Cristiano Ronaldo vs Lionel Messi: ഇന്റര്‍നാഷണല്‍ കിരീടങ്ങളില്‍ ആരാണ് മുന്നില്‍? വീണ്ടും ചൂടുപിടിച്ച് 'ഗോട്ട്' ചര്‍ച്ചകള്‍

പോര്‍ച്ചുഗലിനായി 222 മത്സരങ്ങളില്‍ നിന്ന് 138 ഗോളുകളാണ് റൊണാള്‍ഡോയ്ക്കുള്ളത്

രേണുക വേണു
ചൊവ്വ, 10 ജൂണ്‍ 2025 (11:47 IST)
Lionel Messi and Cristiano Ronaldo

Cristiano Ronaldo vs Lionel Messi: സ്‌പെയിനിനെ തോല്‍പ്പിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ യുവേഫ നാഷന്‍സ് ലീഗ് കിരീടം ചൂടിയതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വീണ്ടും 'ഗോട്ട്' ചര്‍ച്ചകള്‍ സജീവം. അര്‍ജന്റീനയ്ക്കായി ലയണല്‍ മെസി ലോകകപ്പ് നേടിയതിനു പിന്നാലെ വിരാമമിട്ട 'ആരാണ് കേമന്‍' വാദപ്രതിവാദങ്ങള്‍ക്കു വീണ്ടും ജീവന്‍ വച്ചിരിക്കുകയാണ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും നേടിയ രാജ്യാന്തര കിരീടങ്ങളുടെ എണ്ണം പറഞ്ഞാണ് 'ഗോട്ട്' ചര്‍ച്ചകള്‍ ചൂടുപിടിച്ചിരിക്കുന്നത്. 
 
പോര്‍ച്ചുഗല്‍ രണ്ടാം തവണയാണ് യുവേഫ നാഷന്‍സ് ലീഗില്‍ മുത്തമിടുന്നത്. ഈ രണ്ട് കിരീട നേട്ടങ്ങളിലും റൊണാള്‍ഡോ ഭാഗമാണ്. 2016 ല്‍ പോര്‍ച്ചുഗല്‍ യൂറോ കപ്പിലും ജേതാക്കളായിട്ടുണ്ട്. ഇത് മൂന്നുമാണ് റൊണാള്‍ഡോയുടെ രാജ്യാന്തര കിരീടങ്ങള്‍. 
 
മറുവശത്ത് ലയണല്‍ മെസി രാജ്യാന്തര കിരീടങ്ങളില്‍ റൊണാള്‍ഡോയേക്കാള്‍ മുന്നിലാണ്. 2021, 2024 വര്‍ഷങ്ങളിലെ കോപ്പ അമേരിക്ക അര്‍ജന്റീന ജയിക്കുമ്പോള്‍ മെസിയാണ് നായകന്‍. മാത്രമല്ല 2022 ഫിഫ വേള്‍ഡ് കപ്പ് അര്‍ജന്റീനയ്ക്കു നേടികൊടുത്തതിലും മെസിക്ക് നിര്‍ണായക പങ്കുണ്ട്. കോപ്പ അമേരിക്ക ജേതാക്കളും യൂറോ കപ്പ് ജേതാക്കളും തമ്മില്‍ നടന്ന ഫൈനലിസിമ കിരീടവും മെസിയുടെ കീഴില്‍ അര്‍ജന്റീന ജയിച്ചിട്ടുണ്ട്. ഫൈനലിസിമ അടക്കം നാല് രാജ്യാന്തര കിരീടങ്ങളാണ് മെസിക്കുള്ളത്. മാത്രമല്ല 2008 ല്‍ അര്‍ജന്റീന ഒളിംപിക്‌സ് ഫുട്‌ബോളില്‍ ജേതാക്കളായപ്പോള്‍ മെസി ടീമില്‍ ഉണ്ടായിരുന്നു. 
 
അതേസമയം ഇരുവരുടെയും രാജ്യാന്തര തലത്തിലുള്ള പ്രകടനങ്ങള്‍ പരിഗണിച്ചാല്‍ റൊണാള്‍ഡോയാണ് മുന്നില്‍. പോര്‍ച്ചുഗലിനായി 222 മത്സരങ്ങളില്‍ നിന്ന് 138 ഗോളുകളാണ് റൊണാള്‍ഡോയ്ക്കുള്ളത്. 183 മത്സരങ്ങളില്‍ നിന്ന് 112 ഇന്റര്‍നാഷണല്‍ ഗോളുകള്‍ മെസി നേടിയിട്ടുണ്ട്. രാജ്യാന്തര തലത്തില്‍ റൊണാള്‍ഡോയുടെ ഗോള്‍ ശരാശരി 0.62 ആണെങ്കില്‍ മെസിയുടേത് 0.61 ആണ്. കൂടുതല്‍ ഗോള്‍ അവസരങ്ങള്‍ സൃഷ്ടിക്കല്‍, വമ്പന്‍ ടീമുകള്‍ക്കെതിരായി നേടിയ ഗോളുകള്‍, ഫിഫ നോക്ക്ഔട്ട് മത്സരങ്ങളിലെ ഗോളുകള്‍, ഫിഫ ടൂര്‍ണമെന്റുകളിലെ മികച്ച താരം എന്നിവയില്‍ റൊണാള്‍ഡോയേക്കാള്‍ കേമന്‍ മെസിയാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

റസ്സലിനെയും വെങ്കടേഷ് അയ്യരെയും കൈവിട്ടേക്കും, കൊൽക്കത്ത റീട്ടെയ്ൻ ചെയ്യാൻ സാധ്യത ഈ താരങ്ങളെ മാത്രം

അവന് ഇംഗ്ലീഷ് അറിയില്ല, ക്യാപ്റ്റനാക്കാന്‍ കൊള്ളില്ല എന്ന് പറയുന്നവരുണ്ട്, സംസാരിക്കുന്നതല്ല ക്യാപ്റ്റന്റെ ജോലി: അക്ഷര്‍ പട്ടേല്‍

Ind vs SA: ബൂം ബൂം, ഒന്നാമിന്നിങ്ങ്സിൽ അഞ്ച് വിക്കറ്റ് കൊയ്ത് ബുമ്ര, ദക്ഷിണാഫ്രിക്ക 159 റൺസിന് പുറത്ത്

ഓപ്പണിങ്ങിൽ കളിക്കേണ്ടത് റുതുരാജ്, സഞ്ജുവിനായി ടീം ബാലൻസ് തകർക്കരുത്, ചെന്നൈയ്ക്ക് മുന്നറിയിപ്പുമായി കെ ശ്രീകാന്ത്

ലോവർ ഓർഡറിൽ പൊള്ളാർഡിന് പകരക്കാരൻ, വെസ്റ്റിൻഡീസ് താരത്തെ ടീമിലെത്തിച്ച് മുംബൈ ഇന്ത്യൻസ്

അടുത്ത ലേഖനം
Show comments