എല്‍ക്ലാസിക്കോ: മെസ്സിപ്പടയുടെ കുതിപ്പില്‍ തകര്‍ന്ന് തരിപ്പണമായി റയല്‍ മാഡ്രിഡ്

മെസ്സിപ്പടയുടെ കുതിപ്പ്; തകര്‍ന്ന് റയല്‍

Webdunia
തിങ്കള്‍, 24 ഏപ്രില്‍ 2017 (11:50 IST)
സ്പാനിഷ് വമ്പന്‍മാരുടെ പോരാട്ടമായ എല്‍ക്ലാസിക്കോയില്‍ തകര്‍പ്പന്‍ ജയവുമായി ബാഴ്‌സലോണ. രണ്ടിനെതിരെ മൂന്ന് ഗോളിനാണ് മെസ്സിയും കൂട്ടരും റയല്‍ മാഡ്രിഡിനെ തകര്‍ത്തത്.  മെസ്സിയുടെ ഇരട്ടഗോളും ഇവാന്‍ റാക്കിട്ടിച്ചിന്റെ ഗോളുമാണ് ബാഴ്‌സയ്ക്ക് ജയം നേടിക്കൊടുത്തത്. ഇഞ്ച്വറി ടൈമിന്റെ അവസാന മിനിറ്റിലായിരുന്നു മെസ്സിയുടെ വിജയഗോള്‍.    
 
നായകന്‍ സെര്‍ജിയോ റാമോസ് ചുവപ്പുകാര്‍ഡ് കണ്ടു പുറത്തുപോയതിനെ തുടര്‍ന്ന് പത്ത് പേരുമായാണ് റയല്‍ മല്‍സരം പൂര്‍ത്തിയാക്കിയത്. കാസെമിറോ, ഹാമിഷ് റോഡ്രിഗസ് എന്നിവരായിരുന്നു റയലിന്റെ സ്‌കോറര്‍മാര്‍. ഈ  വിജയത്തോടെ, 33 മല്‍സരങ്ങളില്‍നിന്ന് 75 പോയിന്റുമായി ബാഴ്‌സ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തായി. 75 പോയിന്റ് റയലിനുമുണ്ടെങ്കിലും ഗോള്‍ ശരാശരിയില്‍ പിന്നിലായത് അവര്‍ക്ക് വിനയായി.
 

വായിക്കുക

ഇന്ന് കളിക്കുന്ന താരങ്ങളിലെ മികച്ച ഫിനിഷർ, ടിം ഡേവിഡിനെ പ്രശംസകൊണ്ട് മൂടി ആർസിബി നായകൻ

ഫിനിഷിങ്ങിൽ പവർ ഹൗസ്, ബാറ്റിംഗ് മെച്ചപ്പെടുത്തിയത് ദിനേഷ് കാർത്തികെന്ന് ടിം ഡേവിഡ്

സിക്സടിച്ചു തകർക്കുമെന്ന് പറഞ്ഞു, ആർസിബിക്കെതിരെ ഒരു സിക്സടിച്ച് മടങ്ങി, മൂന്നാം പോരിലും നിരാശപ്പെടുത്തി സഞ്ജു

സഞ്ജുവിന്റെ ശരീരഭാഷ നോക്ക്, ഒരു താല്പര്യവും ഇല്ലാത്തത് പോലെ, വയ്യെങ്കില്‍ മാറിനില്‍ക്കു, രൂക്ഷവിമര്‍ശനവുമായി ചെന്നൈ ആരാധകര്‍

ജേഴ്സിയിലെ ചായം പന്തിലേക്കും പടർന്നു, പിഎസ്എൽ നടന്നത് ചുവന്ന പന്തിൽ!, നാണം കെട്ട് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബേഥൽ കൗണ്ടി കളിക്കണമായിരുന്നുവെന്ന് കുക്ക്, ഐപിഎല്ലിനെ പറ്റി പിടിയില്ലെങ്കിൽ മിണ്ടാതിരിക്കണമെന്ന് പീറ്റേഴ്സൺ

20 വർഷം നീണ്ട ഐതിഹാസിക കരിയർ, സുസി ബേറ്റ്സ് ന്യൂസിലൻഡ് ക്രിക്കറ്റിൻ്റെ പടിയിറങ്ങുന്നു

ടെസ്റ്റ് ടീമിൽ അഴിച്ചുപണി, ധ്രുവ് ജുറലും ദേവ്ദത്ത് പടിക്കലും പ്രധാനറോളുകളിൽ, സ്പിൻ ട്രാക്കുകളിൽ റുതുരാജും പരിഗണനയിൽ

സംഗതി കാർത്തിക് ശർമ കളിച്ചത് തട്ടി മുട്ടി തന്നെ, പക്ഷേ നേരത്തെ പുറത്തായെങ്കിൽ ചെന്നൈ പരാജയപ്പെട്ടേനെ

അമ്മയെ നഷ്ടമായി, 2 ദിവസത്തിൽ തന്നെ തിരിച്ചെത്തി മുകേഷ് ചൗധരി, മുംബൈക്കെതിരെ തീപ്പാറുന്ന പ്രകടനം, യഥാർഥ പോരാളി

അടുത്ത ലേഖനം
Show comments