Webdunia - Bharat's app for daily news and videos

Install App

Brazil vs Paraguay, Copa America: തീപ്പൊരിയായി വിനീഷ്യസ് ജൂനിയര്‍; പരഗ്വായ്‌ക്കെതിരെ ബ്രസീലിനു ജയം

മത്സരത്തിന്റെ 32-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ അക്കൗണ്ട് തുറക്കാനുള്ള അവസരം ബ്രസീല്‍ താരം പക്വെറ്റ പാഴാക്കിയെങ്കിലും മൂന്ന് മിനിറ്റിനു ശേഷം ആദ്യ ഗോള്‍ നേടി വിനീഷ്യസ് കാനറികളെ മുന്നിലെത്തിച്ചു

രേണുക വേണു
ശനി, 29 ജൂണ്‍ 2024 (08:54 IST)
Brazil vs paraguay

Brazil vs Paraguay: കോപ്പ അമേരിക്കയിലെ ആദ്യ ജയം സ്വന്തമാക്കി ബ്രസീല്‍. പരഗ്വായ്‌ക്കെതിരായ മത്സരത്തില്‍ 4-1 നാണ് ബ്രസീലിന്റെ ജയം. ഇരട്ട ഗോള്‍ നേടിയ വിനീഷ്യസ് ജൂനിയറിന്റെ മിന്നും ഫോമിലാണ് ബ്രസീല്‍ വമ്പന്‍ ജയം സ്വന്തമാക്കിയത്. ആദ്യ പകുതിയിലാണ് ബ്രസീല്‍ മൂന്ന് ഗോളുകള്‍ നേടിയത്. 
 
മത്സരത്തിന്റെ 32-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ അക്കൗണ്ട് തുറക്കാനുള്ള അവസരം ബ്രസീല്‍ താരം പക്വെറ്റ പാഴാക്കിയെങ്കിലും മൂന്ന് മിനിറ്റിനു ശേഷം ആദ്യ ഗോള്‍ നേടി വിനീഷ്യസ് കാനറികളെ മുന്നിലെത്തിച്ചു. 43-ാം മിനിറ്റില്‍ സാവിയോയിലൂടെ ബ്രസീല്‍ ലീഡ് ഉയര്‍ത്തി. ആദ്യ പകുതിയുടെ എക്‌സ്ട്രാ ടൈമില്‍ വിനീഷ്യസ് ജൂനിയര്‍ ഒരു ഗോള്‍ കൂടി നേടി ബ്രസീലിനെ 3-0 എന്ന സുരക്ഷിത താവളത്തിലെത്തിച്ചു. 
 
രണ്ടാം പകുതി തുടങ്ങി മൂന്ന് മിനിറ്റുകള്‍ പിന്നിടുമ്പോഴേക്കും പരഗ്വായ് സ്‌കോര്‍ ചെയ്തു. എന്നാല്‍ പിന്നീട് ബ്രസീലിന്റെ വല ചലിപ്പിക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. 65-ാം മിനിറ്റില്‍ പക്വെറ്റയിലൂടെ ബ്രസീല്‍ നാലാം ഗോളും സ്വന്തമാക്കി. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗൗതം ഗംഭീര്‍ ഇന്ത്യന്‍ പരിശീലകന്‍; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

ഗംഭീർ കാത്തിരിക്കണം, സിംബാബ്‌വെ പര്യടനത്തിൽ പരിശീലകനായി ലക്ഷ്മൺ, ടീം പ്രഖ്യാപനം ഉടൻ

ബുമ്രയുടെ മികവ് എന്താണെന്ന് എല്ലാവർക്കുമറിയാം. അദ്ദേഹത്തെ സമർഥമായി ഉപയോഗിക്കുന്നതിലാണ് കാര്യം: രോഹിത് ശർമ

England vs Denmark, Euro Cup 2024: യൂറോ കപ്പില്‍ ഇംഗ്ലണ്ടിനെ സമനിലയില്‍ തളച്ച് ഡെന്മാര്‍ക്ക്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

എല്ലാം കാണുക

ഏറ്റവും പുതിയത്

സിംബാബ്‌വെ പര്യടനത്തിലും ഇടമില്ല, ഇഷാൻ കിഷനും തിലക് വർമയും എവിടെ?

ഐപിഎല്ലിൽ നിലനിർത്താവുന്ന താരങ്ങളുടെ എണ്ണം 7 ആക്കണം, ആവശ്യവുമായി കൂടുതൽ ടീമുകൾ, ഇമ്പാക്ട് പ്ലെയർ തുടർന്നേക്കും

Euro 2024: ഇനി തീപ്പാറുന്ന പോരാട്ടങ്ങൾ, യൂറോ കപ്പ് ക്വാർട്ടർ ഫൈനൽ ഫിക്സ്ചർ ഇങ്ങനെ

കപ്പെടുത്തിട്ടും കരയണയാതെ ഇന്ത്യൻ സംഘം, തിരിച്ചെത്തൽ കൂടുതൽ വൈകുമെന്ന് റിപ്പോർട്ട്

Copa America Quarter Final Matches: കോപ്പ അമേരിക്ക ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ എപ്പോള്‍? ബ്രസീല്‍ vs അര്‍ജന്റീന പോരാട്ടത്തിനുള്ള സാധ്യത ഇങ്ങനെ

അടുത്ത ലേഖനം
Show comments