ലോകത്തെ ഏറ്റവും മികച്ച താരം മെസിയെന്ന് നെയ്‌മര്‍; ബ്രസീല്‍ താരം ബാഴ്‌സയിലേക്ക് - ചര്‍ച്ചകള്‍ സജീവം

Webdunia
വെള്ളി, 19 ജൂലൈ 2019 (14:21 IST)
ഫ്രഞ്ച് ക്ലബ് പാരിസ് സെന്റ് ജര്‍മെയ്‌നില്‍ നിന്നും നെയ്മര്‍ വീണ്ടും ബാഴ്‌സലോണയിലേക്ക് എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ ശക്തമാണ്. ട്രാന്‍സ്ഫര്‍ തുകയുടെ കാര്യത്തില്‍ ധാരണയില്‍ എത്താന്‍ കഴിയാത്തതാണ് നെയ്‌മറുടെ കൂട് മാറ്റത്തിന് തടസമാകുന്നത്.

ഇതിനിടെ ബാഴ്‌സയുടെ സൂപ്പര്‍‌താരം ലയണല്‍ മെസിയെ പുകഴ്‌ത്തി നെയ്‌മര്‍ രംഗത്തുവന്നു. ലോകത്തെ ഏറ്റവും മികച്ച താരം മെസിയാണെന്നാണ് നെയ്‌മര്‍ പറഞ്ഞത്. “മെസിക്കൊപ്പം കളിക്കാന്‍ കഴിഞ്ഞത് അഭിമാനമായിട്ടാണ് കാണുന്നത്. ഞാന്‍ കണ്ട ഫുട്‌ബോള്‍ താരങ്ങളില്‍ മെസിയോളം മികച്ച ഒരാളുമില്ല. ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോളറാണ് അദ്ദേഹം. ഞങ്ങള്‍ അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ്” - എന്നും നെയ്‌മര്‍ പറഞ്ഞു.

ബാഴ്‌സ നെയ്മറിന് വേണ്ടി ഔദ്യോഗികമായി പിഎസ്ജിയെ സമീപിച്ചു കഴിഞ്ഞു. ഇതു സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ സജീവമായി തുടരുകയാണ്.

90 മില്യണ്‍ പൗണ്ടിന് പുറമെ രണ്ട് താരങ്ങളേയും നല്‍കാമെന്നാണ് ബാഴ്‌സ മുന്നോട്ട് വച്ചിരിക്കുന്ന ഓഫര്‍. ഫിലിപ്പെ കുടിഞ്ഞോ, ഓസ്മാന്‍ ഡെംബേല, ഇവാന്‍ റാകിടിച്ച്, മാല്‍ക്കോം, നെല്‍സണ്‍ സെമെഡോ എന്നിവരില്‍ നിന്ന് പിഎസ്ജിക്ക് രണ്ട് പേരെ തെരഞ്ഞെടുക്കാം.

2017ല്‍ 222 ദശലക്ഷം യൂറോയെന്ന ലോകറെക്കോര്‍ഡ് ട്രാന്‍സ്ഫര്‍ തുകയ്ക്കാണ് നെയ്മറെ പിഎസ്ജി ബാഴ്‌സലോണയില്‍ നിന്ന് സ്വന്തമാക്കിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

Ravindra Jadeja: ചെന്നൈ വിട്ട് വരാം, ഒരൊറ്റ നിബന്ധന, രാജാസ്ഥാനില്‍ ജഡേജയെത്തുന്നത് ഒരൊറ്റ ഉറപ്പിന്റെ ബലത്തില്‍?

ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ ഗില്ലിന് വിശ്രമം നൽകിയേക്കും, ഓപ്പണറായി ജയ്സ്വാൾ എത്താൻ സാധ്യത

സാം കറനെ സ്ക്വാഡിൽ ഉൾപ്പെടുത്താൻ രാജസ്ഥാൻ വിദേശതാരത്തെ കൈവിടണം, സഞ്ജു ട്രേഡിൽ വീണ്ടും തടസ്സം

ഇന്ത്യൻ ടീമിൽ കളിക്കണോ, വിജയ് ഹസാരെയും കളിക്കണം, രോഹിത്തിനും കോലിയ്ക്കും ബിസിസിഐയുടെ നിർദേശം

സെഞ്ചുറിയില്ലാതെയുള്ള അലച്ചിൽ തുടരുന്നു, വിരാട് കോലിക്കൊപ്പം ഇടം പിടിച്ച് ബാബർ അസം

അടുത്ത ലേഖനം
Show comments