Webdunia - Bharat's app for daily news and videos

Install App

റൊണാള്‍ഡോ തിരിച്ചെത്തി, പോര്‍ച്ചുഗലിന് തോല്‍വി ! സ്ലോവേനിയ 55-ാം റാങ്കിലുള്ള ടീം

72-ാം മിനിറ്റില്‍ ആദം നെസ്ഡയിലൂടെയാണ് സ്ലോവേനിയയുടെ ആദ്യ ഗോള്‍ പിറന്നത്

രേണുക വേണു
ബുധന്‍, 27 മാര്‍ച്ച് 2024 (12:07 IST)
Portugal

യൂറോ 2024 സൗഹൃദ മത്സരത്തില്‍ സ്ലോവേനിയയോട് തോറ്റ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഫിഫ റാങ്കിങ്ങില്‍ 55-ാം സ്ഥാനത്തുള്ള സ്ലോവേനിയ മുന്‍ യൂറോ ചാംപ്യന്‍മാരെ അട്ടിമറിച്ചത്. സ്പാനിഷ് പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനെസ് പോര്‍ച്ചുഗലിന്റെ ഭാഗമായ ശേഷമുള്ള ആദ്യ തോല്‍വിയാണിത്. നേരത്തെ 11 മത്സരങ്ങള്‍ മാര്‍ട്ടിനെസിന്റെ കീഴില്‍ പോര്‍ച്ചുഗല്‍ തുടര്‍ച്ചയായി വിജയിച്ചതാണ്. 
 
കഴിഞ്ഞ വ്യാഴാഴ്ച നടന്ന മറ്റൊരു സൗഹൃദ മത്സരത്തില്‍ 5-2 ന് പോര്‍ച്ചുഗല്‍ സ്വീഡനെ തോല്‍പ്പിച്ചതാണ്. അന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ടീമിന്റെ ഭാഗമായിരുന്നില്ല. സ്ലോവേനിയയ്‌ക്കെതിരെ റൊണാള്‍ഡോ തിരിച്ചെത്തുന്നതിനാല്‍ പോര്‍ച്ചുഗല്‍ വലിയ പ്രതീക്ഷയിലായിരുന്നു. അതേസമയം ബ്രൂണോ ഫെര്‍ണാഡസും ബെര്‍ണാര്‍ഡോ സില്‍വയും സ്ലോവേനിയയ്‌ക്കെതിരായ മത്സരത്തില്‍ കളിച്ചിട്ടില്ല. 
 
72-ാം മിനിറ്റില്‍ ആദം നെസ്ഡയിലൂടെയാണ് സ്ലോവേനിയയുടെ ആദ്യ ഗോള്‍ പിറന്നത്. എട്ട് മിനിറ്റുകള്‍ക്ക് ശേഷം ടിമി എല്‍സ്‌നിക് രണ്ടാം ഗോളും നേടി. ഗ്രൗണ്ടില്‍ 65 ശതമാനം ബോള്‍ കൈവശം വെച്ചിട്ടും പോര്‍ച്ചുഗലിന് ഒരു ഗോള്‍ പോലും തിരിച്ചടിക്കാനായില്ല. 
 

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

Sunil Chhetri: ഇന്ത്യയുടെ മെസിയും റൊണാള്‍ഡോയുമായ മനുഷ്യന്‍; ഇതിഹാസ ഫുട്‌ബോളര്‍ സുനില്‍ ഛേത്രി വിരമിക്കുന്നു !

Rajasthan Royals: ഇത് അവരുടെ സ്ഥിരം പരിപാടിയാണ് ! വീണ്ടും തോറ്റ് രാജസ്ഥാന്‍; എലിമിനേറ്റര്‍ കളിക്കേണ്ടി വരുമോ?

ടി20 ലോകകപ്പ്: ഇന്ത്യയും വെസ്റ്റിൻഡീസും തമ്മിലുള്ള ഫൈനൽ പ്രവചിച്ച് ബ്രയൻ ലാറ

സഞ്ജുവല്ല, ഇന്ത്യയുടെ ലോകകപ്പ് ടീമിൽ കളിക്കേണ്ടത് റിഷഭ് പന്ത് തന്നെ, കാരണങ്ങൾ പറഞ്ഞ് ഗൗതം ഗംഭീർ

ലോകകപ്പ് കഴിഞ്ഞാൽ ഇന്ത്യയ്ക്ക് പുതിയ കോച്ചിനെ വേണം, ഫ്ളെമിങ്ങിനെ നോട്ടമിട്ട് ബിസിസിഐ

അടുത്ത ലേഖനം
Show comments