Webdunia - Bharat's app for daily news and videos

Install App

ലോകകപ്പ് യോഗ്യത: നാണംകെട്ട തോല്‍‌വി ഏറ്റുവാങ്ങി അർജന്റീന പുറത്തേക്ക് ?

മെസ്സിയില്ലാത്ത കളികൾ, ജയിക്കുമെന്ന പ്രതീക്ഷ തീരെയില്ലാതെ ടീം

Webdunia
ബുധന്‍, 29 മാര്‍ച്ച് 2017 (08:10 IST)
ലിയോണൽ മെസ്സി ഇല്ലെങ്കിൽ അർജന്റീനിയൻ ടീം വെറും സീറോ എന്ന് ഒരിക്കൽ കൂടി വ്യക്തമായിരിക്കുകയാണ്. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീനക്ക് ഞെട്ടിക്കുന്ന തോല്‍വിയാണ് ഏറ്റുവാങ്ങേണ്ടി വന്നത്. മെസിയില്ലാതെയായിരുന്നു ടീം കളിക്കാൻ ഇറങ്ങിയത്.
 
അര്‍ജന്റീനയെ ബൊളീവിയ ഏകപക്ഷീയമായ രണ്ടുഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത്. തോല്‍വിയോടെ ലാറ്റിനമേരിക്കന്‍ ഗ്രൂപ്പില്‍ അര്‍ജന്റീന നാലാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടു. കളി തുടങ്ങുന്നതിന് അഞ്ചരമണിക്കൂര്‍ മുന്‍പാണ് അര്‍ജന്റീന ക്യാംപിനെ ഞെട്ടിച്ച് ക്യാപ്റ്റന്‍ മെസിയുടെ വിലക്കിന്റെ വാര്‍ത്ത എത്തുന്നത്.
 
കളിയുടെ 29ആം മിനിട്ടിൽ ഒരു ഗോൾ കപ്പിനും ചുണ്ടിനുമിടയിൽ എന്നപോലെയാണ് നഷ്ടമായത്. പെനാല്‍റ്റി ബോക്‌സിനുളളില്‍ നിന്നുളള എയ്ഞ്ചല്‍ ഡി മരിയയുടെ ഷോട്ട് ബൊളീവിയന്‍ ഗോളി കാര്‍ലോസ് ലാംപെ രക്ഷപ്പെടുത്തുകയുണ്ടായി. ഇതിനു പിന്നാലെ അര്‍ജന്റീനയെ ഞെട്ടിച്ച് ബൊളീവിയയുടെ ആദ്യഗോള്‍ പിറന്നു. ജുവാന്‍ കാര്‍ലോസ് ആഴ്‌സിന്റെ ഹെഡ്ഡറിലൂടെയായിരുന്നു ബൊളീവിയയുടെ ലീഡ്. 
 
ഇതുവരെ മെസിയില്ലാതെ കളിച്ച എട്ടുമത്സരങ്ങളില്‍ ഏഴിലും അര്‍ജന്റീന തോറ്റിട്ടുണ്ട്. അര്‍ജന്റീനയുടെ അടുത്ത മത്സരം ഓഗസ്റ്റില്‍ ഉറുഗ്വെയ്‌ക്കെതിരെയാണ്. ഇനി നാലുയോഗ്യതാമത്സരങ്ങള്‍ കൂടി അര്‍ജന്റീനയ്ക്ക് അവശേഷിക്കുന്നുണ്ട്. ഇതില്‍ മൂന്നിലും ക്യാപ്റ്റന്‍ മെസിക്ക് കളിക്കാനാകില്ല.
 

വായിക്കുക

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Yashasvi Jaiswal: 'കൃത്യനിഷ്ഠ വേണം'; യുവതാരത്തിന്റെ അലസതയില്‍ രോഹിത്തിനു 'കലിപ്പ്'

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി പൃഥ്വി ഷാ

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ പുകഴ്ത്തി ജോ റൂട്ട്

എല്ലാം കാണുക

ഏറ്റവും പുതിയത്

അവഗണനയില്‍ മനസ് മടുത്തു, അശ്വിന്റെ വിരമിക്കലിലേക്ക് നയിച്ചത് പെര്‍ത്ത് ടെസ്റ്റിലെ മാനേജ്‌മെന്റിന്റെ തീരുമാനം, വിരമിക്കാന്‍ നിര്‍ബന്ധിതനായി?

ഇതിപ്പോ ധോണി ചെയ്തതു പോലെയായി, അശ്വിന്റെ തീരുമാനം ശരിയായില്ല; വിമര്‍ശിച്ച് ഗാവസ്‌കര്‍

ബട്ട്‌ലറെയും ചെഹലിനെയുമൊക്കെ എങ്ങനെ നേരിടാനാണോ എന്തോ?, പക്ഷേ എന്ത് ചെയ്യാനാണ്: സങ്കടവും ആശങ്കയും മറച്ചുവെയ്ക്കാതെ സഞ്ജു

നിങ്ങൾ എന്നെ കൊലയ്ക്ക് കൊടുത്തേനെ, വാർത്താസമ്മേളനത്തിനിടെ നാക്ക് പിഴ, പിന്നാലെ തിരുത്തലുമായി ഇന്ത്യൻ നായകൻ

ബ്രൂക്കിന്റെ ഒന്നാം സ്ഥാനത്തിന് അല്പായുസ് മാത്രം, ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ജോ റൂട്

അടുത്ത ലേഖനം
Show comments