ബാഴ്‌സയില്‍ തുടക്കം കുറിച്ചത് 30-ാം നമ്പര്‍ ജേഴ്‌സിയണിഞ്ഞ്; പി.എസ്.ജി.യിലും 30 തിരഞ്ഞെടുത്ത് താരം, കരിയര്‍ അവസാനത്തിലേക്ക്

Webdunia
ബുധന്‍, 11 ഓഗസ്റ്റ് 2021 (10:05 IST)
ബാഴ്‌സലോണയില്‍ നിന്ന് പടിയിറങ്ങിയ ലയണല്‍ മെസി ഫ്രഞ്ച് ക്ലബായ പി.എസ്.ജി.യിലേക്ക് എത്തി. 305 കോടിയുടെ വാര്‍ഷിക പ്രതിഫലമാണ് പി.എസ്.ജി. മെസിക്ക് ഓഫര്‍ ചെയ്തിരിക്കുന്നത്. ബാഴ്‌സയുമായി രണ്ട് പതിറ്റാണ്ട് നീണ്ട ആത്മബന്ധം അവസാനിപ്പിച്ചാണ് മെസി പി.എസ്.ജി.യിലേക്ക് എത്തിയിരിക്കുന്നത്. 30-ാം നമ്പര്‍ ജേഴ്‌സിയാണ് പി.എസ്.ജി.യില്‍ മെസി അണിയുക. ബാഴ്‌സലോണയില്‍ മെസിയുടെ ജേഴ്‌സി നമ്പര്‍ 10 ആയിരുന്നു. പി.എസ്.ജി.യില്‍ പത്താം നമ്പര്‍ ജേഴ്‌സി അണിയുന്നത് നെയ്മറാണ്. ആത്മസുഹൃത്തായ മെസിക്കായി പത്താം നമ്പര്‍ വിട്ടുനല്‍കാന്‍ നെയ്മര്‍ തയ്യാറാണ്. എന്നാല്‍, തനിക്ക് 30-ാം നമ്പര്‍ മതിയെന്ന് മെസി നിലപാടെടുത്തു. 
 
വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് മെസി 30-ാം നമ്പര്‍ ജേഴ്‌സി അണിയുന്നത്. ബാഴ്‌സലോണയില്‍ മെസി കരിയര്‍ ആരംഭിച്ചത് 30-ാം നമ്പര്‍ ജേഴ്‌സിയിലാണ്. പിന്നീട് 2006 ലാണ് മെസിക്ക് 19-ാം നമ്പര്‍ ജേഴ്‌സി ലഭിക്കുന്നത്. ബാഴ്‌സയില്‍ നിന്ന് റൊണാള്‍ഡീനോ പോയ ശേഷം പത്താം നമ്പര്‍ ജേഴ്‌സി മെസിക്ക് ലഭിക്കുകയായിരുന്നു. 2008 മുതലാണ് മെസി ബാഴ്‌സയില്‍ പത്താം നമ്പര്‍ ജേഴ്‌സി അണിഞ്ഞ് കളിക്കാന്‍ തുടങ്ങിയത്. അര്‍ജന്റീനയിലും മെസിയുടെ ജേഴ്‌സി പത്താം നമ്പര്‍ തന്നെ. പി.എസ്.ജി.യില്‍ മെസി കരിയര്‍ അവസാനിപ്പിക്കുമെന്നും ബാഴ്‌സയില്‍ തുടക്കം കുറിച്ച 30-ാം നമ്പര്‍ ജേഴ്‌സി ധരിച്ച് തന്നെ സൂപ്പര്‍താരം തന്റെ വിടവാങ്ങല്‍ മത്സരം കളിക്കുമെന്നുമാണ് ആരാധകര്‍ പറയുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs Southafrica: ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാണക്കേടിനരികെ ഇന്ത്യയും ഗംഭീറും, ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇനി പ്രതീക്ഷ സമനില മാത്രം

Gautam Gambhir: 'ഇനിയും നാണംകെടുത്താതെ ഇറങ്ങിപ്പോകൂ'; ഗംഭീറിനെതിരെ ആരാധകര്‍

പരിക്കിന് മാറ്റമില്ല, ഹേസൽവുഡിന് ആഷസ് പൂർണമായി നഷ്ടമായേക്കും

ഏകദിനത്തിൽ സഞ്ജുവിനെ തഴഞ്ഞത് തെറ്റ്, വിമർശനവുമായി അനിൽ കുംബ്ലെ

ചിലപ്പോള്‍ മൂന്നാമന്‍, ചിലപ്പോള്‍ എട്ടാമന്‍,ഒമ്പതാമനായും ഇറങ്ങി!, ഗംഭീറിന്റെ തട്ടികളി തുടരുന്നു, ടെസ്റ്റിലെ ഇര വാഷിങ്ങ്ടണ്‍ സുന്ദര്‍

അടുത്ത ലേഖനം
Show comments