PSG vs Inter Miami: മുന്‍ ക്ലബിനു മുന്നില്‍ അടിയറവു പറഞ്ഞ് ലയണല്‍ മെസി; പി.എസ്.ജി മിയാമിയെ തകര്‍ത്തത് എതിരില്ലാത്ത നാല് ഗോളുകള്‍ക്ക്

തുടക്കം മുതല്‍ മത്സരത്തില്‍ ആധിപത്യം സ്ഥാപിക്കുകയായിരുന്നു പി.എസ്.ജി. ആദ്യ പകുതിയിലാണ് മിയാമിയുടെ നാല് ഗോളുകളും പിറന്നത്

രേണുക വേണു
തിങ്കള്‍, 30 ജൂണ്‍ 2025 (08:46 IST)
PSG vs Inter Miami

PSG vs Inter Miami: ഫിഫ ക്ലബ് വേള്‍ഡ് കപ്പ് പ്രീ ക്വാര്‍ട്ടറില്‍ പി.എസ്.ജിയോടു തോല്‍വി വഴങ്ങി ലയണല്‍ മെസിയുടെ ഇന്റര്‍ മിയാമി പുറത്ത്. എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് പി.എസ്.ജിയുടെ ജയം. തന്റെ മുന്‍ ക്ലബായ പി.എസ്.ജിക്കു മുന്നില്‍ മെസി ഉത്തരമില്ലാതെ തലകുനിച്ചത് ആരാധകരെ നിരാശരാക്കി. 
 
തുടക്കം മുതല്‍ മത്സരത്തില്‍ ആധിപത്യം സ്ഥാപിക്കുകയായിരുന്നു പി.എസ്.ജി. ആദ്യ പകുതിയിലാണ് മിയാമിയുടെ നാല് ഗോളുകളും പിറന്നത്. 63 ശതമാനവും ബോള്‍ കൈവശം വെച്ചത് പി.എസ്.ജി തന്നെ. മത്സരത്തിന്റെ ആറാം മിനിറ്റില്‍ ജോവോ നേവസിലൂടെയാണ് പി.എസ്.ജിയുടെ ആദ്യഗോള്‍. നേവസിലൂടെ തന്നെ 39-ാം മിനിറ്റില്‍ വീണ്ടും മിയാമിക്ക് പ്രഹരമേറ്റു. 
 
രണ്ട് ഗോളുകള്‍ക്കു പിന്നില്‍ നില്‍ക്കുകയായിരുന്ന മിയാമിക്ക് 44-ാം മിനിറ്റില്‍ ഓണ്‍ഗോളും വഴങ്ങേണ്ടി വന്നു. തോമസ് ആവിലസിന്റെ പിഴവാണ് പി.എസ്.ജിയുടെ ഗോള്‍ നമ്പര്‍ മൂന്നിലേക്ക് എത്തിച്ചത്. ആദ്യപകുതിയുടെ എക്‌സ്ട്രാ ടൈമില്‍ അഷറഫ് ഹക്കിമി പി.എസ്.ജിക്കായി നാലാം ഗോളും സ്‌കോര്‍ ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Shreyas Iyer: സൂര്യകുമാർ യാദവിന്റെ ക്യാപ്റ്റൻസി തെറിക്കും; പുതിയ നായകൻ ആരെന്നോ?

Jitesh Sharma : എന്താണ് നടക്കുന്നതെന്ന് ഒരു ബോധവുമില്ല, വീണ്ടും ഉത്തരവാദിത്തമില്ലാത്ത പ്രകടനവുമായി ജിതേഷ് ശർമ്മ, ആർസിബി കുരുക്കിൽ

ഐപിഎല്ലിൽ 1110 ദിവസങ്ങൾക്ക് ശേഷം ഡക്കായി മടങ്ങി കോലി, കോലിയെ ഞെട്ടിച്ചത് പ്രിൻസ് യാദവിന്റെ 140.4 കിലോമീറ്റർ വേഗതയുള്ള 'സ്‌ക്രീമർ'

ബൗളിങ്ങ് വേണ്ട, ബാറ്റും ചെയ്യണ്ട, പിന്നെ എന്തിനാണ് സാർ ഇമ്പാക്ട് പ്ലെയർ: ശാർദൂൽ താക്കൂറിനെ ഇമ്പാക്റ്റ് സബ്ബാക്കിയതിൽ വിമർശനം

Suryakumar Yadav: എല്ലാം തികഞ്ഞവനിൽ നിന്ന് ടീമിനു ഭാരമാകുന്ന അവസ്ഥയിലേക്ക് ! സൂര്യകുമാർ യാദവിന്റെ പതനം

എല്ലാം കാണുക

ഏറ്റവും പുതിയത്

അവന്‍ സഞ്ജുവിന്റെ തുടക്കകാലത്തെ ഓര്‍മിപ്പിക്കുന്നു, കൊല്‍ക്കത്ത താരത്തെ പ്രശംസിച്ച് ഷെയ്ന്‍ വാട്ട്‌സണ്‍

സഞ്ജു സാംസണ് ഇതും വശമുണ്ടായിരുന്നോ?, ആർട്ടിസ്റ്റ് സഞ്ജുവിനെ റിവീൽ ചെയ്ത് ഭാര്യ ചാരുലത

IPL Point table: പുറത്തായത് മുംബൈയും ലഖ്‌നൗവും; ഉറപ്പിച്ച് ആർസിബി

വിജയങ്ങൾ നേടികൊടുത്തിട്ടും വിദേശപരിശീലകന് വേണ്ടി പുറത്താക്കി, ഹോക്കി ഇന്ത്യക്കെതിരെ പി ആർ ശ്രീജേഷ്

Virat Kohli: ചരിത്രം കുറിച്ച് കോലി; ടി20 യിൽ 14,000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരം

അടുത്ത ലേഖനം
Show comments