ആ കാലുകള്‍ കൊണ്ട് സാധാരണ മനുഷ്യന്‍മാര്‍ നടക്കുന്ന പോലെ നടക്കാന്‍ സാധിക്കില്ലായിരുന്നു; മെസിക്ക് കുട്ടിക്കാലത്ത് ഉണ്ടായിരുന്നത് ഗുരുതര ആരോഗ്യപ്രശ്‌നം ! പിന്നീട് നടന്നതെല്ലാം ചരിത്രം

Webdunia
വെള്ളി, 24 ജൂണ്‍ 2022 (12:06 IST)
മഴവില്ലഴകാണ് മെസിയുടെ ഇടംകാല്‍ ഷോട്ടുകള്‍ക്ക്. എന്നാല്‍, പലര്‍ക്കും അറിയാത്ത ഒരു ഭൂതകാലം ആ കാലുകളുടെ വളര്‍ച്ചയ്ക്ക് പിന്നിലുണ്ട്. മെസിക്ക് കുട്ടിക്കാലത്ത് ഗുരുതരമായ ചില ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. കാലുകള്‍ക്ക് കരുത്ത് കുറവായിരുന്നു. സാധാരണ മനുഷ്യര്‍ നടക്കുന്നതുപോലെ അടിവെച്ച് നടക്കാന്‍ പോലും മെസിക്ക് കഴിയില്ലെന്ന് തോന്നിയ കാലം. അവിടെ നിന്നാണ് ലോകം ആരാധിക്കുന്ന കാല്‍പന്ത് കളിക്കാരനായി മെസി മാറിയത്. 
 
പത്താം വയസില്‍ ശരീര വളര്‍ച്ചയ്ക്ക് അത്യാവശ്യമായ ഹോര്‍മോണ്‍ ആവശ്യത്തിന് ഉത്പാദിപ്പിക്കപ്പെടാത്ത ഗ്രോത്ത് ഹോര്‍മോണ്‍ ഡെഫിഷ്യന്‍സി എന്ന രോഗം മെസ്സിയെ പിടികൂടി. എന്നാല്‍, ഫുട്ബോള്‍ കളിയില്‍ മെസിക്കുള്ള പ്രാവീണ്യം സ്പെയിനിലെ വമ്പന്‍ ക്ലബായ ബാഴ്സലോണ ശ്രദ്ധിച്ചിരുന്നു. കളിമികവ് കണക്കിലെടുത്താണ് ബാഴ്സലോണ മെസിയുമായി കരാര്‍ ഒപ്പിട്ടത്. ചികിത്സയ്ക്ക് ആവശ്യമായ പണം നല്‍കാമെന്ന് ബാഴ്സലോണ വാഗ്ദാനം ചെയ്യുകയായിരുന്നു. മറ്റ് വമ്പന്‍ ക്ലബുകളില്‍ നിന്ന് വലിയ ഓഫറുകള്‍ വന്നിട്ടും മെസി വര്‍ഷങ്ങളോളം ബാഴ്സയില്‍ തന്നെ ഉറച്ചുനിന്നത് ഈ ആത്മബന്ധം കാരണമാണ്. ഈയടുത്താണ് മെസി ബാഴ്‌സ വിട്ട് പി.എസ്.ജി.യില്‍ ചേര്‍ന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Shreyas Iyer: സൂര്യകുമാർ യാദവിന്റെ ക്യാപ്റ്റൻസി തെറിക്കും; പുതിയ നായകൻ ആരെന്നോ?

Jitesh Sharma : എന്താണ് നടക്കുന്നതെന്ന് ഒരു ബോധവുമില്ല, വീണ്ടും ഉത്തരവാദിത്തമില്ലാത്ത പ്രകടനവുമായി ജിതേഷ് ശർമ്മ, ആർസിബി കുരുക്കിൽ

ഐപിഎല്ലിൽ 1110 ദിവസങ്ങൾക്ക് ശേഷം ഡക്കായി മടങ്ങി കോലി, കോലിയെ ഞെട്ടിച്ചത് പ്രിൻസ് യാദവിന്റെ 140.4 കിലോമീറ്റർ വേഗതയുള്ള 'സ്‌ക്രീമർ'

ബൗളിങ്ങ് വേണ്ട, ബാറ്റും ചെയ്യണ്ട, പിന്നെ എന്തിനാണ് സാർ ഇമ്പാക്ട് പ്ലെയർ: ശാർദൂൽ താക്കൂറിനെ ഇമ്പാക്റ്റ് സബ്ബാക്കിയതിൽ വിമർശനം

Suryakumar Yadav: എല്ലാം തികഞ്ഞവനിൽ നിന്ന് ടീമിനു ഭാരമാകുന്ന അവസ്ഥയിലേക്ക് ! സൂര്യകുമാർ യാദവിന്റെ പതനം

എല്ലാം കാണുക

ഏറ്റവും പുതിയത്

Vaibhav Sooryavanshi :തിരക്ക് വേണ്ട, വൈഭവിനെ കൃത്യമായി ഗ്രൂം ചെയ്യും, സീനിയർ ടീമിൽ വിളി വൈകുന്നതിൽ കാരണമുണ്ട്

Chennai Super Kings: എന്തായാലും പുറത്തായി, പോകുന്നതിനൊപ്പം ചെന്നൈയ്ക്ക് എട്ടിന്റെ പണി; ലഖ്‌നൗവിനു ആശ്വാസജയം

ഇംഗ്ലണ്ട് പുരുഷ ക്രിക്കറ്റ് ടീമിനെ ഫീൽഡിങ് പഠിപ്പിക്കാൻ സാറ ടെയ്‌ലർ എത്തുന്നു, ന്യൂസിലൻഡ് ടെസ്റ്റ് പരമ്പരയിൽ പുതിയ ദൗത്യം

CSK vs LSG : ജയിച്ചാൽ നാലാമത്, പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കാം, ലഖ്നൗവിനെതിരെ ചെന്നൈയ്ക്ക് ഇന്ന് നിർണായക പോരാട്ടം

Sanju Samson : സഞ്ജു അവിഭാജ്യ ഘടകം, ഇന്ത്യയുടെ ഭാവി ക്യാപ്റ്റനെന്ന് രവി ശാസ്ത്രി

അടുത്ത ലേഖനം
Show comments