്നിവ ആന്‍റണിന്‍റെ ശൈലിയില്‍ നിന്നും വാന്‍ഗോഗിനെ വ്യത്യസ്തനാക്കി.

1881 ല്‍ വിധവയായ തന്‍റെ കസിന്‍ കീ വോസിനോട് വാന്‍ഗോഗിന് അടുപ്പം തോന്നി. അദ്ദേഹത്തിന്‍റെ പ്രേമാഭ്യര്‍ത്ഥന പക്ഷെ കീ നിരാകരിച്ചു. പിന്നെ വേശ്യയായ സിയന്‍ ഹൂര്‍ണിനോടൊപ്പമായി വാന്‍ഗോഗിന്‍റെ സഹവാസം. അവളെ വിവാഹം ചെയ്യാനുള്ള വാന്‍ഗോഗിന്‍റെ തീരുമാനത്തില്‍ നിന്ന് തിയോ വളരെ പാടുപെട്ടണ് പിന്‍തിരിപ്പിച്ചത്.

1885 ല്‍ പൊട്ടറ്റോ ഈറ്റേഴ്സ് എന്ന സുപ്രധാന പെയിന്‍റിംഗ് രൂപംകൊണ്ടു.പിന്നെ ജ-ാപ്പനീസ് സ്വാധീനമുള്ള കുറെ ചിത്രങ്ങള്‍ അദ്ദേഹം വരച്ചു. 1886 ല്‍ വാന്‍ഗോഗും തിയോവും പാരീസിലെത്തി.

അവിടെ എഡ്ഗാര്‍ ദേ ഗാസ, കാമില്ലെ പിസാറോ, എമിലി ബര്‍ണാഡ്, പോള്‍ ഗോഗിന്‍ എന്നീ ഇംപ്രഷനിസ്റ്റ് പെയിന്‍റര്‍മാരുമായി പരിചയപ്പെട്ടു. ഇവരുടെ രചനകളില്‍ നിന്ന് ഊര്‍ജ്ജം കൊണ്ട വാന്‍ഗോഗ് പോസ്റ്റ് ഇംപ്രഷനിസത്തിന് തുടക്കം കുറിച്ചു.

വിശ്വവിഖ്യാതമായ സൂര്യകാന്തിപ്പൂക്കളും കഫേ ടെറസ് അറ്റ് നൈറ്റും വരയ്ക്കുന്നത് 1888 ലാണ്. പോള്‍ ഗോഗിന്‍റെ വരകളില്‍ ആകര്‍ഷണീയനായ വാന്‍ഗോഗ് അദ്ദേഹവുമായി ചങ്ങാത്തത്തിലായി. വാന്‍ഗോഗ് സൂര്യകാന്തിപൂക്കള്‍ വരയ്ക്കുന്നത് പോള്‍ ഗോഗിന്‍ ചിത്രമാക്കി. പക്ഷെ, പിന്നീട് ഇരുവരും കലഹിച്ചു പിരിഞ്ഞു.

ദ റെഡ് വൈന്‍ യാര്‍ഡ്, ഡോബിനീസ് ഗാര്‍ഡന്‍, ബെഡ് റൂം ഇന് ആര്‍ലസ്, ദ സ്റ്റാറി നൈറ്റ്, വീറ്റ് ഫീല്‍ഡ് വിത്ത് ക്രോവ്സ് എന്നിവയാണ് പ്രധാന പെയിന്‍റിംഗുകള്‍.

ഗ്രാമീണ കര്‍ഷക ജ-ീവിതം പ്രമേയമാക്കി രചന നടത്തിയ ജ-ീന്‍ ഫ്രാങ്കോയിസ് മില്ലറ്റ് വാന്‍ഗോഗിന്‍റെ ചിത്രങ്ങളെ നിര്‍ണ്ണായകമായി സ്വാധീനിച്ചിട്ടുണ്ട്. ഫ്രഞ്ച് എഴുത്തുകാരനായ എമിലി സോളെയുടെ രചനകള്‍, ജ-പ്പാനിലെ ദാരുകൊത്തുപണികള്‍ എന്നിവയാണ് മറ്റ് പ്രധാന സ്വാധീനങ്ങള്‍.

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

മണ്ഡലകാലം ആരംഭിച്ചതോടെ സംസ്ഥാനത്ത് പച്ചക്കറി വില കുത്തനെ കൂടി

ഹമാസിനു ഇനിയൊരു മടങ്ങിവരവില്ല; സൈനിക വേഷത്തില്‍ ഗാസ സന്ദര്‍ശിച്ച് നെതന്യാഹു

ശബരിമലയിലേക്ക് കുട്ടികളേയും കൊണ്ടുപോകുന്നവര്‍ ശ്രദ്ധിക്കുക; പമ്പയില്‍ നിന്ന് ബാന്‍ഡ് വാങ്ങണം

ആണവശേഷിയുള്ള രാജ്യത്തിനൊപ്പമുള്ള ഏത് ആക്രമണവും സംയുക്ത ആക്രമണമാക്കി കണക്കാക്കും, വേണ്ടിവന്നാല്‍ ആണവായുധം ഉപയോഗിക്കുമെന്ന് പുടിന്‍, കാര്യങ്ങള്‍ കൈവിടുമോ?

Palakkad By Election 2024: 'ഷാഫിയുടെ മാനം രാഹുല്‍ കാക്കുമോ?' 'ബിജെപി അക്കൗണ്ട് തുറക്കുമോ?' 'ചരിത്രം കുറിക്കുമോ ഡോക്ടര്‍ ബ്രോ?' പാലക്കാട് വിധിയെഴുതുന്നു

Show comments