Webdunia - Bharat's app for daily news and videos

Install App

Portugal vs Spain: നിൻ്റെ പ്രായമാടാ എൻ്റെ എക്സ്പീരിയൻസ്, നേഷൻസ് ലീഗിൽ ഇന്ന് റൊണാൾഡോയും യമാലും നേർക്കുനേർ

അഭിറാം മനോഹർ
ഞായര്‍, 8 ജൂണ്‍ 2025 (14:29 IST)
Nations League final
യുവേഫ നേഷന്‍സ് ലീഗ് ഫൈനലില്‍ പോര്‍ച്ചുഗല്‍- സ്‌പെയിന്‍ സൂപ്പര്‍ പോരാട്ടം ഇന്ന്. രാത്രി 12:30നാണ് ലോകം കാത്തിരിക്കുന്ന പോരാട്ടം. സെമി ഫൈനലില്‍ ശക്തരായ ഫ്രാഞ്ചിനെ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ തോല്‍പ്പിച്ചാണ് സ്‌പെയിനിന്റെ ഫൈനല്‍ പ്രവേശനം. അതേസമയം ജര്‍മനിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് പോര്‍ച്ചുഗലിന്റെ ഫൈനല്‍ പ്രവേശനം. ഫുട്‌ബോള്‍ ലോകത്തെ മികച്ച താരങ്ങളില്‍ ഒരാളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും നിലവിലെ മികച്ചവരില്‍ ഒരാളായ ലാമീന്‍ യമാലും തമ്മിലുള്ള പോരാട്ടമെന്ന നിലയിലാണ് മത്സരത്തെ ഫുട്‌ബോള്‍ ലോകം കാത്തിരിക്കുന്നത്.
 
ലോക ഫുട്‌ബോളിലെ ഇതിഹാസവും വരും നാളിലെ സൂപ്പര്‍ താരവും നേര്‍ക്കുനേര്‍ വരുമ്പോള്‍ ആര്‍ക്കായിരിക്കും വിജയമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. കരിയറില്‍ നേടാവുന്നതെല്ലാം സ്വന്തമാക്കിയ ക്രിസ്റ്റ്യാനോ തന്റെ നാല്പതാമത്തെ വയസിലും ദേശീയ ടീമിനായി ഗോളുകള്‍ കണ്ടെത്തുന്ന താരമാണ്. അതേസമയം 17കാരനായ ലാമിന്‍ യമാല്‍ ഇത്തവണത്തെ ബാലന്‍ഡിയോര്‍ മത്സരത്തില്‍ മുന്‍നിരയിലുള്ള താരമാണ്.
 
ടൂര്‍ണമെന്റില്‍ ക്രിസ്റ്റ്യാനോ ഇതിനകം 7 ഗോളുകള്‍ നേടികഴിഞ്ഞു. യമാലാകട്ടെ 3 ഗോളുകളാണ് ടൂര്‍ണമെന്റില്‍ നേടിയിട്ടുള്ളത്. അതേസമയം റോണോ ഇതിഹാസതാരമാണെന്നും മത്സരത്തില്‍ വിജയിക്കുക എന്നതില്‍ മാത്രമാണ് ഇപ്പോള്‍ ശ്രദ്ധിക്കുന്നതെന്നും യമാല്‍ പറഞ്ഞു. അതേസമയം യുവതാരം മികച്ച ഫുട്‌ബോളറാണെന്നും താരത്തിന് അനാവശ്യമായ സമ്മര്‍ദ്ദം നല്‍കരുതെന്നും റോണൊ പ്രതികരിച്ചു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Gautam Gambhir on Karun Nair: 'തിരിച്ചുവരവ് അത്ര എളുപ്പമല്ല, അവന് തോല്‍ക്കില്ലെന്ന മനോഭാവം'; കരുണ്‍ നായരെ പുകഴ്ത്തി ഗംഭീര്‍

Australia vs South Africa, WTC Final 2025: 'ഇനി ബാവുമ ശരണം'; ഓസ്‌ട്രേലിയയ്ക്കു മുന്നില്‍ ദക്ഷിണാഫ്രിക്ക തകരുന്നു, ഇന്ന് നിര്‍ണായകം

Australia vs Southafrica Final: ഈ സാല ഒന്നൊന്നര സാല തന്നെ, ഓസ്ട്രേലിയയെ വിറപ്പിച്ച് ദക്ഷിണാഫ്രിക്ക,റബാഡയ്ക്ക് അഞ്ച് വിക്കറ്റ് ആദ്യ ഇന്നിങ്ങ്സിൽ ഓസീസ് 212 റൺസിന് പുറത്ത്

എല്ലാം എന്റെ പിഴവാണ്, ഐപിഎല്‍ ഫൈനല്‍ തോല്‍വിയില്‍ കുറ്റസമ്മതവുമായി പഞ്ചാബ് താരം

ചാമ്പ്യൻസ് ട്രോഫിയിൽ ഷമിയെറിഞ്ഞ ഫുൾടോസിൽ പുറത്തായി, ആത്മവിശ്വാസം ഇല്ലാതെയായി, 3 മാസം ബാറ്റ് പോലും തൊട്ടില്ലെന്ന് സ്റ്റീവ് സ്മിത്ത്

അടുത്ത ലേഖനം
Show comments