Webdunia - Bharat's app for daily news and videos

Install App

ത്രസിപ്പിക്കുന്ന വിജയത്തോടെ കുതിപ്പു തുടർന്ന് ബ്രസീൽ; പ്രതീക്ഷവിടാതെ അർജന്റീന

തുടർച്ചയായ ആറാം ജയത്തോടെ കുതിപ്പു തുടർന്ന് ബ്രസീൽ

Webdunia
വെള്ളി, 24 മാര്‍ച്ച് 2017 (10:34 IST)
യുറഗ്വായ്ക്കെതിരായ ത്രസിപ്പിക്കുന്ന വിജയത്തോടെ 2018ലെ റഷ്യ ലോകകപ്പിനുള്ള യോഗ്യതാ റൗണ്ടിൽ വൻ ലീഡ് നേടി മഞ്ഞപ്പട. ഇന്നു പുലർച്ചെ നടന്ന യോഗ്യതാ മൽസരത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു ബ്രസീലിന്റെ തകര്‍പ്പന്‍ ജയം. തകർപ്പനൊരു ഗോളുമായി സൂപ്പർ താരംനെയ്മര്‍ സാന്നിധ്യമറിയിച്ച മൽസരത്തിൽ, ചൈനീസ് ക്ലബ്ബിനായി കളിക്കുന്ന പൗളീഞ്ഞോയുടെ ഹാട്രിക്ക് മികവിലായിരുന്നു ബ്രസീലിന്റെ തേരോട്ടം. പിഎസ്ജി താരം എഡിസൻ കവാനിയാണ് യുറഗ്വായുടെ ഏക ഗോൾ നേടിയത്.   
 
അതേസമയം, സൂപ്പർ താരം ലയണൽ മെസ്സിയുടെ പെനൽറ്റി ഗോളിൽ ചിലെയ്ക്കെതിരെ നേടിയ വിജയത്തോടെ അർജന്റീനയും പ്രതീക്ഷ കാത്തു. പതിനാറാം മിനിറ്റിൽ എയ്ഞ്ചൽ ഡി മരിയയെ ചിലെ പ്രതിരോധം വീഴ്ത്തിയതിനു ലഭിച്ച പെനല്‍റ്റി ലക്ഷ്യത്തിലെത്തിച്ചായിരുന്നു അർജന്റീന നിർണായക വിജയം സ്വന്തമാക്കിയത്. മറ്റുള്ള നിർണായക മൽസരങ്ങളിൽ പാരഗ്വായ് ഇക്വഡോറിനേയും (2–1) കൊളംബിയ ബൊളീവിയയേയും (1–0)  തോൽപ്പിച്ചു. പെറു–വെനസ്വേല മൽസരം സമനിലയിലായി (2–2).

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Rishabh Pant: പരിശീലനത്തിനിടെ കൂറ്റന്‍ സിക്‌സ്; ലോര്‍ഡ്‌സിലെ മേല്‍ക്കൂര തകര്‍ത്ത് പന്ത് (വീഡിയോ)

ക്യാപ്റ്റന്‍ ഓപ്ഷനില്‍ നിന്നും ബാബറും റിസ്വാനും പുറത്ത്, പാകിസ്ഥാന്റെ 3 ഫോര്‍മാറ്റിലും നായകനായി സല്‍മാന്‍ അലി ആഘയെ പരിഗണിക്കുന്നു

രണ്ടുവര്‍ഷം മാത്രം ദൂരെ ലോകകപ്പ്, ഏകദിനത്തിലെ രോഹിത്തിന്റെ നായകസ്ഥാനം തെറിച്ചേക്കും

വേണ്ടത് 5 വിക്കറ്റുകൾ മാത്രം, ഒരു ഏഷ്യൻ ബൗളർക്കുമില്ലാത്ത നേട്ടം, ബുമ്രയെ കാത്ത് അപൂർവ റെക്കോർഡ്

ലിമിറ്റഡ് ഓവർ പോലെയല്ല, ടെസ്റ്റിൽ രോഹിത്തിനെയും കോലിയേയും ചേർത്ത് പറയരുത് : സഞ്ജയ് മഞ്ജരേക്കർ

അടുത്ത ലേഖനം
Show comments