Webdunia - Bharat's app for daily news and videos

Install App

ക്യാപ്റ്റൻ ലൂണയുടെ പരിക്ക് ഗുരുതരം, സീസൺ മുഴുവനും നഷ്ടമാകും

Webdunia
വ്യാഴം, 14 ഡിസം‌ബര്‍ 2023 (13:24 IST)
കേരള ബ്ലാസ്‌റ്റേഴ്‌സ് നായകന്‍ അഡ്രിയാന്‍ ലൂണയ്ക്ക് പരിശീലനത്തിനിടെയുണ്ടായ പരിക്ക് ഗുരുതരമാണെന്ന് റിപ്പോര്‍ട്ട്. താരത്തിന്റെ മുട്ടിനാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമാണെന്നും ശസ്ത്രക്രിയ ആവശ്യമായതിനാല്‍ 3 മാസക്കാലം വിശ്രമം വേണമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ശസ്ത്രക്രിയയ്ക്കായി താരം മുംബൈയിലേക്ക് തിരിച്ചു.
 
ഇതോടെ ഇന്ന് പഞ്ചാബ് എഫ് സിക്കെതിരായ മത്സരം ലൂണയ്ക്ക് നഷ്ടമാകും. പരിക്ക് മാറാന്‍ 3 മാസക്കാലം എടുക്കും എന്നതിനാല്‍ ഈ സീസണ്‍ മുഴുവനായി തന്നെ ലൂണയ്ക്ക് നഷ്ടമാകും. നിലവില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഏറ്റവും പ്രധാന കളിക്കാരനാണ് ലൂണ. ലൂണയ്ക്ക് പരിക്കേല്‍ക്കുന്നത് കേരള ബ്ലാസ്‌റ്റേഴ്‌സ് പദ്ധതികളെയെല്ലാം ബാധിക്കുമെന്ന് ഉറപ്പാണ്. ഈ സീസണീല്‍ ഇതുവരെ 3 ഗോളും 4 അസിസ്റ്റും താരം സംഭാവന ചെയ്തിട്ടുണ്ട്. ലൂണ ദീര്‍ഘകാലം പുറത്തിരിക്കുകയാണെങ്കില്‍ ക്ലബ് ജനുവരിയില്‍ പുതിയ വിദേശതാരത്തെ ടീമിലെത്തിച്ചേക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Yashasvi Jaiswal: 'കൃത്യനിഷ്ഠ വേണം'; യുവതാരത്തിന്റെ അലസതയില്‍ രോഹിത്തിനു 'കലിപ്പ്'

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി പൃഥ്വി ഷാ

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ പുകഴ്ത്തി ജോ റൂട്ട്

എല്ലാം കാണുക

ഏറ്റവും പുതിയത്

U19 Women's T20 Worldcup: ബോളിംഗിലും ബാറ്റിംഗിലും നിറഞ്ഞാടി തൃഷ, അണ്ടർ 19 വനിതാ ടി20യിൽ ഇന്ത്യയ്ക്ക് രണ്ടാം ലോകകിരീടം

U19 Women's T20 Worldcup Final: ദക്ഷിണാഫ്രിക്കയെ 82 റൺസിൽ എറിഞ്ഞൊതുക്കി ഇന്ത്യ, രണ്ടാം ലോകകപ്പ് നേട്ടം കൈയെത്തും ദൂരത്ത്

അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഇന്ത്യൻ വനിതകൾ ഇന്നിറങ്ങുന്നു, എതിരാളികൾ ദക്ഷിണാഫ്രിക്ക

സൈം അയൂബില്ല, നായകനായി മുഹമ്മദ് റിസ്വാൻ: ചാമ്പ്യൻസ് ട്രോഫിക്കുള്ള പാക് ടീമിനെ പ്രഖ്യാപിച്ചു

Concussion Sub Rule Explained: ദുബെയ്ക്കു പകരം റാണയെ ഇറക്കിയത് ശരിയോ? കണ്‍കഷന്‍ സബ് നിയമം പറയുന്നത് ഇങ്ങനെ

അടുത്ത ലേഖനം
Show comments