Webdunia - Bharat's app for daily news and videos

Install App

എംബാപ്പെയുടെ ഗോളിന് ശേഷം ഒരൊറ്റ ഗോള്‍ അര്‍ജന്റീനന്‍ വലയില്‍ വീണില്ല, റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി എമിലിയാനോ മാര്‍ട്ടിനെസ്

Webdunia
വെള്ളി, 13 ഒക്‌ടോബര്‍ 2023 (19:23 IST)
2022ലെ ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീന കിരീടം സ്വന്തമാക്കുന്നതില്‍ മെസ്സി എത്രമാത്രം പങ്കുവഹിച്ചോ അതിനോ അതിനപ്പുറമോ നിര്‍ണായകമായ പങ്ക് വഹിച്ച താരമായിരുന്നു അവരുടെ ഗോള്‍ കീപ്പറായ എമിലിയാനോ മാര്‍ട്ടിനെസ്. നിശ്ചിത സമയവും കഴിഞ്ഞ് ഷൂട്ടൗട്ടിലേക്ക് പോയ ലോകകപ്പ് ഫൈനൽ  മത്സരത്തില്‍ ഫ്രാന്‍സിന്റെ കോലോ മുവാനിയുടെ ഗോള്‍ എന്ന് ഉറപ്പിച്ച ഗോള്‍ ശ്രമം മാര്‍ട്ടിനെസ് തറഞ്ഞിരുന്നു. തുടര്‍ന്ന് ഷൂട്ടൗട്ടിലും മികച്ച പ്രകടനം നടത്തിയതോടെയാണ് ലോകകപ്പ് അര്‍ജന്റീന സ്വന്തമാക്കിയത്.
 
ഇപ്പോഴിതാ അര്‍ജന്റീനയ്ക്കായി ഗോള്‍ വഴങ്ങാതെ 622 മിനിറ്റുകള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ് എമിലിയാനോ മാര്‍ട്ടിനെസ്. പരാഗ്വയ്‌ക്കെതിരെ നടന്ന പോരാട്ടം കൂടി ക്ലീന്‍ ഷീറ്റായതോടെയാണ് എമിലിയാനോ റെക്കോര്‍ഡ് സ്വന്തമാക്കുന്നത്. ഇത്രയും ക്ലീന്‍ ഷീറ്റുകള്‍ സ്വന്തമാക്കുന്ന അര്‍ജന്റീനയുടെ ചരിത്രത്തിലെ ആദ്യ ഗോള്‍ കീപ്പറെന്ന നേട്ടമാണ് 31കാരനായ മാര്‍ട്ടിനെസിന്റെ പേരിലായിരിക്കുന്നത്.
 
2022ലെ ലോകകപ്പില്‍ ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെയുടെ ഹാട്രിക് ഗോളിന് ശേഷം പിന്നീട് ഇതുവരെ അര്‍ജന്റീനയുടെ ഗോള്‍ പോസ്റ്റില്‍ ഒരാളെയും ഗോളടിക്കാന്‍ എമിലിയാനോ അനുവദിച്ചിട്ടില്ല. ലോകകപ്പ് കഴിഞ്ഞ 10 മാസങ്ങള്‍ പിന്നിടുമ്പോള്‍ 7 മത്സരങ്ങളിലാണ് താരം ഗോള്‍ വഴങ്ങാതെ നിന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

എല്ലാം കാണുക

ഏറ്റവും പുതിയത്

കെമിക്കലുള്ള തൂവാല ഉപയോഗിച്ച് പന്തിൽ കൃത്രിമം കാണിച്ചു, അശ്വിനെതിരെ ഗുരുതര ആരോപണം

James Anderson about Virat Kohli: 'കോലിക്ക് പന്തെറിയാന്‍ സച്ചിനേക്കാള്‍ ബുദ്ധിമുട്ട്, ഏത് യുദ്ധത്തിനു തയ്യാറെന്ന മനോഭാവം': ആന്‍ഡേഴ്‌സണ്‍

എല്ലാവർക്കും കപ്പ് കിട്ടുന്നുണ്ട്, ഇത്തവണ ഇന്ത്യയ്ക്ക് ചാൻസുണ്ടോ?, വനിതാ ഏകദിന ലോകകപ്പ് ഫിക്സ്ചർ പുറത്ത്

മത്സരങ്ങളെല്ലാം ശക്തർക്കൊപ്പം, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് മത്സരക്രമം പുറത്ത്

ഐപിഎല്ലിന് മുൻഗണന കൊടുത്തു, ഹേസൽവുഡ് ചെയ്തത് ന്യായീകരിക്കാനാവാത്ത തെറ്റ്: രൂക്ഷവിമർശനവുമായി മിച്ചൽ ജോൺസൺ

അടുത്ത ലേഖനം
Show comments