ടീമിന്റെ പരാജയത്തില്‍ ഒരാളെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ല, വിനീഷ്യസ് ജൂനിയറിന് പിന്തുണയുമായി എംബാപ്പെ

അഭിറാം മനോഹർ
തിങ്കള്‍, 19 ജനുവരി 2026 (20:39 IST)
തുടര്‍ച്ചയായ മോശം പ്രകടനങ്ങളുടെ പശ്ചാത്തലത്തില്‍ വിമര്‍ശനങ്ങള്‍ നേരിടുന്ന റയല്‍ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയറിന് തുറന്ന പിന്തുണയുമായി കിലിയന്‍ എംബാപ്പെ. ടീമിന്റെ മോശം പ്രകടനത്തില്‍ ആരാധകര്‍ അസ്വസ്ഥരാകുന്നതില്‍ തെറ്റില്ലെങ്കിലും ഒരു താരത്തെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് എംബാപ്പെ വ്യക്തമാക്കി. റയലിന്റെ മോശം ഫോമിന് പിന്നില്‍ വ്യക്തിഗത പരാജയങ്ങളല്ല, മറിച്ച് കൂട്ടായ ഉത്തരവാദിത്വമാണുള്ളതെന്നും എംബാപ്പെ പറഞ്ഞു.
 
ആരാധകര്‍ ഞങ്ങളെ കൂവുന്നതിന്റെ സാഹചര്യം എനിക്ക് മനസിലാകും. ഞങ്ങള്‍ നല്ല രീതിയിലല്ല കളിക്കുന്നത്, എന്നാല്‍ കൂവുകയാണെങ്കില്‍ അത് മുഴുവന്‍ ടീമിനെതിരെ വേണം. ഒരു കളിക്കാരനെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ല. ഒരു ടീം എന്ന നിലയിലാണ് ഞങ്ങളുടെ പ്രകടനം മോശമാകുന്നത്. വിനീഷ്യസ് അത്ഭുതകരമായ താരമാണ്. അദ്ദേഹത്തെ മുഴുവന്‍ ടീമും ചേര്‍ന്ന് സംരക്ഷിക്കണമെന്നും റയല്‍ മാഡ്രിഡില്‍ അദ്ദേഹം ഒറ്റയ്ക്കല്ലെന്നും ടീം മുഴുവന്‍ വിനീഷ്യസിനൊപ്പമുണ്ടെന്നും എംബാപ്പെ വ്യക്തമാക്കി.
 
അതേസമയം സൂപ്പര്‍ കപ്പിലെ തോല്‍വിക്ക് പിന്നാലെ ടീം വിട്ട പരിശീലകന്‍ സാബി  അലോണ്‍സോ മികച്ച പരിശീലകനാണെന്നും, റയല്‍ മാഡ്രിഡിലെ പരാജയങ്ങള്‍ അദ്ദേഹത്തിന്റെ കഴിവുകളെ ചോദ്യം ചെയ്യുന്നതല്ലെന്നും അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ച അനുഭവം മികച്ചതായിരുന്നുവെന്നും എംബാപ്പെ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Sanju Samson : ഇനിയും കളിപ്പിക്കേണ്ട ആവശ്യമില്ല, സഞ്ജുവിന് അവസരങ്ങൾ ആവശ്യത്തിനായി, വിമർശനവുമായി ഗവാസ്കറും

ഇവനെന്താ മാങ്ങയ്ക്ക് കല്ലെറിയുന്നോ?, പുറത്തായതില്‍ ഉസ്മാന്‍ താരിഖിന്റെ ബൗളിംഗ് ആക്ഷനെതിരെ കാമറൂണ്‍ ഗ്രീന്‍

ഫൂട്ട് വര്‍ക്ക് ശരിയല്ല, ആത്മവിശ്വാസം തീരെയില്ല സഞ്ജുവിന്റെ കാര്യം വട്ടത്തില്‍ പാളി, ഇഷാനെ കണ്ട് പഠിക്കെന്ന് സോഷ്യല്‍ മീഡിയ

ബാറ്റിംഗിൽ ഫ്ളോപ്പായി, വിക്കറ്റ് കീപ്പർ സ്ഥാനവും ഇഷാന്, ലോകകപ്പിൽ സഞ്ജു ബാക്കപ്പ് ഓപ്ഷനിലേക്ക്

റിഷഭ് പന്തിന് പകരക്കാരനായി ധ്രുവ് ജുറെൽ, ഇന്ത്യൻ ടീമിനൊപ്പം ചേർന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

Hardik Pandya: 'ക്യാച്ചൊക്കെ അവനെടുക്കും, നീ വേഗം വണ്ടി വിട്ടോ'; പാക് താരത്തിനു 'നോ ലുക്ക് വിക്കറ്റ്' യാത്രയയപ്പ് നല്‍കി പാണ്ഡ്യ (വീഡിയോ)

Jasprit Bumrah: 'എന്താ മോനെ നോക്കുന്നില്ലേ'; കണ്ണടച്ച് സിക്‌സടിച്ചപ്പോള്‍ മാസ്, തൊട്ടടുത്ത പന്തില്‍ ബുംറയുടെ 'ട്രാപ്പ്' (വീഡിയോ)

Ishan Kishan: ഇഷാൻ കിഷൻ, യു ബ്യൂട്ടി ! ഔട്ട്‌സൈഡറിൽ നിന്ന് പോക്കറ്റ് ഡൈനാമോയിലേക്ക്

Abhishek Sharma: തുടര്‍ച്ചയായി രണ്ടാമത്തെ ഡക്ക്; സഞ്ജുവിന്റെ പകരക്കാരനു പുറത്തേക്ക് വഴി തുറക്കുമോ?

സഞ്ജുവില്ലാതെ ഇന്ത്യ, അര്‍ഷ്ദീപും പുറത്ത്; പാക്കിസ്ഥാനെതിരെ ആദ്യം ബാറ്റ് ചെയ്യും

അടുത്ത ലേഖനം
Show comments