നിറവയറുമായി ഫോട്ടോയ്ക്ക് പോസ് ചെയ്ത് മെസി ആരാധിക; ചിത്രങ്ങള്‍ വൈറല്‍

നിറവയറുമായി ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുകയാണ് തൃശൂര്‍ കുന്നത്തങ്ങാടി സ്വദേശിനി സോഫിയ രഞ്ജിത്ത്

Webdunia
ബുധന്‍, 23 നവം‌ബര്‍ 2022 (10:26 IST)
ഖത്തര്‍ ലോകകപ്പിന്റെ ആവേശത്തിലാണ് ഈ കൊച്ചുകേരളവും. എല്ലാ മുക്കിലും മൂലയിലും കൊടി തോരണങ്ങളും ഫ്‌ളക്‌സുകളും നിറഞ്ഞു കഴിഞ്ഞു. ചെയ്യുന്നതിലെല്ലാം ഒരു ലോകകപ്പ് ടച്ച് കൊണ്ടുവരാനാണ് ഫുട്‌ബോള്‍ ആരാധകര്‍ ശ്രമിക്കുന്നത്. അത്തരത്തിലൊരു ആരാധികയുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 
 
നിറവയറുമായി ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുകയാണ് തൃശൂര്‍ കുന്നത്തങ്ങാടി സ്വദേശിനി സോഫിയ രഞ്ജിത്ത്. കടുത്ത മെസി ആരാധികയാണ് സോഫിയ. മെസിയുടെ പേരെഴുതിയ അര്‍ജന്റീന ജേഴ്‌സി ധരിച്ചാണ് സോഫിയ ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by lal frames (@lal_frames)

സോഫിയയുടെ ഭര്‍ത്താവും ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറുമായ മലപ്പുറം മേല്‍മുറി സ്വദേശി രഞ്ജിത് ലാല്‍ ആണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. ലാല്‍ ഫ്രെയ്മ്‌സ് എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ചിത്രങ്ങളും വീഡിയോയും പങ്കുവെച്ചിരിക്കുന്നത്. 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by lal frames (@lal_frames)

രഞ്ജിത് ലാലിന്റെ ഐഡിയയാണ് ഇങ്ങനെയൊരു ഫോട്ടോഷൂട്ട്. ഐഡിയ പറഞ്ഞപ്പോള്‍ തന്നെ കടുത്ത മെസി-അര്‍ജന്റീന ആരാധികയായ സോഫിയ സമ്മതം മൂളുകയായിരുന്നു. ഖത്തറില്‍ അര്‍ജന്റീന ലോകകപ്പ് ഉയര്‍ത്തുന്നത് കാണാമെന്ന പ്രതീക്ഷയിലാണ് സോഫിയ കാത്തിരിക്കുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയ്ക്ക് പണി തന്നത് ഒരു ഇന്ത്യൻ വംശജൻ തന്നെ, ആരാണ് സെനുരാൻ മുത്തുസ്വാമി

സഞ്ജു പരിസരത്തെങ്ങുമില്ല, ഏകദിന ടീമിനെ രാഹുൽ നയിക്കും, ജയ്സ്വാളും പന്തും ടീമിൽ

India vs Southafrica: വാലറ്റത്തെ മെരുക്കാനാവാതെ ഇന്ത്യ, മുത്തുസ്വാമിക്ക് സെഞ്ചുറി, 100 നേടാനാവതെ യാൻസൻ, ദക്ഷിണാഫ്രിക്ക 489 റൺസിന് പുറത്ത്

Shubman Gill ruled out: ഇന്ത്യക്ക് 'ഷോക്ക്'; ഗില്‍ ഏകദിന പരമ്പര കളിക്കില്ല, ഉപനായകനും പുറത്ത് ! നയിക്കാന്‍ പന്ത് ?

S Sreesanth: 'പ്രായമായാലും കളിക്കാന്‍ ഇറങ്ങിയാല്‍ പഴയ എനര്‍ജി തന്നെ'; അബുദാബി ടി10 ലീഗില്‍ മിന്നലായി ശ്രീശാന്ത് (വീഡിയോ)

അടുത്ത ലേഖനം
Show comments