Webdunia - Bharat's app for daily news and videos

Install App

ജയിച്ചാൽ സെമി, ബ്ലാസ്റ്റേഴ്സിന് ഇന്ന് നിർണായക മത്സരം, ലൂണ കളിക്കുമെന്ന് ഇവാൻ

അഭിറാം മനോഹർ
വെള്ളി, 19 ഏപ്രില്‍ 2024 (14:54 IST)
ഐഎസ്എല്‍ പ്ലേ ഓഫ് പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. കേരള ബ്ലാസ്‌റ്റേഴ്‌സും ആതിഥേയരായ ഒഡീഷ എഫ് സിയുമായാണ് ആദ്യ പോരാട്ടം. കലിംഗ സ്‌റ്റേഡിയത്തില്‍ വൈകീട്ട് 7:30നാണ് കിക്കോഫ്. ഒറ്റ പാദം മാത്രമായാണ് പ്ലേ ഓഫ് എന്നതിനാല്‍ ഇന്ന് ജയിക്കുന്ന ടീം സെമിയിലേക്ക് മുന്നേറും. സെമിയില്‍ മോഹന്‍ ബഗാനെയാകും ഈ മത്സരത്തിലെ വിജയി നേരിടേണ്ടി വരിക.
 
തുടര്‍ച്ചയായ തോല്‍വികള്‍ക്ക് ശേഷം ലീഗ് പോരാട്ടം വിജയത്തോടെ അവസാനിപ്പിച്ചാണ് ബ്ലാസ്‌റ്റേഴ്‌സ് ഇന്നിറങ്ങുന്നത്. പരിക്ക് മാറി നായകന്‍ അഡ്രിയാന്‍ ലൂണ തിരികെയെത്തുന്നത് കൊമ്പന്മാര്‍ക്ക് ആശ്വാസം നല്‍കുന്നതാണെങ്കിലും ടീമിനെ പരിക്ക് വലയ്ക്കുന്നുണ്ട്. സ്ട്രൈക്കർ ദിമിതിയോസ് ഡയമന്റകോസ് ഇന്നിറങ്ങുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. അസുഖം ബാധിച്ച പ്രബീര്‍ ദാസും സസ്‌പെന്‍ഷന്‍ കിട്ടിയ നവോച സിങ്ങും ഇല്ലാതെയാകും ബ്ലാസ്‌റ്റേഴ്‌സ് ഇന്നിറങ്ങുക.
 
അതേസമയം ഹോം ഗ്രൗണ്ടില്‍ മികച്ച റെക്കോര്‍ഡാണ് ഒഡീഷയ്ക്കുള്ളത്. പ്രധാനതാരങ്ങള്‍ക്കാര്‍ക്കും തന്നെ പരിക്കില്ല എന്നതും ഒഡീഷയെ കരുത്തരാക്കുന്നു. എങ്കിലും വിജയം മാത്രം ലക്ഷ്യമിട്ട് കളി പിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് കൊമ്പന്മാര്‍.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ഷമിയുണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊരു അവസ്ഥ വരില്ലായിരുന്നു, തുറന്ന് പറഞ്ഞ് ഡേവിഡ് മില്ലർ

ഇന്ത്യൻ ടീമിൽ ഹിറ്റ്മാനായിരിക്കാം, പക്ഷേ ഐപിഎല്ലിൽ ഫ്രോഡ്, കഴിഞ്ഞ വർഷങ്ങളിലെ കണക്കുകൾ തന്നെ തെളിവ്

MS Dhoni: ധോണി വൈകി ബാറ്റ് ചെയ്യാനെത്തുന്നത് വെറുതെയല്ല ! വിശ്രമം വേണമെന്ന് പറഞ്ഞിട്ടും അനുസരിക്കാതെ താരം; ഗ്രൗണ്ടില്‍ ഇറങ്ങുന്നത് വേദന സഹിച്ച്

Rohit Sharma: രോഹിത്തിന്റെ ഈ ഇരിപ്പ് കണ്ടാല്‍ ആര്‍ക്കായാലും നെഞ്ച് തകരും; ഒറ്റപ്പെട്ട് താരം (വീഡിയോ)

Rajasthan Royals: രാജസ്ഥാൻ ഇനി വീഴരുത്, വീണാൽ നഷ്ടമാവുക ടോപ് 2വിൽ എത്താനുള്ള അവസരം

അടുത്ത ലേഖനം
Show comments