നാണംകെട്ട് ബ്രസീല്‍; സെനഗലിനോട് രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് തോറ്റു !

Webdunia
ബുധന്‍, 21 ജൂണ്‍ 2023 (10:15 IST)
സൗഹൃദ മത്സരത്തില്‍ സെനഗലിനോട് തോറ്റ് ബ്രസീല്‍. രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ബ്രസീലിന്റെ തോല്‍വി. അവസാന നാല് മത്സരങ്ങളില്‍ ബ്രസീലിന്റെ മൂന്നാം തോല്‍വിയാണ് ഇത്. 2015 ല്‍ ചിലെയോട് 2-0 ത്തിന് തോറ്റതിനു ശേഷം ആദ്യമായാണ് ബ്രസീല്‍ രണ്ട് ഗോളുകളുടെ വ്യത്യാസത്തില്‍ തോല്‍വി വഴങ്ങുന്നത്. മാത്രമല്ല 2014 ലോകകപ്പില്‍ ജര്‍മനിയോട് 7-1 ന് തോറ്റതിനു ശേഷം ആദ്യമായാണ് ബ്രസീല്‍ നാലോ അതിനേക്കാള്‍ കൂടുതലോ ഗോളുകള്‍ വഴങ്ങുന്നത്. 
 
11-ാം മിനിറ്റില്‍ ലുക്കാസ് പക്വേറ്റയുടെ ഗോളിലൂടെ ആദ്യം ലീഡ് നേടിയത് ബ്രസീല്‍ ആണ്. 22-ാം മിനിറ്റില്‍ ഹാബിബ് ഡിയാലോ നേടിയ ഗോളിലൂടെ സെനഗല്‍ ഒപ്പമെത്തി. 52-ാം മിനിറ്റില്‍ മാര്‍ക്വിനോസിന്റെ ഓണ്‍ ഗോള്‍ ബ്രസീലിന് തിരിച്ചടിയായി. 55-ാം മിനിറ്റില്‍ സാദിയോ മാനെ സെനഗലിന്റെ ലീഡ് ഉയര്‍ത്തി. 58-ാം മിനിറ്റില്‍ ഓണ്‍ ഗോളിന് പകരം വീട്ടി മാര്‍ക്വിനോസ് ബ്രസീലിനായി രണ്ടാം ഗോള്‍ നേടിയെങ്കിലും കളി അവസാനിക്കാന്‍ ഏതാനും സെക്കന്‍ഡുകള്‍ മാത്രം ബാക്കി നില്‍ക്കെ പെനാല്‍റ്റിയിലൂടെ നാലാം ഗോള്‍ നേടി സെനഗല്‍ ഗോള്‍ ലീഡ് രണ്ടായി ഉയര്‍ത്തി. മാനെ തന്നെയാണ് പെനല്‍റ്റി ലക്ഷ്യത്തിലെത്തിച്ചത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Sanju Samson : ഇനിയും കളിപ്പിക്കേണ്ട ആവശ്യമില്ല, സഞ്ജുവിന് അവസരങ്ങൾ ആവശ്യത്തിനായി, വിമർശനവുമായി ഗവാസ്കറും

ഇവനെന്താ മാങ്ങയ്ക്ക് കല്ലെറിയുന്നോ?, പുറത്തായതില്‍ ഉസ്മാന്‍ താരിഖിന്റെ ബൗളിംഗ് ആക്ഷനെതിരെ കാമറൂണ്‍ ഗ്രീന്‍

ഫൂട്ട് വര്‍ക്ക് ശരിയല്ല, ആത്മവിശ്വാസം തീരെയില്ല സഞ്ജുവിന്റെ കാര്യം വട്ടത്തില്‍ പാളി, ഇഷാനെ കണ്ട് പഠിക്കെന്ന് സോഷ്യല്‍ മീഡിയ

ബാറ്റിംഗിൽ ഫ്ളോപ്പായി, വിക്കറ്റ് കീപ്പർ സ്ഥാനവും ഇഷാന്, ലോകകപ്പിൽ സഞ്ജു ബാക്കപ്പ് ഓപ്ഷനിലേക്ക്

റിഷഭ് പന്തിന് പകരക്കാരനായി ധ്രുവ് ജുറെൽ, ഇന്ത്യൻ ടീമിനൊപ്പം ചേർന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs USA, T20 World Cup 2026: ട്വന്റി 20 ലോകകപ്പ് ഇന്നുമുതല്‍, ഇന്ത്യക്ക് എതിരാളികള്‍ യുഎസ്എ, സഞ്ജു കളിക്കില്ല

ഭയമില്ലാതെ കളിക്കുന്നതാണ് ഇന്ത്യൻ ശൈലി, ലോകകപ്പിൽ 300 റൺസ് പോലും നിങ്ങൾ കണ്ടേക്കാം, നിലപാട് വ്യക്തമാക്കി സൂര്യകുമാർ യാദവ്

ഒരു കഷ്ടകാലം വന്നപ്പോൾ പാകിസ്ഥാനൊപ്പം നിൽക്കാൻ ഞങ്ങളെ ഉണ്ടായിരുന്നുള്ളു, ഒന്നും മറക്കരുത്, പാകിസ്ഥാനെ വെട്ടിലാക്കി ശ്രീലങ്ക

Vaibhav Sooryavanshi: വൈബാണ് വൈഭവ്; ലോകകപ്പിലെ താരം

ഇനി ഒരുപാട് വൈകില്ല, 14കാരന് മുന്നില്‍ ഇന്ത്യന്‍ ടീമിന്റെ വാതില്‍ തുറക്കും, വൈഭവ് സൂര്യവംശിയുടെ ഭാവി പ്രവചിച്ച് അശ്വിന്‍

അടുത്ത ലേഖനം
Show comments