Webdunia - Bharat's app for daily news and videos

Install App

നെയ്മർ റയൽ മാഡ്രിഡിലേക്ക്? റൊണാൾഡോയുടെ മറുപടിയിൽ അന്തം‌വിട്ട് ഫുട്ബോൾ പ്രേമികൾ

കൂടുമാറ്റത്തിനൊരുങ്ങി നെയ്മർ, പക്ഷേ റോണാൾഡൊയുടെ വഴി മറ്റൊന്ന്?!

Webdunia
വ്യാഴം, 24 മെയ് 2018 (08:39 IST)
ചാംപ്യന്‍സ് ലീഗ് ഫൈനല്‍ ഒഴിച്ച് ബാക്കിയുള്ള ക്ലബ്ബ് സീസണുകള്‍ക്ക് വിരാമമായെങ്കിലും നെയ്മറിന്റെ കാര്യത്തിൽ മാത്രം തീരുമാനിയിരുന്നില്ല. പിഎസ്ജി വിട്ട് റയല്‍ മാഡ്രിഡിലേക്ക് നെയ്മര്‍ ചേക്കേറുമെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു. 
 
ഈ സീസണ്‍ പകുതി മുതലാണ് നെയ്മർ മാഡ്രിഡ് വിടുമെന്ന വാർത്ത പുറത്ത് വന്നു തുടങ്ങിയത്. എന്നാൽ, ഇക്കാര്യത്തിൽ ഇപ്പോഴും തീരുമാനമായിട്ടില്ല. പലർക്കും പല അഭിപ്രായങ്ങളാണുള്ളത്. അതേസമയം, ഇക്കാര്യത്തില്‍ റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പ്രതികരണം പുറത്തുവന്നിട്ടുണ്ട്. 
 
എല്ലാ സീസണിലും കുറഞ്ഞത് ഒരു 50 കളിക്കാരെയെങ്കിലും റയല്‍ മാഡ്രിഡ് ടീമിലെത്തിക്കുമെന്ന രീതിയിലുള്ള സംസാരം എപ്പോഴും ഉണ്ട്. പക്ഷേ, ഒരു കളിക്കാരന്‍ പോലും ടീമിലെത്തില്ലെന്നുമാണ് നെയ്മറിന്റെ ട്രാന്‍സ്ഫര്‍ റൂമറുമായി ബന്ധപ്പെട്ട് റൊണാള്‍ഡോ ചിരിച്ച് മറുപടി നല്‍കിയത്.
 
ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം നെയ്മറിന്റെ ട്രാന്‍സ്ഫര്‍ സാധ്യത തള്ളിക്കളഞ്ഞത്. കഴിഞ്ഞ എട്ട് വര്‍ഷമായ താന്‍ റയല്‍ മാഡ്രിഡിലുണ്ടെന്നും എല്ലാവര്‍ഷവും ട്രാന്‍സ്ഫര്‍ വിഷയങ്ങള്‍ കേള്‍ക്കാറുണ്ടെന്നും എന്നാല്‍ അവസാനം ഒന്നും സംഭവിക്കില്ലെന്നും റൊണാള്‍ഡോ കൂട്ടിച്ചേര്‍ത്തു.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

100 തവണയെങ്കിലും അവൻ്റെ ബൗളിംഗ് കണ്ടിരുന്നു, ആ പന്തുകൾ എന്നും പേടിസ്വപ്നമായിരുന്നു, തന്നെ വിറപ്പിച്ച ബൗളറെ പറ്റി രോഹിത്

സഞ്ജു തുടക്കക്കാരനല്ല, ഇന്ത്യൻ ടീമിൽ കിട്ടുന്ന അവസരം മുതലാക്കണമെന്ന് ഗംഭീർ

ജോസേട്ടന്‍ പോയി, രാജസ്ഥാനെ തളര്‍ത്തി ജയ്‌സ്വാളിന്റെ മോശം ഫോം, സഞ്ജുവും പരാഗും കളിച്ചില്ലെങ്കില്‍ ഈ വണ്ടി അധികം ഓടില്ല

ഇങ്ങനെയെങ്കിൽ കളിക്കാൻ വരണമെന്നില്ല, ഐപിഎല്ലിനെ പാതിവഴിയിലിട്ട് പോയ താരങ്ങൾക്കെതിരെ ഇർഫാൻ പത്താൻ

അവൻ ഫോമല്ല, പരിചയസമ്പത്തുമില്ല, ജയ്സ്വാളല്ല കോലി- രോഹിത് തന്നെയാണ് ഓപ്പണർമാരാകേണ്ടതെന്ന് പത്താൻ

അടുത്ത ലേഖനം
Show comments