2021 Flashback: 28 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് കോപ്പ അമേരിക്ക് അർജന്റീനയിലേക്കെത്തിയ വർഷം

Webdunia
ചൊവ്വ, 28 ഡിസം‌ബര്‍ 2021 (20:43 IST)
28 വർഷകാലത്തെ കിരീടത്തിനായുള്ള കാത്തിരിപ്പിന് വിരാമമിട്ട് അർജന്റീന കോപ്പ അമേരിക്ക കിരീടം സ്വന്തമാക്കിയ വർഷം എന്ന നിലയിൽ ഫുട്ബോൾ ആരാധകർക്ക് മറക്കാനാവാത്ത ഓർമകളാണ് 2021 തന്നത്. ക്ലബ് ഫുട്‌ബോളിൽ എല്ലാ കിരീടങ്ങളും നേടാനായപ്പോഴും ദേശീയ ടീമിൽ അഭിമാനിക്കാൻ തക്ക കിരീടനേട്ടങ്ങൾ ഇല്ലാ എന്നത് മെസ്സിയുടെ ഇതിഹാസതുല്യമായ കരിയറിൽ ഒരു കറുത്ത പാടാകുമായിരുന്നു.
 
എന്നാൽ മുന്നിൽ നിന്ന് നയിച്ച് ചിരവൈരികളായ ബ്രസീലിനെതിരെ വിജയം സ്വന്തമാക്കാനായപ്പോൾ മെസ്സി തന്റെ പേര് ചരിത്രത്തിന്റെ തങ്കലിപികളിൽ എഴുതിചേർക്കുകയായിരുന്നു.ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ അർജന്റീനയുടെ ആദ്യ കപ്പ് നേട്ടമാണെന്നത് കൂടി പരിഗണിക്കുമ്പോ‌ഴാണ് കിരീട നേട്ടത്തിന്റെ ആവേശം മനസിലാകുക.
 
 1986ൽ മറഡോണ യുഗത്തിൽ നേടിയ ലോകകപ്പും 1993ൽ ബാറ്റിസ്റ്റ്യൂട്ട യുഗത്തിൽ നേടിയ കോപ്പ അമേരിക്കയുമല്ലാതെ മറ്റൊരു മേജർ ടൂർണമെന്റ് അർജന്റീനയിലേക്ക് എത്തിയിട്ടില്ലെന്ന ചരിത്രമാണ് മെസ്സിയും കൂട്ടരും തിരിത്തിയെഴുതിയത്.  ബ്രസീലിനെതിരായ ഫൈനൽ മത്സരത്തിൽ വളരെ കുറച്ച് അവസരങ്ങളെ സൃഷ്ടിച്ചുള്ളെങ്കിലും 22-ാം മിനിറ്റിൽ ഗോൾ നേടുകയും ആ ലീഡ് മത്സരം അവസാനിക്കുന്നത് നിലനിർത്താൻ അർജന്റീനയുടെ പ്രതിരോധനിരയ്ക്ക് സാധിക്കുകയും ചെയ്‌തു.
 
22-ാം മിനിറ്റിൽ എയഞ്ചൽ ഡി മരിയാണ് അർജന്റീനയ്ക്കായി വിജയ ഗോൾ കണ്ടെത്തിയത്. മധ്യ നിരയിൽ നിന്ന് റോഡ്രിഗോ ഡി പോൾ നൽകിയ ലോങ് പാസ് ഡി മരിയ ബ്രസീലയൻ ബോക്സിൽ നിന്ന് ഏറ്റ് വാങ്ങി മാഞ്ചസ്റ്റർ സിറ്റി ഗോൾ കീപ്പർ എഡേഴ്സണിനെ ഒരു ചിപ്പിലൂടെ മറികടന്ന് ഗോളാക്കി മാറ്റുകയായിരുന്നു.അവസാന നിമിഷം മെസിക്ക് ലീഡ് ഉയർത്താൻ അവസരം ലഭിച്ചെങ്കിലും കാനറികൾക്ക് അർജന്റീനയുടെ വല കുലുക്കാനായില്ല.
 
ത്സരം നിശ്ചിത സമയം പിന്നിട്ട് അഞ്ച് മിനിറ്റുകൾക്ക് ശേഷം റഫറി വിസ്സിൽ ഊതിയതിന് ശേഷം കാനറികളുടെ നാട്ടിൽ വെച്ച് അർജന്റീന തങ്ങളുടെ 15-ാം കോപ്പ കിരീടം ഉയർത്തി. 2021 തങ്ങൾക്ക് അവിസ്‌മരണീയമായ വർഷമാക്കി മാറ്റി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

ചൈനയും റഷ്യയും മാത്രമല്ല പാകിസ്ഥാനും അമേരിക്കയ്ക്ക് ഗുരുതര ആണവ ഭീഷണി : യുഎസ് ഇൻ്റലിജൻസ് ചീഫ് തുൾസി ഗബ്ബാർഡ്

ഇതിങ്ങനെ പോകാനാവില്ല, ഇറാനെതിരെ ഒറ്റക്കെട്ടായി 12 അറബ് രാജ്യങ്ങൾ, കടുത്ത മുന്നറിയിപ്പ് നൽകി സൗദി

അവസാനം വരെ സതീശൻ എതിർത്തു, സുധാകരൻ കടുപ്പിച്ചതോടെ ഹൈക്കമാൻഡ് വഴങ്ങി, കണ്ണൂരിൽ സുധാകരൻ തന്നെ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആര്‍ട്ടിക്കിള്‍ 26 ഉം മതപരമായ സ്വയംഭരണവും: ശബരിമലയ്ക്ക് 'പ്രത്യേക വിഭാഗ ക്ഷേത്രം' എന്ന പദവി നല്‍കണമെന്ന് ദേവസ്വം ബോര്‍ഡ്

സംസ്ഥാനത്ത് ചൂടിന് ശമനമില്ല; മാര്‍ച്ച് 26വരെ മധ്യകേരളത്തില്‍ കൂടുതല്‍ ചൂട്

ഡിജിറ്റല്‍ പ്രചാരണ കുതിപ്പ്: രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് റീലുകളിലും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും

14 കിലോ അല്ല, 10 കിലോ മാത്രം; ഗാര്‍ഹിക സിലിണ്ടറുകളുടെ ഭാരം കുറയ്ക്കാന്‍ എണ്ണക്കമ്പനികള്‍ പദ്ധതിയിടുന്നു

സംസ്ഥാനത്ത് ഇന്ന് മാത്രം സ്വര്‍ണത്തിന് കുറഞ്ഞത് പവന് 7560 രൂപ!

അടുത്ത ലേഖനം
Show comments