പിഎസ്‌ജി ജേഴ്‌സിയിൽ മെസ്സിയുടെ ആദ്യ ഗോൾ, ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയെ തകർത്ത് പി‌എസ്‌ജി

Webdunia
ബുധന്‍, 29 സെപ്‌റ്റംബര്‍ 2021 (15:13 IST)
യുവേഫ ചാമ്പ്യൻസ് ലീഗിൽ ലിയോണൽ മെസ്സിയുടെ ആരാധകരുടെ കാത്തിരിപ്പിന് വിരാമം. ശക്തരായ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ നടന്ന പോരാട്ടത്തിലാണ് മെസ്സി പിഎസ്‌ജി ജേഴ്‌സിയിൽ തന്റെ ആദ്യ ഗോളടിച്ചത്. വിജയത്തോടെ രണ്ട് മത്സരങ്ങളില്‍ നാല് പോയിന്റുമായി പിഎസ്ജി ഗ്രൂപ്പ് എയില്‍ ഒന്നാം സ്ഥാനത്തുമെത്തി.
 
പരിക്കേറ്റ് കഴിഞ്ഞ രണ്ട് മത്സരങ്ങൾ പുറത്തിരുന്ന മെസ്സി 74ആം മിനിറ്റിലാണ് പിഎസ്‌ജിയിലെ തന്റെ ആദ്യ ഗോൾ സ്വന്തമാക്കിയത്. എംബാപ്പെയുമൊത്തുള്ള മുന്നേറ്റമായിരുന്നു ഗോളിൽ അവസാനിച്ചത്. മത്സരശേഷം നെയ്മറിനും എംബപ്പെയ്ക്കുമൊപ്പമുള്ള
ഡ്രസ്സിങ് റൂമിലെ ആഘോഷംസാമൂഹികമാധ്യമങ്ങളില്‍ മെസി പങ്കുവയ്ക്കുകയും ചെയ്‌തത് ആരാധകർക്ക് ഇരട്ടിമധുരമായി.
 
അതേസമയം 13 തവണ ചാംപ്യന്‍സ് ലീഗ് ജേതാക്കളായ റയല്‍ മാഡ്രിഡിനെ ആദ്യമായി ടൂര്‍ണമെന്റിനെത്തിയ മോള്‍ഡോവ ക്ലബ് ഷെറീഫ് അട്ടിമറിച്ചു. ഒന്നിനെതിരെ രണ്ട് ഗോളിനാണ് റയല്‍ മൈതാനത്ത് ഷെറീഫിന്റെ ജയം. യാക്ഷിബൊയേവിന്റെ ഗോളിലൂടെ ഷെറീഫാണ് ആദ്യം മുന്നിലെത്തിയത്. 65ആം മിനുറ്റില്‍ ബെന്‍സെമ റയലിനെ ഒപ്പമെത്തിച്ചെങ്കിലും സെബാസ്റ്റ്യന്‍ തില്ലിന്റെ 89-ാം മിനുറ്റിലെ ഗോളിലൂടെ ഷെറീഫ് ചാംപ്യന്‍സ് ലീഗിലെ രണ്ടാം ജയം പിടിച്ചെടുക്കുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Sanju Samson : ഇനിയും കളിപ്പിക്കേണ്ട ആവശ്യമില്ല, സഞ്ജുവിന് അവസരങ്ങൾ ആവശ്യത്തിനായി, വിമർശനവുമായി ഗവാസ്കറും

ഇവനെന്താ മാങ്ങയ്ക്ക് കല്ലെറിയുന്നോ?, പുറത്തായതില്‍ ഉസ്മാന്‍ താരിഖിന്റെ ബൗളിംഗ് ആക്ഷനെതിരെ കാമറൂണ്‍ ഗ്രീന്‍

ഫൂട്ട് വര്‍ക്ക് ശരിയല്ല, ആത്മവിശ്വാസം തീരെയില്ല സഞ്ജുവിന്റെ കാര്യം വട്ടത്തില്‍ പാളി, ഇഷാനെ കണ്ട് പഠിക്കെന്ന് സോഷ്യല്‍ മീഡിയ

ബാറ്റിംഗിൽ ഫ്ളോപ്പായി, വിക്കറ്റ് കീപ്പർ സ്ഥാനവും ഇഷാന്, ലോകകപ്പിൽ സഞ്ജു ബാക്കപ്പ് ഓപ്ഷനിലേക്ക്

റിഷഭ് പന്തിന് പകരക്കാരനായി ധ്രുവ് ജുറെൽ, ഇന്ത്യൻ ടീമിനൊപ്പം ചേർന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

Abhishek Sharma: തുടര്‍ച്ചയായി രണ്ടാമത്തെ ഡക്ക്; സഞ്ജുവിന്റെ പകരക്കാരനു പുറത്തേക്ക് വഴി തുറക്കുമോ?

സഞ്ജുവില്ലാതെ ഇന്ത്യ, അര്‍ഷ്ദീപും പുറത്ത്; പാക്കിസ്ഥാനെതിരെ ആദ്യം ബാറ്റ് ചെയ്യും

India vs Pakistan: അഭിഷേകിനെ കിട്ടണമെന്ന് പാക്കിസ്ഥാന്‍ നായകന്‍; 'പിന്നെന്താ, തരാം' എന്ന് സൂര്യകുമാര്‍ യാദവ്

India vs Pakistan, T20 World Cup 2026: ഇന്ത്യ ഇന്ന് പാക്കിസ്ഥാനെതിരെ; സഞ്ജു കളിക്കില്ല

Australia, T20 World Cup 2026: സിംബാബ്വെ ഷോക്കില്‍ ഓസ്‌ട്രേലിയ പുറത്തേക്കോ? ലോകകപ്പ് സൂപ്പര്‍ 8 കളിക്കുമോ?

അടുത്ത ലേഖനം
Show comments