Webdunia - Bharat's app for daily news and videos

Install App

റൊമാരോയുടെ പരുക്ക് തലവേദന, ഡി മരിയ രണ്ടാം പകുതിയില്‍ തന്നെ; ബ്രസീലിനെതിരെ അര്‍ജന്റീനയുടെ സാധ്യതാ ഇലവന്‍ ഇങ്ങനെ

Webdunia
വെള്ളി, 9 ജൂലൈ 2021 (13:04 IST)
കോപ്പ അമേരിക്ക ഫൈനലില്‍ ബ്രസീലിനെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് അര്‍ജന്റീന. മെസിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ മേജര്‍ കിരീടം സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് അര്‍ജന്റീന കളത്തിലിറങ്ങുക. ടീമിന്റെ കരുത്തായ ക്രിസ്റ്റ്യന്‍ റൊമാരോയുടെ പരുക്കാണ് അര്‍ജന്റീനിയന്‍ പരിശീലകന്‍ ലിയോണല്‍ സ്‌കലോനിയെ ആശങ്കപ്പെടുത്തു. എന്നാല്‍, അര്‍ജന്റീനിയന്‍ മാധ്യമങ്ങളുമായി അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് റൊമാരോ പരുക്കില്‍ നിന്ന് മുക്തനായി ആദ്യ ഇലവനില്‍ ഇടംപിടിക്കാന്‍ സാധ്യതയുണ്ടെന്നാണ്. 
 
റൈറ്റ് ബാക്കില്‍ നഹുവേല്‍ മൊലിനയോ ഗോണ്‍സാലോ മോന്റിയലോ ഇടം പിടിക്കും. മൊലിന ആദ്യ ഇലവനില്‍ ഉണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ലെഫ്റ്റ് ബാക്കില്‍ നിക്കോളാസ് ടാഗ്ലിയഫിക്കോ അല്ലെങ്കില്‍ മാര്‍ക്കോസ് അക്വിനയോ ആയിരിക്കും. ഗൈഡോ റോഡ്രിഗസ് മധ്യനിരയില്‍ എത്തിയാല്‍ ലീന്‍ഡ്രോ പരേഡസ് ബഞ്ചിലിരിക്കും. 
 
സാധ്യത ഇലവന്‍ ഇങ്ങനെ: എമിലിയാനോ മാര്‍ട്ടിനെസ്, നഹുവേല്‍ മൊലിന, ജെര്‍മന്‍ പെസെല്ല/ക്രിസ്റ്റ്യന്‍ റൊമാരോ, നിക്കോളാസ് ഒറ്റമെന്‍ഡി, നിക്കോളാസ് ടാഗ്ലിയഫിക്കോ; റോഡ്രിഗോ ഡി പോള്‍, ഗൈഡോ റോഡ്രിഗസ്, ലീന്‍ഡ്രോ പരേഡസ്/ജിയോവാനി ലോ സെല്‍സോ, ലിയോണല്‍ മെസി, ലൗറ്റാറോ മാര്‍ട്ടിനെസ്, നിക്കോളാസ് ഗോണ്‍സാലസ് 
 

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ഷമിയുണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊരു അവസ്ഥ വരില്ലായിരുന്നു, തുറന്ന് പറഞ്ഞ് ഡേവിഡ് മില്ലർ

ഇന്ത്യൻ ടീമിൽ ഹിറ്റ്മാനായിരിക്കാം, പക്ഷേ ഐപിഎല്ലിൽ ഫ്രോഡ്, കഴിഞ്ഞ വർഷങ്ങളിലെ കണക്കുകൾ തന്നെ തെളിവ്

MS Dhoni: ധോണി വൈകി ബാറ്റ് ചെയ്യാനെത്തുന്നത് വെറുതെയല്ല ! വിശ്രമം വേണമെന്ന് പറഞ്ഞിട്ടും അനുസരിക്കാതെ താരം; ഗ്രൗണ്ടില്‍ ഇറങ്ങുന്നത് വേദന സഹിച്ച്

Rohit Sharma: രോഹിത്തിന്റെ ഈ ഇരിപ്പ് കണ്ടാല്‍ ആര്‍ക്കായാലും നെഞ്ച് തകരും; ഒറ്റപ്പെട്ട് താരം (വീഡിയോ)

Rajasthan Royals: രാജസ്ഥാൻ ഇനി വീഴരുത്, വീണാൽ നഷ്ടമാവുക ടോപ് 2വിൽ എത്താനുള്ള അവസരം

അടുത്ത ലേഖനം
Show comments