Webdunia - Bharat's app for daily news and videos

Install App

നാല് ഗോൾ അടിച്ച പോർച്ചുഗൽ, രണ്ട് ഗോൾ നേടിയ ജർമൻ നിരയോട് തോറ്റു!

Webdunia
ഞായര്‍, 20 ജൂണ്‍ 2021 (09:44 IST)
യൂറോകപ്പിൽ ഗ്രൂപ്പ് എഫിൽ ജർമനിക്കെതിരായ മത്സരത്തിൽ പോർച്ചുഗലിന് തോൽവി. രണ്ടിനെതിറെ നാല് ഗോളുകൾക്കാണ് പോർച്ചുഗലിന്റെ പരാജയം. പോർച്ചുഗീസ് പ്രതിരോധനിര രണ്ട് ഗോളുകൾ സമ്മാനിച്ചപ്പോൾ രണ്ട് ഗോളുകൾ ജർമൻ മുന്നേറ്റ നിരയും കൻടെത്തി. പോർച്ചുഗൽ ദാനം നൽകിയ 2 ഗോളുകളാണ് മത്സരത്തിൽ വഴിത്തിരിവായത്.
 
15-ാ മിനിറ്റില്‍ ക്രിസ്റ്റിയാനോയുടെ ഗോളിലൂടെ പോര്‍ച്ചുഗല്‍ മുന്നിലെത്തി. കൗ്ണ്ടര്‍ അറ്റാക്കില്‍ നിന്നാണ് ഗോള്‍ പിറന്നത്. ജർമനിയുടെ കോർണർ കിക്ക് പോർച്ചുഗൽ പോസ്റ്റിൽ നിന്നും ക്രിസ്റ്റ്യാനോ ഹെഡ് ചെയ്‌തൊഴിവാക്കി. തുടർന്ന് ബെര്‍ണാര്‍ഡോ സില്‍വ, ഡിയോഗോ ജോട്ട,ക്രിസ്റ്റ്യാനോ എന്നിവർ നടത്തിയ കൗണ്ടറിലായിരുന്നു ആദ്യ ഗോൾ.
 
35ആം മിനിട്ടിലും 39ആം മിനിട്ടിലും വെള്ളിടി പോലെ രണ്ട് സെൽഫ് ഗോളുകൾ പോർച്ചുഗീസ് പോസ്റ്റിലേക്ക്. റൂബൻ ഡയസ്,  റാഫേല്‍ ഗുറെയ്‌റോ എന്നിവരുടെ പിഴവുകളാണ് ഗോൾ വരുത്തിവെച്ചത്. കളിയുടെ രണ്ടാം പകുതിയിൽ 51ആം മിനിട്ടിലും 60ആം മിനിട്ടിലും ജർമനി ഗോൾ കണ്ടെത്തി.ഹാവാർട്‌സും ഗോസൻസുമായിരുന്നു ഗോൾ വേട്ടക്കാർ. . 67-ാം മിനിറ്റില്‍ ജോട്ടയിലൂടെ ഒരു ഗോള്‍ പോര്‍ച്ചുഗല്‍ തിരിച്ചടിച്ചു. ക്രിസ്റ്റിയാനോയാണ് പാസ് നല്‍കിയത്. 79-ാം മിനിറ്റില്‍ റെനാറ്റോ സാഞ്ചസിന്റെ ലോംഗ് റേഞ്ചര്‍ പോസ്റ്റില്‍ തട്ടി മടങ്ങി.
 
രണ്ട് മത്സരങ്ങളില്‍ മൂന്ന് പോയിന്റുള്ള ജര്‍മനി രണ്ടാമതും ഇത്രയും തന്നെ പോയിന്റുള്ള പോര്‍ച്ചുഗല്‍ മൂന്നാം സ്ഥാനത്തുമാണ്.നാല് പോയന്റുമായി ഫ്രാൻസാണ് മരണഗ്രൂപ്പിൽ ഒന്നാമതുള്ളത്. അവസാന ഗ്രൂപ്പ് മത്സരത്തിൽ ശക്തരായ ഫ്രാന്‍സിനെ മറികടന്നെങ്കില്‍ മാത്രമെ ക്രിസ്റ്റിയാനോയ്ക്കും സംഘത്തിനും പ്രീക്വാര്‍ട്ടറില്‍ കടക്കാനാവൂ.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

England vs West Indies, 1st T20I: ആദ്യ ടി20 യില്‍ ഇംഗ്ലണ്ടിനു ജയം; സെഞ്ചുറിക്കരികെ ബട്‌ലര്‍ വീണു

India A vs England Lions: കെ.എല്‍.രാഹുല്‍ കരുത്തില്‍ ഇന്ത്യ; തിളങ്ങി കരുണും ജുറലും

Royal Challengers Bengaluru: ഒരു കപ്പ് കൊണ്ട് അഞ്ച് കപ്പുള്ളവരെ പിന്നിലാക്കി; ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും മൂല്യമുള്ള ഫ്രാഞ്ചൈസിയായി ആര്‍സിബി

sabalenka vs coco gauff: ഫ്രഞ്ച് ഓപ്പണിൽ സബലേങ്കയോ കൊക്കോഗഫോ?, വനിതാ വിഭാഗത്തിൽ കന്നികിരീടം ലക്ഷ്യമിട്ട് ആദ്യ 2 റാങ്കുകാർ

പരിക്ക് തളർത്തിയില്ല, ചെഹൽ ഐപിഎല്ലിൽ കളിച്ചത് ഒടിഞ്ഞ വാരിയെല്ലുമായി, വെളിപ്പെടുത്തി ആർ ജെ മഹ്‌വാഷ്

അടുത്ത ലേഖനം
Show comments