Webdunia - Bharat's app for daily news and videos

Install App

ഉദ്‌ഘാടന മത്സരത്തിൽ വെനസ്വേലയെ തക‌ർത്ത് ബ്രസീൽ ഉദ്‌ഘാടന മത്സരത്തിൽ വിജയത്തുടക്കവുമായി കാനറികൾ

Webdunia
തിങ്കള്‍, 14 ജൂണ്‍ 2021 (13:19 IST)
കോപ്പ അമേരിക്കയിലെ ഉദ്‌ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ബ്രസീലിന് വിജയത്തുടക്കം. വെനസ്വേലയെ എതിരില്ലാത്ത മൂന്നുഗോളുകള്‍ക്കാണ് മഞ്ഞപ്പട കീഴടക്കിയത്. ബ്രസീലിനായി മാര്‍കിന്യോസ്, നെയ്മര്‍, ഗബ്രിയേല്‍ ബാര്‍ബോസ എന്നിവര്‍ ഗോൾ നേടി.
 
കോപ്പ അമേരിക്കയില്‍ ബ്രസീല്‍ ഇതുവരെ വെനസ്വേലയ്‌ക്കെതിരേ തോറ്റിട്ടില്ല. ആ റെക്കോർഡ് നിലനിർത്താൻ മഞ്ഞപ്പടയ്‌ക്ക് സാധിച്ചു. കൊവിഡ് മൂലം മുൻനിര താരങ്ങളില്ലാതെയാണ് വെനെസ്വേല കളിക്കാൻ ഇറങ്ങിയത്. മത്സരത്തിന്റെ തുടക്കത്തിലെ അക്രമണത്തിന് തുടക്കമിട്ട ബ്രസീൽ 23-ാം മിനിട്ടില്‍ മാര്‍കിന്യോസിലൂടെ ബ്രസീല്‍ ലീഡെടുത്തു. സൂപ്പർതാരം നെയ്‌മറുടെ അസിസ്റ്റിൽ നിന്നായിരുന്നു ഗോൾ.
 
തൊട്ടുപിന്നാലെ റിച്ചാലിസണ്‍ വെനസ്വേലയുടെ വലകുലുക്കിയെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു. 29-ാം മിനിട്ടില്‍ സൂപ്പര്‍ താരം നെയ്മര്‍ ഒരു അവസരം നഷ്ടപ്പെടുത്തുകയും ചെയ്‌തു. രണ്ടാം പകുതിയിൽ 62-ാം മിനിട്ടില്‍ ബ്രസീലിനനുകൂലമായി റഫറി പെനാല്‍ട്ടി വിധിച്ചു. ടീമിനായി പെനാല്‍ട്ടി കിക്കെടുത്ത സൂപ്പര്‍ താരം നെയ്മര്‍ വെനസ്വേല ഗോള്‍ കീപ്പര്‍ ഗ്രാറ്റെറോളിനെ കബിളിപ്പിച്ച് അനായാസം പന്ത് വലയിലെത്തിച്ചു. 89-ാം മിനിട്ടില്‍ ഗബ്രിയേല്‍ ബാര്‍ബോസയാണ് ടീമിനായി മൂന്നാം ഗോള്‍ നേടിയത്. 

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

റിഷഭ് പന്തല്ല, ലോകകപ്പിൽ ഇന്ത്യയുടെ കീപ്പറാകേണ്ടത് സഞ്ജു സാംസൺ, തുറന്നുപറഞ്ഞ് ഹർഭജൻ സിംഗ്

അഹമ്മദാബാദിൽ 3 കളി കളിച്ചു, ഇതുവരെയും അക്കൗണ്ട് തുറക്കാൻ നരെയ്നായില്ല, കൊൽക്കത്തയ്ക്ക് പണിപാളുമോ?

സഞ്ജുവിന് ഇത് അർഹിച്ച അംഗീകാരം, രോഹിത്ത് ലോകകപ്പും കൊണ്ടേ മടങ്ങുവെന്ന് ധവാൻ

അന്ന് സെലക്ടര്‍മാരുടെ കാലില്‍ വീഴാത്തത് കൊണ്ട് എന്നെ തഴഞ്ഞു, കരിയറില്‍ ഒരുത്തന്റെയും കാല് പിടിക്കാന്‍ നിന്നിട്ടില്ല : ഗൗതം ഗംഭീര്‍

പഴയ പോലെയല്ല, ഫീൽഡൊന്നും ചെയ്യേണ്ട, നിങ്ങൾക്ക് ഇമ്പാക്ട് പ്ലെയറായി വന്നുകൂടെ, ക്രിസ് ഗെയ്‌ലിനോട് കോലി

അടുത്ത ലേഖനം
Show comments