Webdunia - Bharat's app for daily news and videos

Install App

അവസാന അഞ്ച് മത്സരങ്ങളില്‍ ബ്രസീലും അര്‍ജന്റീനയും ഏറ്റുമുട്ടിയപ്പോള്‍ ജയിച്ചത് ആര്? അര്‍ജന്റീന ആരാധകരെ സങ്കടപ്പെടുത്തുന്ന കണക്കുകള്‍ ഇതാ

Webdunia
വെള്ളി, 9 ജൂലൈ 2021 (16:42 IST)
ഫുട്‌ബോളില്‍ ബ്രസീലും അര്‍ജന്റീനയും ചിരവൈരികളാണ്. അര്‍ജന്റീന-ബ്രസീല്‍ പോരാട്ടങ്ങള്‍ക്ക് മറ്റെല്ലാ മത്സരങ്ങളേക്കാള്‍ പ്രാധാന്യവും ആരാധകര്‍ നല്‍കുന്നു. വമ്പന്‍ ടൂര്‍ണമെന്റുകളില്‍ അവസാന അഞ്ച് തവണ ബ്രസീലും അര്‍ജന്റീനയും ഏറ്റുമുട്ടിയപ്പോള്‍ ഉള്ള ഫലം എങ്ങനെയാണെന്ന് അറിയാമോ? ഈ കണക്കുകള്‍ അര്‍ജന്റീന ആരാധകരെ വിഷമിപ്പിക്കും. 
 
1. കോപ്പ അമേരിക്ക 2019 സെമി ഫൈനല്‍
 
കഴിഞ്ഞ കോപ്പ അമേരിക്കയാണ് ഇരു ടീമുകളും ഏറ്റുമുട്ടിയ അവസാന മേജര്‍ ടൂര്‍ണമെന്റ്. അന്ന് സെമി ഫൈനല്‍ മത്സരത്തിലാണ് ബ്രസീല്‍ അര്‍ജന്റീനയുടെ എതിരാളികളായി എത്തിയത്. 2-0 ത്തിന് വിജയം ബ്രസീലിനൊപ്പം നിന്നു. ഗബ്രിയേല്‍ ജെസ്യൂസും റോബര്‍ട്ടോ ഫിര്‍മിനോയും ബ്രസീലിനായി ഗോള്‍ നേടി. 
 
2. കോപ്പ അമേരിക്ക, 2007 ഫൈനല്‍
 
2007 കോപ്പ അമേരിക്ക ഫൈനലില്‍ ബ്രസീലും അര്‍ജന്റീനയുമാണ് ഏറ്റുമുട്ടിയത്. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ബ്രസീല്‍ ജയിച്ചു. ജുലിയോ ബാപ്റ്റിസ്റ്റ, ഡാനി ആല്‍വസ് എന്നിവര്‍ ഗോള്‍ നേടി. ഒരു ഓണ്‍ ഗോളും പിറന്നു. 
 
3. കോപ്പ അമേരിക്ക, 2004 ഫൈനല്‍
 
2004 കോപ്പ അമേരിക്ക ഫൈനലില്‍ ഇരു ടീമുകളും രണ്ട് വീതം ഗോള്‍ നേടി. പിന്നീട് ടൈ-ബ്രേക്കറില്‍ ബ്രസീല്‍ വിജയം നേടി. 4-2 നായിരുന്നു ബ്രസീല്‍ വിജയിച്ചത്. 
 
4. കോപ്പ അമേരിക്ക, 1999 ക്വാര്‍ട്ടര്‍ ഫൈനല്‍
 
1999 കോപ്പ അമേരിക്ക ക്വാര്‍ട്ടര്‍ ഫൈനലില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ബ്രസീല്‍ ജയിച്ചു. റൊണാള്‍ഡോയും റിവാല്‍ഡോയും ബ്രസീലിനായി ഗോള്‍ നേടി. ജുവാന്‍ പാബ്‌ളോ സോറിന്‍ ആണ് അര്‍ജന്റീനയ്ക്കായി ആശ്വാസ ഗോള്‍ നേടിയത്. 
 
5. കോപ്പ അമേരിക്ക, 1995 ക്വാര്‍ട്ടര്‍ ഫൈനല്‍ 
 
1995 ലെ കോപ്പ അമേരിക്ക ക്വാര്‍ട്ടര്‍ ഫൈനലില്‍ നിശ്ചിത സമയത്ത് മത്സരം 2-2 എന്ന നിലയിലായി. പിന്നീട് പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ 4-2 ന് ബ്രസീല്‍ അര്‍ജന്റീനയെ തകര്‍ത്തു. 
 
 
മേജര്‍ ടൂര്‍ണമെന്റുകളിലെ അവസാന അഞ്ച് മത്സരങ്ങളുടെ ഫലം ഇങ്ങനെ ആണെങ്കിലും ആകെ പോരാട്ടങ്ങളുടെ കണക്ക് എടുക്കുമ്പോള്‍ അര്‍ജന്റീനയ്ക്ക് ആശ്വസിക്കാം. ഇരു ടീമുകളും 111 മത്സരങ്ങളിലാണ് ആകെ ഏറ്റുമുട്ടിയിരിക്കുന്നത്. ഇതില്‍ 46 മത്സരങ്ങളില്‍ വിജയം അര്‍ജന്റീനയ്ക്കാണ്. ബ്രസീലിന് ജയിക്കാന്‍ സാധിച്ചത് 40 കളികളില്‍ മാത്രം. 25 മത്സരങ്ങള്‍ സമനിലയില്‍ കലാശിക്കുകയായിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs England: നിങ്ങളെന്തിനാണ് ഇങ്ങനെ സൗഹൃദം കാണിക്കുന്നതെന്ന് മക്കല്ലം ചോദിച്ചു, മൂന്നാം ദിവസം നടന്ന സംഭവമാണ് കളി മാറ്റിയത്: ഹാരി ബ്രൂക്ക്

മോനെ പൃഥ്വി, കണ്ട് പഠിയെടാ...സർഫറാസ് ഖാനെ പോലെ ഫിറ്റാകാൻ ഉപദേശിച്ച് കെവിൻ പീറ്റേഴ്സൺ

ഇന്ത്യയാണ് പിന്മാറിയത്, പോയൻ്റ് പങ്കുവെയ്ക്കാനാവില്ലെന്ന് പാകിസ്ഥാൻ: ലെജൻഡ്സ് ചാമ്പ്യൻഷിപ്പ് പ്രതിസന്ധിയിൽ

ആദ്യ ടെസ്റ്റിലെ ഇംഗ്ലണ്ട് ബാറ്റിംഗ് കണ്ട് ഇന്ത്യ ഭയന്നു, ലോർഡ്സിലെ വിജയം ഇംഗ്ലണ്ടിന് വലിയ ആത്മവിശ്വാസം നൽകും: ഹാരി ബ്രൂക്ക്

8 വർഷത്തിന് ശേഷം ടീമിൽ തിരിച്ചെത്തി ലിയാം ഡോസൺ, നാലാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് പ്ലേയിങ് ഇലവൻ പ്രഖ്യാപിച്ചു

അടുത്ത ലേഖനം
Show comments