Webdunia - Bharat's app for daily news and videos

Install App

ഇവാന് പിന്നാലെ മജീഷ്യൻ ലൂണയും ബ്ലാസ്റ്റേഴ്സ് വിട്ടേക്കും, വലവിരിച്ച് എഫ് സി ഗോവ

അഭിറാം മനോഹർ
ഞായര്‍, 28 ഏപ്രില്‍ 2024 (16:49 IST)
ഇവാന്‍ വുകാമനോവിച്ച് ബ്ലാസ്‌റ്റേഴ്‌സ് പരിശീലകസ്ഥാനം ഒഴിഞ്ഞതോടെ കേരള ബ്ലാസ്‌റ്റേഴ്‌സില്‍ കൂടുതല്‍ താരങ്ങള്‍ പുറത്തുപോകാന്‍ സാധ്യത. കഴിഞ്ഞ മൂന്ന് വര്‍ഷമായി കേരള ബ്ലാസ്‌റ്റേഴ്‌സ് പരിശീലകനായിരുന്ന ഇവാനാണ് ടീമിന് പുതുജീവന്‍ നല്‍കിയത്. തുടര്‍ച്ചയായ തോല്‍വികള്‍ കൊണ്ട് ആരാധകര്‍ കൈവിട്ട ടീമിനെ തിരികെ വീണ്ടും ആരാധകരുടെ മനസിലെത്തിക്കാന്‍ ഇവാനും പിള്ളേര്‍ക്കും സാധിച്ചിരുന്നു. ഇവാന്‍ പോകുന്നതോടെ ഇവാന്റെ സിസ്റ്റത്തില്‍ കളിച്ചിരുന്ന പല താരങ്ങളും ക്ലബ് വിട്ടേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
 
ടീമിലെ പ്രധാന ഫോര്‍വേഡായ ദിമി അടുത്ത സീസണില്‍ ബ്ലാസ്‌റ്റേഴ്സ്സില്‍ കാണില്ലെന്ന വാര്‍ത്തകള്‍ വരുന്നതിനിടെ ബ്ലാസ്‌റ്റേഴ്‌സ് നായകനായ അഡ്രിയാന്‍ ലൂണയും ക്ലബ് വിട്ടേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ലൂണയെ റാഞ്ചാനായി ഐഎസ്എല്‍ ക്ലബായ എഫ് സി ഗോവ രംഗത്തുണ്ട്. ലൂണയ്ക്ക് പുറമെ മുംബൈ സിറ്റിയില്‍ നിന്നും പെരേര ഡയസിനെയും അവര്‍ നോട്ടമിടുന്നുണ്ട്. ഇവാന്റെ നേതൃത്വത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ഐഎസ്എല്‍ ഫൈനലിലെത്തിയപ്പോള്‍ അതിന് മുഖ്യപങ്ക് വഹിച്ചത് ലൂണ ഡയസ് സഖ്യമായിരുന്നു.
 
ഈ സീസണ്‍ അവസാനിക്കുന്നത് വരെയാണ് ലൂണയ്ക്ക് ക്ലബുമായി കരാറുള്ളത്. ഇത് പുതുക്കിയെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഔദ്യോഗികമായ സ്ഥിരീകരണം വന്നിട്ടില്ല. ക്ലബ് വിട്ടുപോകാനാണ് ലൂണയുടെ തീരുമാനമെങ്കില്‍ വലിയ തിരിച്ചടിയാകും അത് ബ്ലാസ്‌റ്റേഴ്‌സിനുണ്ടാക്കുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനി യുവതാരങ്ങൾ മതി, ടി20യിൽ വമ്പൻ അഴിച്ചുപണിക്കൊരുങ്ങി പാകിസ്ഥാൻ, ഇനി ബാബറിനും റിസ്‌വാനും അഫ്രീദിക്കും ഇടമില്ല

Australia vs Southafrica: കോട്ട കെട്ടി സ്റ്റാർക്കും ഹേസൽവുഡും,വാലറ്റത്ത് വമ്പൻ പോരാട്ടം, ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ 282 റൺസ് വിജയലക്ഷ്യം

Australia vs South Africa, WTC Final 2025: 'ഇത് താന്‍ടാ വാലറ്റം'; ദക്ഷിണാഫ്രിക്കയുടെ ക്ഷമ നശിപ്പിച്ച് സ്റ്റാര്‍ക്ക്, ജയിക്കാന്‍ 282 റണ്‍സ്

എല്ലാ പന്തുകളും അടിക്കണമെന്ന വാശി വേണ്ട, ജയ്സ്വാളിനെ നേരിട്ട് ഉപദേശിച്ച് ഗംഭീർ, ഗ്രൗണ്ടിൽ നീണ്ട ചർച്ച

ഇത് അഹങ്കാരം, സച്ചിനോ കോലിയോ പോലും ഇങ്ങനെ ചെയ്തിട്ടില്ല, ബാറ്റിലെ എംആർഎഫ് ലോഗോയ്ക്ക് താഴെ പ്രിൻസ് എന്നെഴുതിയ ശുഭ്മാൻ ഗില്ലിനെതിരെ രൂക്ഷവിമർശനം

അടുത്ത ലേഖനം
Show comments