Webdunia - Bharat's app for daily news and videos

Install App

ഹിച്ച് ഫെല്‍ഡിന്‍റെ രേഖാചിത്രങ്ങള്‍

ജ-യദേവ് മുകുന്ദന്‍.കെ

Webdunia
ആല്‍ഫ്രെഡ് ഹിച്ച്ഫെല്‍ഡ് അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഒരു ഹാസ്യരേഖാ ചിത്രകാരനാണ് സമകാലികരുടെ ഹാസ്യരേഖാ ചിത്രത്തിലൂടെ അനവധി കാര്‍ട്ടൂണിസ്റ്റുകളില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

2003 ജ-നുവരി 20 നാണ് അദ്ദേഹം മരിച്ചത്. 1903 ജൂണ്‍ 21-നാണ് ജനനം. അമേരിക്കയിലെ ബ്രോഡ്വേ തിയേറ്റര്‍ താരങ്ങളെയും മറ്റു പ്രശസ്തരേയും ആക്ഷേപഹാസ്യത്തിലൂടെ ചിത്രീകരിച്ചിട്ടുണ്ട്

. എന്നാല്‍ ഹിച്ച്ഫെല്‍സിന്‍റെ കാര്‍ട്ടൂണില്‍ പ്രത്യക്ഷപ്പെടുന്നവര്‍ അപമാനമായി കരുതുന്നതിനു പകരം അതൊരു അംഗീകാരമായിട്ടാണ് കണ്ടിരുന്നത്.

മിസോറിയിലെ സെന്‍റ് ലൂയിയില്‍ ജ-നിച്ച ഹിച്ച് ഫെല്‍സ് കുടുംബാംഗങ്ങളോടൊപ്പം ന്യൂയോര്‍ക്കിലേക്ക് താമസം മാറ്റി. അവിടെവച്ചാണ് അദ്ദേഹത്തിന് രേഖാ ചിത്രത്തില്‍ പരിശീലനം ലഭിച്ചത്.

1924 ല്‍ പാരീസിലും ലണ്ടനിലും പോയ അദ്ദേഹം ചിത്രരചനയും ശില്‍പനിര്‍മ്മാണവും അഭ്യസിച്ചു.

അദ്ദേഹം അമേരിക്കയില്‍ തിരിച്ചെത്തിയപ്പോള്‍ ഒരു സുഹൃത്ത് അദ്ദേഹത്തിന്‍റെ ചിത്രങ്ങള്‍ ന്യൂയോര്‍ക്ക് ഹെറാള്‍ഡ് ട്രിബ്യൂണ്‍ പത്രത്തിന്‍റെ പത്രധിപരെ കാണിക്കുകയും അതുവഴി ആ പത്രത്തിലും പിന്നീട് ന്യൂയോര്‍ക്ക് ടൈംസിലും ചിത്രം വരയ്ക്കാന്‍ സാധിച്ചു.

ബ്രോഡ് വേ തീയേറ്ററില്‍ അവതരിപ്പിച്ച നാടകങ്ങളുടെ ഹാസ്യരേഖാ ചിത്രത്തിനാണ് ഹിച്ച് ഫെല്‍ഡ് പ്രശസ്തനെങ്കിലും അദ്ദേഹം രഷ്ട്രീയക്കാരെയും ടി.വി.അഭിനേതാക്കളെയും മറ്റു പ്രശസ്തരെയും തന്‍റെ രേഖാ ചിത്രത്തിന് വിഷയമാക്കിയിരുന്നു



ഹിച്ച് ഫെല്‍ഡിന്‍റെ രേഖാചിത്രങ്ങള്‍

1945 ല്‍ ഹിച്ച് ഫെല്‍ഡിന് മകള്‍ ജ-നിച്ചതോടുകൂടി തന്‍റെ ചിത്രത്തില്‍ ആരും പെട്ടന്ന് ശ്രദ്ധിക്കാത്ത വിധം നൈന എന്ന പേര് ഒളിപ്പിച്ചുവയ്ക്കുന്നത് അദ്ദേഹത്തിന്‍റെ രീതിയായിരുന്നു.

ചില ചിത്രങ്ങളില്‍ നൈന എന്ന പേര് ഒന്നില്‍ കൂടുതല്‍ തവണ പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു. ചിത്രത്തില്‍ അദ്ദേഹത്തിന്‍റെ ഒപ്പിന്‍റെ അടുത്ത് എത്രതവണ പ്രത്യക്ഷപ്പെടുന്നുവെന്നും അദ്ദേഹം എഴുതിയിരുന്നു.

ഹിച്ച് ഫെല്‍ഡും ഹാസ്യകാരനായ എസ്.ജെ-.പെറല്‍മാനും ചേര്‍ന്ന് പല സംരംഭങ്ങളും തുടങ്ങിയിരുന്നു. വെസ്റ്റ് വേഡ് ഹായും എറൗണ്ട് ദി വേള്‍ഡ് ഇന്‍ 80 ക്ളിച്ചസും ഇതില്‍പെടുന്നു.

1991 ല്‍ യുണൈറ്റഡ് സ്റ്റേറ്റ്സ് പോസ്റ്റല്‍ സര്‍വീസ് അമേരിക്കയിലെ പ്രശസ്തരായ ഹാസ്യതാരങ്ങളെ വിഷയമാക്കി സ്റ്റാന്പ് വരയ്ക്കാന്‍ ഹിച്ച്ഫെല്‍ഡിനോട് ആവശ്യപ്പെട്ടു

. അതനുസരിച്ച് അദ്ദേഹം സിനിമാതാരങ്ങളായ റുഡോള്‍ഫ് വാലന്‍റിനോയെയും ബസ്റ്റര്‍ കീറ്റണിനെയും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുത്തി. ചരിത്രത്തിലാദ്യമായി അമേരിക്കന്‍ തപാല്‍ വകുപ്പ് നൈനയുടെ പേരും സ്റ്റാന്പില്‍ ഉള്‍ക്കൊള്ളിക്കാന്‍ തീരുമാനിച്ചു.

ഹിച്ച് ഫെല്‍ഡിന്‍റെ ചിത്രങ്ങള്‍ ഇപ്പോള്‍ ന്യൂയോര്‍ക്കിലെ മെട്രോപൊളിറ്റന്‍ മ്യൂസിയം ഓഫ് ആര്‍ട്ടിലും മ്യൂസിയം ഓഫ് മോഡേണ്‍ ആര്‍ട്ടിലും ഉണ്ട്.


വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വലഞ്ഞ് ജനം: കെ.എസ്.ആര്‍.ടി.സി ടിഡിഎഫ് പണിമുടക്ക് ആരംഭിച്ചു, ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു

പതിനെട്ടുകാരൻ ആറ്റിൽ ചാടി മരിച്ചു

വാഹന നികുതി: ഒറ്റതവണ നികുതി കുടിശ്ശിക തീര്‍പ്പാക്കല്‍ മാര്‍ച്ച് 31 വരെ

ആയിരം രൂപാ കൈക്കൂലി വാങ്ങിയ വില്ലേജ് അസിസ്റ്റൻറ് പിടിയിൽ

നിയമപരമായി മുകേഷ് രാജിവെക്കേണ്ടതില്ലെന്ന് വനിതാ കമ്മീഷന്‍; ധാര്‍മികതയുടെ പേരില്‍ വേണമെങ്കില്‍ ആവാം

Show comments