മമ്മൂട്ടിയുടെ വർക്കൗട്ട് സെൽഫിയും മോഹൻലാലിൻറെ താടിയും, 2020 ലോക്ക് ഡൗണിൽ തരംഗമായ ചിത്രങ്ങൾ !

കെ ആർ അനൂപ്
തിങ്കള്‍, 14 ഡിസം‌ബര്‍ 2020 (13:30 IST)
മലയാളത്തിന്റെ സൂപ്പർസ്റ്റാറുകളാണ് മോഹൻലാലും മമ്മൂട്ടിയും. ഇരുവരുടെയും സിനിമകൾ പോലെ തന്നെ സോഷ്യൽ മീഡിയയിലെ താരങ്ങളുടെ പോസ്റ്റുകളും വളരെ വേഗം തരംഗമായി മാറാറുണ്ട്. അത്തരത്തിൽ ലോക്ക് ഡൗണിനെ തോൽപ്പിച്ച് 2020ൽ ട്രെൻഡിങ് ആയി മാറിയ സൂപ്പർതാരങ്ങളുടെ പോസ്റ്റുകളെക്കുറിച്ച് നോക്കാം. 
 
കാലം മുന്നോട്ടുപോകുമ്പോൾ മമ്മൂട്ടിയുടെ പ്രായം പിന്നോട്ടാണ് സഞ്ചരിക്കുന്നതെന്ന് പലർക്കും തോന്നിയിട്ടുണ്ടാക്കും. അധികമൊന്നും ഫോട്ടോകൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാത്ത മെഗാസ്റ്റാർ കോവിഡ് കാലത്ത് ആരാധകരുമായി ഷെയർ ചെയ്ത വർക്കൗട്ട് സെൽഫി 2020ൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്ത മമ്മൂട്ടി ചിത്രമായി മാറി. അനേകം താരങ്ങൾ മമ്മൂട്ടിയുടെ ഈ സെൽഫി പങ്കു വെച്ചു. മുടി നീട്ടി വളർത്തിയ മെഗാസ്റ്റാറിന്റെ ലുക്ക് 2020ലെ ലോക്ക് ഡൗൺ സമ്മാനിച്ചതാണ്.
 
അതേസമയം ലോക്ക് ഡൗൺ സമയത്ത് മോഹൻലാൽ ചെന്നൈയിലായിരുന്നു. സിനിമ തിരക്കുകളിൽ നിന്നൊഴിഞ്ഞ് ഇത്തവണ അദ്ദേഹം പിറന്നാൾ ആഘോഷിച്ചതും വീട്ടിൽ ആയിരുന്നു. താടി നീട്ടി വളർത്തിയ ലാലിൻറെ ലുക്ക് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു. പിന്നീട് ദൃശ്യം 2 സെറ്റിലേക്ക് എത്തുന്നതിനു മുമ്പാണ് താടി കളഞ്ഞത്. കൂടാതെ പിറന്നാൾ ദിനത്തിലെ അദ്ദേഹത്തിൻറെ ചിത്രങ്ങളും വൈറലായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Rahul Mamkoottathil : മൂന്നാമത്തെ പരാതിയിൽ പോലീസ് നീക്കം അതീവരഹസ്യമായി, പരാതിക്കാരി വിദേശത്തെന്ന് സൂചന

ആർഎസ്എസും ജമാഅത്തെ ഇസ്ലാമിയും വിഷം, വർഗീയതക്കെതിരെ ജനകീയ മുന്നേറ്റം സംഘടിപ്പിക്കുമെന്ന് എം വി ഗോവിന്ദൻ

Instagram Data Leak: ഇൻസ്റ്റഗ്രാം ഡാറ്റാ ചോർച്ച: 1.75 കോടി ഉപയോക്താക്കളുടെ വിവരങ്ങൾ ഡാർക്ക് വെബിൽ

Iran Protests : ഇറാനിൽ സാമ്പത്തിക പ്രക്ഷോഭം രൂക്ഷം:ഖമനേയിയെ പുറത്താക്കണമെന്ന് ആവശ്യം, സംഘർഷത്തിൽ 27 മരണം

T20 Worldcup 2026 : ടി20 ലോകകപ്പില്‍ ഇന്ത്യയില്‍ കളിക്കാനാവില്ല, ബംഗ്ലാദേശിന്റെ ആവശ്യം തള്ളി ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്: ദ്വാരപാലക ശില്പ കേസിലും തന്ത്രിയെ അറസ്റ്റ് ചെയ്യും

കുത്തിവയ്പ്പ് ഉപയോഗിച്ചുള്ള കൂട്ടക്കൊല: തെലങ്കാനയില്‍ ഒരാഴ്ചയ്ക്കുള്ളില്‍ കൊന്നത് 500 തെരുവ് നായ്ക്കളെ

സർക്കാരിനെതിരെ സിനിമ സംഘടനകൾ സമരത്തിലേക്ക്; 21 ന് തിയേറ്ററുകൾ അടച്ചിടും

ഇറാനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 3400 കടന്നു; അയല്‍ രാജ്യങ്ങള്‍ക്ക് ഇറാന്റെ മുന്നറിയിപ്പ്

അടുത്ത ലേഖനം
Show comments