2020: ഐപിഎല്ലിൽ എതിരാളികളില്ലാതെ മുംബൈ അടക്കി ഭരിച്ച വർഷം

Webdunia
വ്യാഴം, 17 ഡിസം‌ബര്‍ 2020 (21:33 IST)
വർഷാരംഭത്തോടെ തന്നെ കൊറോണയുടെ പിടിയിൽ ലോകം അമർന്നപ്പോൾ പതിവിന് വിപരീതമായി ഏറെ അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് 2020ൽ ഐപിഎൽ ടൂർണമെന്റ് നടത്തപ്പെട്ടത്. കൊറോണ വ്യാപനം മൂലം യുഎ‌ഇ‌യിൽ മൂന്ന് വേദികളിലായിട്ടായിരുന്നു ഇത്തവണ ഐപിഎൽ മത്സരങ്ങൾ. കാണികൾ സ്റ്റേഡിയങ്ങളിൽ നിന്നും അകന്ന് നിന്നിട്ടും 4000 കോടി രൂപയുടെ വരുമാനമാണ് 2020ൽ ഐപിഎൽ നേടിക്കൊടുത്തത്.
 
2020ൽ മുംബൈ ഇന്ത്യൻസിന്റെ സമഗ്രമായ ആധിപത്യത്തിനായിരുന്നു യുഎഇ സാക്ഷ്യം വഹിച്ചത്. എല്ലാ തവണത്തെയും പോലെ ആദ്യ മത്സരം തോറ്റ് തുടങ്ങിയ ദൈവത്തിന്റെ പോരാളികളുടെ മുന്നോട്ടുള്ള പ്രയാണം ഇത്തവണ ആയാസകരമായിരുന്നു. ലീഗ് ഘട്ടത്തിൽ 18 പോയിന്റുകളോടെ പട്ടികയിൽ ഒന്നാമതായി പ്ലേ ഓഫിൽ. ആദ്യ പ്ലേഓഫിൽ ഡൽഹിയെ പരാജയപ്പെടുത്തിയതോടെ ഫൈനലിൽ. കലാശപോരാട്ടത്തിൽ അതേ ഡൽഹിക്കെതിരെ 5 വിക്കറ്റിന്റെ അനായാസമായ വിജയവും.
 
ലീഗ് ഘട്ടത്തിൽ തുടങ്ങി ഒരു ടീമും തന്നെ മുംബൈക്ക് 2020ൽ വെല്ലുവിളിയായില്ല. നന്നായി തുടങ്ങിയ ഡൽഹിക്കാവട്ടെ പകുതി മത്സരങ്ങൾ പിന്നിട്ടതോടെ താളം പിഴക്കുകയും ചെയ്‌തു. ഐപിഎല്ലിൽ ഇത്തവണ കാര്യമായ പ്രകടനങ്ങൾ കാഴ്‌ച്ചവെക്കാൻ സാധിച്ചില്ലെങ്കിലും ഫൈനലിൽ അർധ സെഞ്ചുറിയോടെ കളിയിലെ താരമാകാൻ മുംബൈ നായകൻ രോഹിത് ശർമയ്ക്ക് സാധിച്ചു. കൂടാതെ സൂര്യ കുമാർ യാദവ് എന്ന പുതിയ താരത്തിന്റെ പിറവിക്കും 2020 ഐപിഎൽ സാക്ഷിയായി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്എസ്എല്‍സി പരീക്ഷാ ഫലം 'നമ്മുടെ കേരളം' ആപ്പിലൂടെ വേഗത്തില്‍ അറിയാം

കോഴിക്കോട് ഒന്‍പത് വയസ്സുകാരന് അമീബിക് എന്‍സെഫലൈറ്റിസ് സ്ഥിരീകരിച്ചു; കുട്ടി കുളിച്ച കനാലിലെ വെള്ളം പരിശോധനയ്ക്ക് വിധേയമാക്കും

വിഡി സതീശന് പൂര്‍ണ പിന്തുണ, എപ്പോഴും പാര്‍ട്ടിയുടെ ശക്തനായ വക്താവായിരിക്കുമെന്ന് കെ സുധാകരന്‍

Pinarayi Vijayan: പിണറായി വിജയൻ പ്രതിപക്ഷ നേതാവ്

വീടിന്റെ പുറകുവശത്തെ വാതിൽ വഴി സ്ഥലംവിട്ട് ചെന്നിത്തല; സതീശനു അഭിനന്ദനമില്ല !

അടുത്ത ലേഖനം
Show comments