Webdunia - Bharat's app for daily news and videos

Install App

Lionel Messi: മെസ്സി ബാഴ്സ വിടാൻ കാരണമായത് ജെറാൾഡ് പീക്കെ, ബാഴ്സ വിടുന്ന ദിവസം മെസ്സി ഡ്രെസ്സിംഗ് റൂമിൽ യൂദാസ് എന്നെഴുതിവെച്ചു

അഭിറാം മനോഹർ
തിങ്കള്‍, 24 ജൂണ്‍ 2024 (13:25 IST)
മെസ്സി തന്റെ ബാല്യകാലം മുതല്‍ ചിലവഴിച്ച ക്ലബായ ബാഴ്സലോണയില്‍ നിന്നും പോകാന്‍ കാരണമായത് ബാഴ്സയിലെ സഹതാരമായ ജെറാള്‍ഡ് പിക്കെയെന്ന് റിപ്പോര്‍ട്ട്. 2021ലെ കോപ്പ അമേരിക്ക കപ്പ് വിജയിച്ചതിന് ശേഷം ബാഴ്സയില്‍ തുടരാനാണ് മെസ്സി ആഗ്രഹിച്ചിരുന്നത്. എന്നാല്‍ മെസ്സിയുമായുള്ള കരാര്‍ തുടരാനാകില്ല എന്ന് ക്ലബ് മെസ്സിയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഹൃദയം തകരുന്ന വേദനയില്‍ മെസ്സി ക്ലബ് വിടുകയായിരുന്നു.
 
സ്പാനിഷ് മാധ്യമങ്ങളാണ് മെസ്സി ബാഴ്സയില്‍ നിന്നും പുറത്തുപോകാന്‍ കാരണമായതിനെ പറ്റിയുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. മെസ്സിയെ ടീമില്‍ നിന്നും ഒഴിവാക്കാന്‍ സഹതാരമായ ജെറാള്‍ഡ് പീക്കെ ബാഴ്സലോണ പ്രസിഡന്റായ ലാപ്പോര്‍ട്ടയെ സ്വാധീനിച്ചുവെന്നും മെസ്സി ക്ലബില്‍ നിന്നും ഒഴിവായാല്‍ ബാഴ്സലോണയുടെ സാമ്പത്തിക പ്രശ്നങ്ങള്‍ അവസാനിക്കുമെന്ന് വിശ്വസിപ്പിക്കുകയും ചെയ്തതായി സ്പാനിഷ് മാധ്യമങ്ങള്‍ പറയുന്നു.
 
ക്ലബ് വിട്ട് ദിവസം മെസ്സി ബാഴ്സയുടെ ഡ്രെസ്സിംഗ് റൂമില്‍ യൂദാസ് എന്ന് എഴുതിവെച്ചുവെന്നാണ് സ്പാനിഷ് മാധ്യമമായ മാര്‍ക്കയും മറ്റ് മാധ്യമങ്ങളും  അന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്ലബ് വിട്ട ശേഷം മെസ്സി ഡ്രെസ്സിംഗ് റൂമില്‍ യൂദാസ് എന്ന് എഴുതിവെച്ചു. പിന്നീട് ഡ്രെസിംഗ് റൂമിലെത്തിയ പീക്കെ ഇതാരാണ് എഴുതിയതെന്ന് ജോര്‍ഡി ആല്‍ബയോട് ചോദിച്ചെന്നും മാധ്യമങ്ങള്‍ പറയുന്നു.
 
തന്റെ സാധനങ്ങള്‍ എടുക്കാനായി മെസ്സി ഡ്രെസ്സിംഗ് റൂമില്‍ പോയ വഴിക്കാണ് വലിയ അക്ഷരത്തില്‍ മെസ്സി യൂദാസ് എന്ന് എഴുതിവെച്ചത്. പീക്കെ ഇതിനെ പറ്റി ജോര്‍ഡി ആല്‍ബയോട് ചോദിച്ചപ്പോള്‍ നിങ്ങളെ ഉദ്ദേശിച്ചാണ് എന്ന മറുപടിയാണ് ജോര്‍ഡി ആല്‍ബ നല്‍കിയതെന്നും സ്പാനിഷ് മാധ്യമങ്ങള്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Shashank Singh: ഫൈനൽ വരെ അച്ഛൻ എന്നോട് മിണ്ടിയില്ല, ശ്രേയസ് രണ്ടെണ്ണം പൊട്ടിച്ചാലും കുറ്റം പറയാനാവില്ല: ശശാങ്ക് സിങ്

ബുമ്രയെ ടെസ്റ്റ് ക്യാപ്റ്റനാക്കാതിരുന്നത് ശരിയായ തീരുമാനം, പിന്തുണച്ച് റിക്കി പോണ്ടിംഗ്

ഇന്ത്യ ടെസ്റ്റ് പരമ്പരയിൽ നാണം കെട്ടാൽ, ഫാൻസും ബോർഡും ആവശ്യപ്പെട്ടാൽ കോലി ടെസ്റ്റിൽ തിരിച്ചെത്തും

Portugal vs Spain: നിൻ്റെ പ്രായമാടാ എൻ്റെ എക്സ്പീരിയൻസ്, നേഷൻസ് ലീഗിൽ ഇന്ന് റൊണാൾഡോയും യമാലും നേർക്കുനേർ

ബിസിസിഐയ്ക്ക് ശ്രേയസിന്റെ ചെക്ക്, ലിമിറ്റഡ് ഓവര്‍ ക്യാപ്റ്റന്‍സിയിലേക്ക് പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments