Webdunia - Bharat's app for daily news and videos

Install App

Germany vs Japan, FIFA World Cup 2022 Match Live Updates : അര്‍ജന്റീനയ്ക്ക് പിന്നാലെ ജര്‍മനിക്കും 'ഷോക്ക്'; മുന്‍ ചാംപ്യന്‍മാരെ വിറപ്പിച്ച് ജപ്പാന്‍

ആദ്യ പകുതിയില്‍ 33-ാം മിനിറ്റില്‍ ഇല്‍കെ ഗുണ്ടോഗനിലൂടെ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചാണ് ജര്‍മനി ലീഡ് സ്വന്തമാക്കിയത്

Webdunia
ബുധന്‍, 23 നവം‌ബര്‍ 2022 (20:27 IST)
Germany vs Japan, FIFA World Cup 2022 Match Live Updates : ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയ്ക്ക് പിന്നാലെ മറ്റൊരു മുന്‍ ചാംപ്യന്‍മാര്‍ക്ക് കൂടി അടിതെറ്റി. ഗ്രൂപ്പ് പോരാട്ടത്തില്‍ ജപ്പാനോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ജര്‍മനി തോല്‍വി വഴങ്ങി. ഗ്രൂപ്പ് ഘട്ടത്തിലെ ജര്‍മനിയുടെ ആദ്യ മത്സരമായിരുന്നു ഇന്നത്തേത്. ഒരു ഗോളിന് ലീഡ് ചെയ്ത ശേഷമാണ് ജര്‍മനി രണ്ട് ഗോളുകള്‍ വഴങ്ങിയത്. 
 
ആദ്യ പകുതിയില്‍ 33-ാം മിനിറ്റില്‍ ഇല്‍കെ ഗുണ്ടോഗനിലൂടെ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചാണ് ജര്‍മനി ലീഡ് സ്വന്തമാക്കിയത്. രണ്ടാം പകുതിയില്‍ കഥയാകെ മാറി. ജപ്പാന്റെ വേഗ ഫുട്‌ബോളിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ വമ്പന്‍മാരായ ജര്‍മനി കഷ്ടപ്പെടുന്ന കാഴ്ചയാണ് രണ്ടാം പകുതിയില്‍ കണ്ടത്. 
 
റിറ്റ്‌സു ഡോവനിലൂടെ 75-ാം മിനിറ്റില്‍ ജപ്പാന്‍ ഒപ്പമെത്തി. തുടര്‍ന്നും ആക്രമിച്ചു കളിക്കുകയായിരുന്നു ജപ്പാന്റെ പദ്ധതി. ഒടുവില്‍ 83-ാം മിനിറ്റില്‍ റ്റകുമ അസാനോയുടെ ഗംഭീര ഗോളിലൂടെ ജപ്പാന്‍ രണ്ടാം ഗോളും സ്വന്തമാക്കി. സമനില ഗോളിന് വേണ്ടി ജര്‍മനി അവസാനം വരെ പൊരുതി നോക്കിയെങ്കിലും ശ്രമങ്ങളൊന്നും ഫലം കണ്ടില്ല. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

നോക്കൗട്ട് മത്സരങ്ങളിലെ ഹീറോയെ എങ്ങനെ കൈവിടാൻ,വിശ്വസ്തനായ വെങ്കിടേഷ് അയ്യർക്ക് വേണ്ടി കൊൽക്കത്ത മുടക്കിയത് 23.75 കോടി!

ആരാണ് ഐപിഎൽ താരലേലം നിയന്ത്രിക്കുന്ന മല്ലിക സാഗർ, നിസാരപുള്ളിയല്ല

റെക്കോഡിട്ട് പന്ത്, രാഹുൽ ഡൽഹിയിൽ, രാജസ്ഥാൻ കൈവിട്ട ചാഹൽ 18 കോടിക്ക് പഞ്ചാബിൽ

ഐ.പി.എല്ലിൽ ചരിത്രമെഴുതി ഋഷഭ് പന്ത്; 27 കോടിക്ക് ലക്നൗവിൽ

ശ്രേയസ് അയ്യരിനായി വാശിയേറിയ ലേലം; സ്റ്റാര്‍ക്കിനെ മറികടന്ന് റെക്കോര്‍ഡ് ലേലത്തുക

അടുത്ത ലേഖനം
Show comments